ധ്യാനിന്റെ തമാശകളിൽ മതി മറന്നു ചിരിക്കുന്ന ശ്രീനിയേട്ടൻ; ചിത്രങ്ങൾ പങ്കുവെച്ച് നടി സ്മിനു സിജോ-

ധ്യാനിന്റെ തമാശകളിൽ മതി മറന്നു ചിരിക്കുന്ന ശ്രീനിയേട്ടൻ; ചിത്രങ്ങൾ പങ്കുവെച്ച് നടി സ്മിനു സിജോ-

 

സ്മിനു എന്ന പേരു കേട്ടാല്‍ ഒരുപക്ഷേ പലര്‍ക്കും മനസിലായി എന്നുവരില്ല. എന്നാല്‍ സ്ലീവാച്ചന്‍റെ പെങ്ങള്‍ അന്നേച്ചി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ആളെ പിടികിട്ടും. കാരണം ആ ഒറ്റ കഥാപാത്രത്തിലൂടെ സ്മിനു പ്രേക്ഷകരുടെ സ്വന്തം അന്നയായി മാറിക്കഴിഞ്ഞു. ഓപ്പറേഷന്‍ ജാവ, ഭ്രമം, മെമ്പര്‍ രമേശന്‍…കെട്ട്യോളാണ് എന്‍റെ മാലാഖക്ക് ശേഷം നിരവധി അവസരങ്ങള്‍ സ്മിനുവിനെ തേടിയെത്തി. അവയെല്ലാം പത്തരമാറ്റ് തിളക്കത്തോടെ സ്ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്തു

മുന്‍ കേരള ജൂനിയര്‍ ഹാന്‍ഡ് ബോള്‍ താരമാണ് ചങ്ങനാശേരിക്കാരിയായ സ്മിനു സിജോ. സിനിമയില്‍ തന്‍റെ ഗോഡ്‌ഫാദര്‍ ശ്രീനിവാസനാണെന്ന് പല അഭിമുഖങ്ങളിലും സ്മിനു പറഞ്ഞിട്ടുണ്ട്. ഹെവനാണ് സ്മിനുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.ഇപ്പോഴിതാ നടന്‍ ശ്രീനിവാസന്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കു സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് നടി സ്മിനു സിജോ.

അസുഖപര്‍വം താണ്ടി ശ്രീനിവാസന്‍ ജീവിതത്തിലേക്കു തിരിച്ചുവരുകയാണെന്നും അദ്ദേഹം ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സ്മിനു പറയുന്നു. ശ്രീനിവാസനെ വീട്ടില്‍ സന്ദര്‍ശിച്ചതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കുകയായിരുന്നു നടി. അദ്ദേഹത്തിനൊപ്പമുള്ള പുതിയ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ സന്തോഷം എന്നും മായാതിരിക്കട്ടെ. ശ്രീനിയേട്ടന്റെ തിരിച്ചുവരവിനായി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും സന്തോഷിക്കാനും കൂടിയാണ് ഈ ഫോട്ടോ ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ചെറിയ ചില ആരോഗ്യപ്രശ്നങ്ങള്‍ ഒഴിച്ചാല്‍ ശ്രീനിയേട്ടന്‍ ഇന്ന് പൂര്‍ണ ആരോഗ്യവാനാണ്. ഇന്ന് ഞാന്‍ ശ്രീനിയേട്ടന്റെ വീട്ടില്‍ പോയി. സന്തോഷത്തോടെ എന്നെ കെട്ടിപ്പിടിച്ച്‌ സ്വീകരിച്ച വിമലാന്റിയും കണ്ട ഉടനെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ ശ്രീനിയേട്ടനും, ധ്യാനിന്റെ ഇന്റര്‍വ്യൂ തമാശകള്‍ പറയുമ്പോൾ മതിമറന്നു ചിരിക്കുന്ന സ്നേഹനിധികളായ മാതാപിതാക്കളുടെ സന്തോഷവും ഞാൻ ഇന്ന് കണ്ടു., എന്തായാലും പഴയ നര്‍മത്തിന് ഒട്ടും മങ്ങല്‍ ഏല്‍പിക്കാതെ, ധ്യാന്‍മോന്റെ ചെറുപ്പകാലത്തെ തമാശകളും ഇടയ്ക്ക് മാത്രം കാണിക്കുന്ന പക്വതകളും അഭിമാനത്തോടെ പറഞ്ഞു ചിരിക്കുന്ന ശ്രീനിയേട്ടനെയും ശ്രീനിയേട്ടന്റെയും മക്കളുടെയും നിഴലായി മാത്രം ജീവിക്കുന്ന വിമലാന്റിയുടെയും കൂടെ ചെലവഴിക്കാന്‍ പറ്റിയ നിമിഷങ്ങള്‍ എന്റെ ഏറ്റവും വല്യ അഭിമാന നിമിഷങ്ങളാണ്. താരം പറയുന്നത് പൂര്‍ണ ആരോഗ്യവാനായി, എഴുതാന്‍ പോവുന്ന മനസ്സിലുള്ള അടുത്ത തിരക്കഥയെപ്പറ്റി വാതോരാതെ സംസാരിച്ച ശ്രീനിയേട്ടന്‍. ആ കണ്ണുകളിലെ തിളക്കം, ആത്മവിശ്വാസം അതു മാത്രം മതി നമ്മള്‍ മലയാളികള്‍ക്ക് നമ്മുടെ പ്രിയപ്പെട്ട ശ്രീനിയേട്ടന്റെ തിരിച്ചു വരവിന്. എന്നും സ്മിനു കുറിച്ചു.

 

ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് മാര്‍ച്ച്‌ 30നാണ് ശ്രീനിവാസനെ അങ്കമാലിയിലെ അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെത്തിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ശ്രീനിവാസന്‍ മുന്‍പ് പല തവണ ചികിത്സ തേടിയിട്ടുണ്ട്. നടന് ഹൃദ്രോഗമുള്ളതായും മുന്‍പ് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. 20 ദിവസത്തെ ചികിത്സയ്‌ക്കൊടുവിലാണ് അദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.

ശ്രീനിവാസന്‍റെ രോഗവിവരം വാര്‍ത്തയായതിനു പിന്നാലെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ നേര്‍ന്നുകൊണ്ടുള്ള ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം രംഗത്തെത്തിയിരുന്നു. അതേസമയം സ്വതസിദ്ധമായ നര്‍മ്മബോധത്തോടെയാണ് വ്യാജവാര്‍ത്തകള്‍ക്കെതിരെ ശ്രീനിവാസന്‍ പ്രതികരിച്ചത്

Leave a Comment

Your email address will not be published.