മകൻ്റെ പേര് പരിചയപ്പെടുത്തി സോനം കപൂർ…..

മകൻ്റെ പേര് പരിചയപ്പെടുത്തി സോനം കപൂർ…..

 

ബോളിവുഡിലെ പ്രശസ്ത നടിയാണ് സോനം കപൂർ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. വർഷങ്ങളായി ബോളിവുഡിൽ സജീവമാണ് താരം താരങ്ങളായ അനിൽ കപൂറിന്റെയും, സുനിത കപൂറിന്റെയും മകളായി 1985 ജൂൺ 9ന് ജനിച്ചു. ലണ്ടൻ, മുംബൈ

എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സഞ്ജയ് ലീല ബൻസാലിയുടെ ബ്ലാക്ക് എന്ന ചിത്രത്തിൽ അസിസ്റ്റന്റായി പ്രവർത്തിച്ചിരുന്ന സമയത്താണ് സോനം കപൂർ അഭിനേത്രിയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നിട് സഞ്ജയ് ലീല ബൻസാലിയുടെ സാവരിയാ എന്ന ചിത്രത്തിലൂടെയാണ് സോനം കപൂർ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. റൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. റൺബീറിന്റേയും ആദ്യ ബോളിവുഡ് ചിത്രമായിരുന്നു  ഇത്.

തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളിൽ നടിയായും സഹനടിയായും താരം തിളങ്ങി.

ഇപ്പോഴിതാ ബോളിവുഡ് നടി സോനം കപൂർ ആരാധകർക്കായി ഒരു സന്തോഷ വാർത്തയാണ് പങ്കുവച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20നാണ് ബോളിവുഡ് താരം സോനം കപൂര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. , മകന്റെ പേര് പരിചയപ്പെടുത്തുകയാണ് സോനവും ഭര്‍ത്താവ് ആനന്ദും.

സോഷ്യൽ മീഡിയ വഴിയാണ് സന്തോഷവാർത്ത അറിയിക്കുന്നത്.

വായു കപൂർ അഹൂജ എന്നാണ് കുഞ്ഞിന് പേര് നൽകിയിരിക്കുന്നത്. പേരിന്റെ അർത്ഥവും വിശദാംശങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ സോനം വ്യക്തമാക്കുന്നു.

 

നമ്മുടെ ജീവിതത്തിന് പുതിയ അര്‍ത്ഥം പകരുന്ന ശക്തിയുടെ പേരില്‍, അപാരമായ ധൈര്യവും ശക്തിയും ഉള്‍ക്കൊള്ളുന്ന ഹനുമാന്റെയും ഭീമന്റെയും പേരില്‍, പവിത്രവും ജീവന്‍ നല്‍കുന്നതും ശാശ്വതമായി നമ്മുടേതായതുമായ എല്ലാറ്റിന്റെയും പേരില്‍, ഞങ്ങളുടെ മകന്‍ വായു കപൂര്‍ അഹൂജയ്ക്ക് വേണ്ടി ഞങ്ങള്‍ അനുഗ്രഹങ്ങള്‍ തേടുന്നു,” സോനം കപൂര്‍ കുറിച്ചു.

കുഞ്ഞിനെ ആദ്യമായി കണ്ട ചിത്രങ്ങള്‍ സോനത്തിന്‍റെ സഹോദരി റിയ കപൂറും കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു.റിയ മാസി ഓകെയല്ല, ഈ ക്യൂട്ട്നെസ്സ് ഏറെയാണ്. ഈ നിമിഷം സ്വപ്നസമാനമാണ്. ധീരയായ അമ്മ സോനം കപൂറിനെയും സ്നേഹസമ്പന്നനായ അച്ഛൻ ആനന്ദ് അഹൂജയേയും സ്നേഹിക്കുന്നു. പുതിയ നാനി സുനിത കപൂറിനെയും പ്രത്യേകം മെൻഷൻ ചെയ്യുന്നു,” റിയ കുറിച്ചിരുന്നു.

കുഞ്ഞിന് ഒരു മാസം പൂർത്തിയായത് കുടുംബാംഗങ്ങൾക്കൊപ്പം ഗംഭീരമായാണ് സോനം ആഘോഷിച്ച ചിത്രങ്ങളും ഷെയർ ചെയ്തിരുന്നു.

2008ലായിരുന്നു സോനം കപൂറും ആനന്ദ് ആഹുജയും തമ്മിലുള്ള വിവാഹം നടന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. കുടുംബത്തി നൊപ്പം സമയം കണ്ടെത്താൻ സിനിമയിൽ നിന്നും കഴിഞ്ഞ രണ്ട് വർഷമായി ഇടവേള എടുത്തിരിക്കുകയാണ് താരം.ഗർഭകാലം മുഴുവൻ ഭർത്താവിനൊപ്പം ലണ്ടനിലാണ്

സോനം കപൂർ ചിലവഴിച്ചത്. പ്രസവ തിയതി അടുത്ത സമയത്താണ് താരം തിരികെ ഇന്ത്യയിലെത്തിയത്. സോഷ്യൽ മീഡിയകളിൽ

സജീവമായ താരം തന്റെ ഗർഭകാലഘട്ടം തുടങ്ങിയതു മുതൽ മീഡിയയിൽ ഓരോ വിഡിയോയും ഫോട്ടോയും പോസ്റ്റ് ചെയ്യുന്നതിന്റെ സന്തോഷത്തിലായിരുന്നു താരം.

.കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ചിത്രീകരിച്ച ‘ബ്ലൈന്‍ഡ്’ എന്ന ചിത്രമാണ് സോനത്തിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

Leave a Comment

Your email address will not be published.