ഓപ്പറേഷന് തയ്യാറാകുന്ന താര കല്യാണിന്റെ ചിത്രം പങ്കുവെച്ച് സൗഭാഗ്യ.

ഓപ്പറേഷന് തയ്യാറാകുന്ന താര കല്യാണിന്റെ ചിത്രം പങ്കുവെച്ച് സൗഭാഗ്യ.

 

മലയാളികൾക്ക് വളരെയധികം പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്…മിനിസ്ക്രീനിൽ തുടങ്ങിയ താര ജീവിതം ഇപ്പോൾ യൂട്യൂബിലും തുടരുന്നു. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ കുടുംബമാണ് ഇത്. താരാ കല്യാൺ ഒരു നർത്തകി കൂടിയാണ്. താര കല്യാണിന്റെ മകൾ സൗഭാഗ്യയും അമ്മ സുബലക്ഷ്മിയും പേരക്കുട്ടി സുദർശനയും എല്ലാം പ്രേക്ഷകർക്ക് പ്രിയപ്പെട്ടവർ തന്നെ..

തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുള്ളവരാണ് ഇവർ. അഭിനയം, വ്ലോഗിങ് എന്നിങ്ങനെ ഒരുപാട് മേഖലകളിലാണ് ഈ കുടുംബം സജീവമായിട്ടുള്ളത്. ആദ്യകാലങ്ങളിൽ സീരിയലുകളിൽ ആണ് ഇവർ തിളങ്ങി നിന്നിരുന്നതെങ്കിൽ പിന്നീട് മകളോടൊപ്പം ടിക്‌റ്റോക് വീഡിയോയിലും എത്താൻ തുടങ്ങിയതോടുകൂടി കൂടുതൽ സ്വീകാര്യത വർദ്ധിക്കുകയായിരുന്നു താരയ്ക്ക്..

 

തങ്ങളുടെ എല്ലാ വിശേഷങ്ങളും തങ്ങളുടെ ആരാധകരുമായി ഷെയർ ചെയ്യുന്നതിനായി സൗഭാഗ്യ ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇതിലൂടെയാണ് താരം വെളിപ്പെടുത്തിയിരുന്നത്. വീട്ടിലെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും സൗഭാഗ്യ ആരാധകരുമായി പങ്കുവെക്കാറുണ്ട്. സൗഭാഗ്യയുടെ യൂട്യൂബ് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയും ഒക്കെയാണ് കൂടുതൽ വിശേഷങ്ങൾ പങ്കുവെക്കുക. ഇപ്പോൾ മകളെ പിന്തുടർന്ന് താര കല്യാണും സ്വന്തമായി യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം തന്റെ ഒരു ദിവസം എങ്ങനെയാണെന്ന് ഒരു വീഡിയോയുമായി താര എത്തിയിരുന്നു.. ഈ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ്കളിലൂടെ പോസിറ്റീവ് റിവ്യൂസ് നൽകിയത്. ഇപ്പോഴിതാ താര കല്യാണിന്റെ ഓപ്പറേഷന് മുന്നോടിയായി മകൾ സൗഭാഗ്യ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.. ശസ്ത്രക്രിയയ്ക്കായി തയ്യാറായി തീയേറ്ററിലേക്ക് പോകാൻ നിൽക്കുന്ന താര കല്യാൺ പേരക്കുട്ടിയായ സുദർശനയെ ലാളിക്കുന്ന ചിത്രമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്..

എനിക്കൊരു വലിയ കുടുംബമുണ്ട്. ഒരിക്കൽപോലും നേരിട്ട് കണ്ടിട്ടില്ലാത്ത എത്രയോ ആളുകൾ..നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മാത്രമല്ല എന്റെ കുടുംബത്തെയും.. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറപ്പുണ്ട് നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാകട്ടെ.. ഓപ്പറേഷൻ തീയേറ്ററിലേക്ക് മാറ്റുന്നതിനു മുൻമ്പുള്ള ഒരു മനോഹര മുഹൂർത്തം. ആ നിമിഷം വീണ്ടും വീണ്ടും ഞാൻ എന്റെ മനസ്സിൽ പ്ലേ ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് സൗഭാഗ്യ കുറിച്ചത്..

താര കല്യാൺ തന്റെ യൂട്യൂബ് ചാനൽ വഴി ഒരു മേജർ സർജറിക്ക് ഒരുങ്ങുന്ന കാര്യവും ഷെയർ ചെയ്തിരുന്നു. തന്റെ തൊണ്ടയ്ക്ക് ആണ് സർജറി എന്നും അടുത്തുതന്നെ അത് ചെയ്യുമെന്നാണ് താര പറഞ്ഞിരുന്നത്.. സൗഭാഗ്യയുടെ പോസ്റ്റിനു താഴെ നിരവധി പേർ പ്രാർത്ഥിക്കാം എന്ന കമന്റുകളും ഇട്ടിട്ടുണ്ട്..

Leave a Comment

Your email address will not be published.