Latest NewsSocial Media Trend

ഇഷ്ടം തുറന്നുപറഞ്ഞ അന്ന് വഴക്കായിരുന്നു, ഞാനാണ് ആദ്യം പ്രണയം പറഞ്ഞത്- സൗഭാ​ഗ്യ

ടിക്ക് ടോക്കിലും നൃത്തവേദികളിലും താരമാണ് സൗഭാഗ്യ. നടി താര കല്യാണിന്റെ മകളായ താരത്തിന് ആറാധകർ നിരവധിയാണ്. ഈ അടുത്ത സമയത്താണ് സൌഭാഗ്യ നർത്തകൻ അർജ്ജുനുമായി വിവാഹം കഴിഞ്ഞത്. ഇരുവരും പത്തുവർഷത്തിലേറെയായുള്ള സൗഹൃദം ഒടുവിൽ പ്രണയമായി മാറുകയായിരുന്നുവെന്ന് സൗഭാഗ്യതുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ തന്റെ പ്രണയകഥ സ്വന്തം യൂട്യൂബ് ചാനലിൽ കൂടി തുറന്ന് പറയുകയാണ് സൌഭാഗ്യ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ഞങ്ങൾ തമ്മിൽ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ട്. ഞാനാദ്യം അർജുൻ ചേട്ടനെ കാണുന്നത് അമ്മയുടെ ഡാൻസ് സ്‌കൂളിൽ വെച്ചാണ്. ചേട്ടനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അർജുൻ ചേട്ടൻ സീനിയർ കുട്ടികളുടെ ഗ്യാങ്ങിലായിരുന്നു. ഞാൻ ജൂനിയർ കുട്ടികളുടെ ഗ്യാങ്ങിലും. ആദ്യം ഒരു ഇറിറ്റേറ്റിംഗ് കഥാപാത്രമായാണ് എനിക്ക് തോന്നിയത്, വെറുതെയിരിക്കുമ്ബോൾ മുടിയൊക്കെ പിടിച്ചുവലിക്കും. ഞാൻ ഏഴാം ക്ലാസ്സിൽ ആയപ്പോഴേക്കും അവരുടെ കൂടെ പ്രോഗ്രാം ചെയ്യാൻ തുടങ്ങി. അവരുടെ ഗ്യാങ്ങിലെത്തിയപ്പോൾ ചേട്ടന്റെ കൂടെ ഡാൻസ് ചെയ്യണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ മറ്റൊരാളെയാണ് എനിക്ക് ഡാൻസ് പാർട്ണർ ആയി കിട്ടിയത്’.

‘അർജുൻ ചേട്ടൻ നല്ല രീതിയിൽ ഡാൻസ് ചെയ്യും, നന്നായി പഠിക്കും, തമാശ പറയും, ആളുകളോട് നന്നായി പെരുമാറും. ആ ടൈമിലാണ് എനിക്ക് ചേട്ടനോടൊരു ക്രഷ് തോന്നുന്നത്. എന്നാൽ അമ്മ പിന്നീട് ഡാൻസ് സ്‌കൂൾ പെൺകുട്ടികൾക്കു മാത്രമാക്കി മാറ്റി. അതോടെ ചേട്ടനെ പിന്നെ ഞാൻ കണ്ടില്ല. 13 വർഷത്തിനു ശേഷമാണ് അർജുൻ ചേട്ടനെ പിന്നെ ഞാൻ കാണുന്നത്. ഒരു ദിവസം ഡാൻസ് ക്ലാസ്സ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഒരു പരിചയമുള്ള മുഖം റോഡ് ക്രോസ് ചെയ്ത് അടുത്തേക്ക് വരുന്നത് കണ്ടു. അത് അർജുൻ ചേട്ടനായിരുന്നു. നേരെ വന്ന് അമ്മയോട് സംസാരിച്ചു, എന്നോടും. ഇഷ്ടമുള്ള ഒരാളെ കണ്ട ഒരു സന്തോഷം തോന്നി അപ്പോൾ. എന്നും എനിക്കൊരു സ്‌പെഷ്യൽ പേഴ്‌സണായിട്ടാണ് ചേട്ടനെ തോന്നിയിട്ടുള്ളത്’.

Tags
Show More

Related Articles

Back to top button
Close