Latest News

ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് ഞാന്‍; ശ്രീനിവാസന്‍

മലയാളത്തിന്റെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ വൈറ്റമിന്‍ സി, കോവിഡിനെ പ്രതിരോധിക്കുമെന്നു കഴിഞ്ഞ ദിവസം ഒരു ലേഖനത്തില്‍ അഭിപ്രായപ്പെട്ടത് വലിയ വിവാദമായിരുന്നു. അതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി ശ്രീനിവാസന്‍ രംഗത്ത്. ആരോഗ്യരംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് പങ്കുവച്ചതെന്നും അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. ഡോക്ടര്‍ ജിനേഷ് ഇത്തരം ഒരു പ്രചാരണം നടത്തിയതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരുന്നു.

‘ഈ രംഗത്ത് ഗവേഷണം നടത്തുന്ന ചിലരുടെ അനുഭവങ്ങളും അറിവുകളുമാണ് ഞാന്‍ പങ്കുവെച്ചത്.അവരില്‍ ചിലരെ എനിക്കു നേരിട്ടറിയാം. മറ്റു ചിലരെ വായനയിലൂടെയും.അതിന്റെ ആധികാരികത തെളിയിക്കേണ്ടത് ആരംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്. ഞാന്‍ ആരോഗ്യ രംഗത്ത് ഗവേഷണം നടത്തിയ ആളല്ല. ഇത് കേരളത്തിലെ ചികിത്സാരീതിയെക്കുറിച്ചോ ഇപ്പോള്‍ നടപ്പാക്കുന്ന ആരോഗ്യപ്രവര്‍ത്തനങ്ങളെകുറിച്ചോ ഉള്ള വിമര്‍ശനവുമല്ല’ ശ്രീനിവാസന്‍ പറഞ്ഞു.

അത്യാവശ്യഘട്ടങ്ങളില്‍ ആശുപത്രിയുടേയും ഡോക്ടര്‍മാരുടേയും സഹായം തേടുന്ന സാധാരണ മനുഷ്യനാണ് താനെന്നും ഇപ്പോഴത്തെ നടത്തിപ്പില്‍ എന്തെങ്കിലും പാകപ്പിഴയുണ്ടെന്നു തോന്നിയാല്‍ അക്കാര്യം തുറന്നു പറയാന്‍ മടിയുമില്ലെന്നും താരം പങ്കുവച്ചു. ‘ ചില പുതിയ ചിന്തകള്‍ ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നിയപ്പോള്‍ പറഞ്ഞ കാര്യങ്ങളാണ് ലേഖനമായി വന്നത്. അത് ഉടന്‍ നടപ്പാക്കേണ്ട കാര്യങ്ങളാണെന്ന് ആരും തെറ്റിദ്ധരിക്കരുത്. രോഗങ്ങള്‍ക്ക് ചികിത്സ നിശ്ചയിക്കേണ്ടത് ആ രംഗത്തുള്ളവര്‍തന്നെയാണ്. വ്യത്യസ്തമായ ഒരു അഭിപ്രായമുണ്ടായാല്‍ അതു തുറന്നു പറയും,’ ശ്രീനിവാസന്‍ വ്യക്തമാക്കി.

Tags
Show More

Related Articles

Back to top button
Close