ശ്രീദേവി… കാലം മറക്കാത്ത പ്രതിഭ..

ശ്രീദേവി… കാലം മറക്കാത്ത പ്രതിഭ..

 

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർ സ്റ്റാർ ആയി അറിയപ്പെട്ട വനിതയാണ് ശ്രീദേവി…. തന്റെ നാലാംക്ലാസ്സിൽ തുടങ്ങിയ അഭിനയ ജീവിതവും ദുരൂഹത നിറഞ്ഞ മരണവും ശ്രീദേവിയുടെ സൗന്ദര്യവും എല്ലാം തന്നെ ഇക്കാലവും എല്ലാവരും ഓർത്തിരിക്കുന്നത് ആണ്. 1967 ൽ കന്തൻ കരുണ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായി കൊണ്ട് തന്നെ അഭിനയജീവിതം തുടങ്ങി… മലയാളം ഹിന്ദി തമിഴ് തെലുങ്ക് കന്നഡ എന്നീ ചിത്രങ്ങളിൽ സജീവമായി തിളങ്ങിനിന്നിരുന്നു ഒരുകാലത്ത് ശ്രീദേവി… ആദ്യമായി നായിക നടിയായി അഭിനയിക്കുന്നത് 1976 ൽ കെ ബാലചന്ദ്രൻ സംവിധാനം ചെയ്ത കമലഹാസൻ നായകനായി അഭിനയിച്ച മുടിച്ചു എന്ന ചിത്രത്തിൽ കൂടിയാണ്.. ഇതിൽ രജനീകാന്ത് അഭിനയിച്ചിരുന്നു.. അതിനുശേഷം കമലഹാസന്റെ നായികയായി നിരവധി ചിത്രങ്ങളിൽ ശ്രീദേവി എത്തി. അതെല്ലാം വൻവിജയമായിരുന്നു. അക്കാലത്ത് തമിഴ് മുൻനിര നായികയായി ശ്രീദേവി അങ്ങനെ അറിയപ്പെട്ടു. ഈ സമയത്ത് ശ്രീദേവി തെലുങ്കിലും അഭിനയിച്ചു.. ഈ സമയത്ത് ധാരാളം വിജയങ്ങൾ തെലുങ്കിലും നൽകാൻ കഴിഞ്ഞു…

മലയാളത്തിൽ ആദ്യമായി ചെയ്ത ചിത്രം കുമാരസംഭവം ആയിരുന്നു. തുടർന്ന് പൂമ്പാറ്റ, സ്വപ്നങ്ങൾ, ആന വളർത്തിയ വാനമ്പാടിയുടെ മകൻ എന്നീ ചിത്രങ്ങളിൽ ബാലതാരമായി തന്നെ അഭിനയിച്ചു… 1996 ൽ പുറത്തിറങ്ങിയ ഭരതൻ സംവിധാനം ചെയ്ത ദേവരാഗം എന്ന ചിത്രമായിരുന്നു മലയാളത്തിൽ അവസാനമായി ശ്രീദേവി ചെയ്തത്… ഈ ചിത്രത്തിലെ ഗാനങ്ങളെല്ലാം വളരെയധികം ഹിറ്റായിരുന്നു.. ഇന്നത്തെ കാലത്തും ഇതിലെ ഗാനങ്ങൾ നൃത്തം ചെയ്യുകയും പാടിക്കൊണ്ട് നടക്കുകയും ചെയ്യുന്നവരാണ് നമ്മൾ…

നടൻ മിഥുൻ ചക്രവർത്തി യുമായുള്ള രഹസ്യവിവാഹം തകർന്നതോടെ ശ്രീദേവി ബോണി കപൂറുമായി അടുക്കുന്നതിനുള്ള സാഹചര്യമുണ്ടായി. 1996 ജൂണിൽ ശ്രീദേവി പ്രമുഖ ഉറുദു ഹിന്ദി ചലച്ചിത്ര നിർമ്മാതാവും എന്നാൽ മുൻപ് വിവാഹിതനും ആയിരുന്നു ബോണി കപൂറിനെ വിവാഹം ചെയ്യുകയായിരുന്നു ഇവർക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടായി… ജാൻവി കപൂർ, ഖുഷി…

 

ബോണി കപൂറിന് ആദ്യ ഭാര്യയിൽ ഉണ്ടായ മകനാണ് ഇന്നത്തെ അറിയപ്പെടുന്ന സിനിമാതാരമായ അർജ്ജുൻ കപൂർ. അർജുൻ കപൂറിനെ കൂടാതെ അംഷുല എന്ന ഒരു കുട്ടിയും കൂടി ആദ്യഭാര്യയിൽ ബോണി കപൂറിന് ഉണ്ട്… ശ്രീദേവിയുടെ മരണം വരെയും അർജുൻ കപൂറിന് ശ്രീദേവിയോട് ക്ഷമിക്കാൻ കഴിയുമായിരുന്നില്ല.. അറിയപ്പെടുന്ന ഒരു നിർമ്മാതാവാണ് ബോണി കപൂർ. ജാൻവി കപൂർ ഇപ്പോൾ ഹിന്ദി സിനിമകളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ്…

ദുബായിൽ വച്ച് ഒരു പ്രമുഖ ഹോട്ടലിന്റെ ബാത്ത് ടബ്ബിൽ വീണാണ് ശ്രീദേവി മരിക്കുന്നത്. തലയിൽ കാര്യമായ പരിക്കേറ്റിരുന്നു. ശ്വാസകോശത്തിൽ വെള്ളം കയറിയാണ് മരണമെന്നാണ് പോലീസിന്റെ വിലയിരുത്തൽ. ഇപ്പോഴും ഈ മരണത്തിലെ ദുരൂഹത തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല..

Leave a Comment

Your email address will not be published. Required fields are marked *