8 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ അമ്മയായ സന്തോഷം പങ്കുവെച്ച് ശ്രീജയും സെന്തിലും…
മലയാള ടെലിവിഷൻ മേഖലയിൽ മുൻ നിര നായികമാർക്കൊപ്പം നിറഞ്ഞു നിന്നിരുന്ന താരമാണ് ശ്രീജ ചന്ദ്രൻ. സിനിമയിൽ നിന്നെത്തിയ താരത്തെ ഇരു കൈയും നീട്ടിയാണ് ടെലിവിഷൻ പ്രേക്ഷകർ സ്വീകരിച്ചത്. കൃഷ്ണ ഗോപാൽ കൃഷ്ണ എന്ന സിനിമയിൽ രാധ ആയിട്ടാണ് താരം എത്തിയത്.
കഥാപുരുഷൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് മോളിവുഡിൽ ആദ്യമായി എത്തുന്നത്. പുലർവെട്ടം തുടങ്ങിയ മലയാളം ചിത്രങ്ങളിലും ബാർഗവചരിതം മൂന്നാം ഖണ്ഡം, സഹോദരൻ സഹദേവൻ, 2006ൽ എം എ നിഷാദിന്റെ പകൽ എന്നീ ചിത്രങ്ങളിലും
അഭിനയിച്ചു. സിനിമകൾക്ക് പുറമേ, ശ്രീകൃഷ്ണ സുദാമ ലീല, ഏഷ്യാനെറ്റ് ചാനലിലെ അമ്മ തമ്പുരാട്ടി, ദേവി മാഹാത്മ്യം, പകൽ മഴ, സ്വാമി അയ്യപ്പൻ തുടങ്ങിയ ഏതാനും മലയാളം സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 20 വയസ്സുള്ളപ്പോൾ ശ്രീജ തമിഴ് സീരിയലുകളിലും അഭിനയിച്ചു. STAR വിജയുടെ മധുരയിൽ മിർച്ചി സെന്തിലിന്റെ നായികയായി, അത് വലിയ വിജയമായി ഉയർന്നു. ശ്രീജയുടെയും സെന്തിലിന്റെയും ഓൺ-സ്ക്രീൻ കെമിസ്ട്രിയിൽ തമിഴ്നാട്ടിലെ ആളുകൾ ആകൃഷ്ടരായി, അഭിനയത്തിനു പുറമെ നൃത്തത്തിലും പ്രാവീണ്യം നേടിയുണ്ട് ശ്രീജ ചന്ദ്രൻ. സ്വന്തം കുടുംബിനി, സ്നേഹം തുടങ്ങിയ ഹിറ്റ് സീരിയലിൽ കൂടിയാണ് താരം ശ്രദ്ധ നേടിയത്. ഭക്ത സീരിയലുകളിലും ശ്രദ്ധ നേടിയ ശ്രീജ തമിഴിൽ നിന്നും നല്ല ഓഫർ കിട്ടിയതോടെ അങ്ങോട്ട് ചേക്കേറുക ആയിരുന്നു. ഇപ്പോൾ ഒപ്പം അഭിനയിച്ച ആളെ തന്നെ ആണ് ശ്രീജ ഭർത്താവ് ആയി സ്വീകരിച്ചതോടെ സീരിയലുകളിൽ നിറഞ്ഞ് നിന്നിരുന്ന താരം വളരെ പെട്ടന്നാണ് അപ്രത്യക്ഷയായത്. തമിഴ് ടെലിവിഷൻ അവതാരകൻ ആയ സെന്തിലിനെ ആണ് ശ്രീജ വിവാഹം കഴിച്ചത്. തന്റെ വിവാഹം രഹസ്യമായി ആയിരുന്നു നടന്നത്,വിവാഹത്തിന് പിന്നാലെ തന്നെ ഒരുപാടു വിമർശനങ്ങളും ഏൽക്കേണ്ടി വന്നിരുന്നു താരത്തിന്. വിവാഹത്തിന് ശേഷം താരം അഭിനയിക്കില്ല എന്നും അധവാ അഭിനയിക്കുകയാണെകിൽ അത് ഭർത്താവ് സെന്തിലിനൊപ്പം മാത്രമായിരിക്കും അഭിനയിക്കുക
എന്നും താരം മുൻപ് പറഞ്ഞിരുന്നു. അതുപോലെ തന്റെ ജീവിതത്തിൽ ശ്രീജ എത്തിയതിനു ശേഷമാണ് ഉയർച്ച ഉണ്ടായതെന്ന് സെന്തിൽ പറയുന്നു. ഇരുവരുടയും വിവാഹം തിരുപ്പതിയിൽ വെച്ചായിരുന്നു. വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രം ആണ് പങ്കെടുത്തുത്.
എന്നാലിപ്പോൾ ഇരുവരും ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം തങ്ങൾക്ക് ഒരു മകൻ ജനിച്ചു, ഞങ്ങൾ അച്ഛനും അമ്മയുമായി എന്നുപറഞ്ഞുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഏറെ നാളുകൾക്ക് മുമ്പ് നടിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ കണ്ട സമയത്താണ് നടി ഗർഭിണിയാണെന്നൊക്കെ ആരാധകർ മനസിലാക്കിയത്. നീണ്ട കാത്തിരിപ്പിന് ശേഷം ഇപ്പോഴിതാ ഇരുവർക്കും ഒരു കുട്ടി പിറന്നിരിക്കുകയാണ്. ഞങ്ങളിപ്പോൾ ഏറെ സന്തോഷത്തിലാണെന്ന് ഇരുവരും പറയുന്നു.