ഹോസ്റ്റലിൽ വച്ച് ഉണ്ടായിട്ടുള്ള കുരുത്തക്കേടുകൾ തുറന്നുപറഞ്ഞ് ശ്രീവിദ്യ മുല്ലച്ചേരി…
ശ്രീവിദ്യ മുല്ലശ്ശേരി ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന താരങ്ങളിൽ ഒരാളാണ്. മലയാളി പ്രേക്ഷകര്‍ക്ക് ശ്രീവിദ്യ സുപരിചിതയായത് സ്റ്റാര്‍ മാജിക് എന്ന കോമഡി ഷോയിലൂടെയാണ്. കാസര്‍ഗോഡ് സ്വദേശിയായ താരം ഇതിനോടകം പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശ്രീവിദ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ അതിവേഗം ശ്രദ്ധ നേടാറുള്ളതാണ്. താരം ആലപിച്ച ഒരു റാപ്പ് സോംഗ് യൂട്യൂബില്‍ 10 ലക്ഷത്തൽ അധികം ആളുകളാണ് കണ്ടത്. യുട്യൂബ് ചാനലിലൂടെയും വളരെ സജീവമായ താരം സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതും ആരാധകരെ സ്വന്തമാക്കിയതും. ശ്രീവിദ്യ തന്റെ ആദ്യ സിനിമ ചെയ്തത് 2016 ലാണ്. ക്യാംപസ് ഡയറിയായിരുന്നു ആദ്യ സിനിമ. നിരവധി പ്രമുഖ താരങ്ങൾ അണിനിരന്ന സിനിമയായിരുന്നു അത്. അതിനു ശേഷം മമ്മൂട്ടി ചിത്രം കുട്ടനാടൻ വ്ലോഗിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. ആ ചിത്രത്തിലെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ ബിബിൻ ജോർജിന്റെ ഒരു പഴയ ബോംബ് കഥയാണ്.
ഹോസ്റ്റലില്‍ വച്ച് കള്ള് കുടിക്കാന്‍ നോക്കിയപ്പോള്‍ പറ്റിയ അബദ്ധത്തെക്കുറിച്ച് ശ്രീവിദ്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ദ നേടുന്നത്. എന്റെ ഫ്രണ്ട്‌സ് ഓക്കെ ഇത് കാണുകയാണെങ്കില്‍ സോറി, എനിക്കിത് പറയേണ്ടി വന്നതാണ് എന്ന് പറഞ്ഞാണ് താരത്തിന്റെ തുറന്ന് പറച്ചില്‍…ഞങ്ങള്‍ക്ക് ഒരിക്കല്‍ പനം കള്ള് കുടിക്കാന്‍ മോഹം തോന്നി. ഞങ്ങളുടെ ഒരു സുഹൃത്ത് വഴി കൊണ്ടു വന്നു. ഗെയ്റ്റിന്റെ ഇപ്പുറത്തേക്ക് മറ്റാര്‍ക്കും വരാനാകില്ല…സെവന്‍ അപ്പിന്റെ കുപ്പിയിലാണ് കൊണ്ടു വന്നത്. ഉച്ചയ്ക്ക് കൊണ്ടു വന്നു. ഒളിപ്പിച്ച വച്ച ശേഷം ക്ലാസിലേക്ക് തിരിച്ചു പോയി. രാത്രി വന്നിട്ട് കുടിക്കാനായിരുന്നു പ്ലാന്‍.
ആറരയായപ്പോള്‍ ഗ്യാസ് നിറഞ്ഞിട്ട് ഈ കുപ്പി പൊട്ടിത്തെറിച്ചു. തുടര്‍ന്ന് മണം വരാന്‍ തുടങ്ങി. എന്റെ കൂടെ ഉണ്ടായിരുന്നത് എന്നേക്കാള്‍ മന്ദബുദ്ധികളായിരുന്നു…സ്‌മെല്‍ വന്നപ്പോള്‍ സെക്കന്റ് ഇയറിലെ ടെക്സ്റ്റ് ബുക്കെടുത്ത് കത്തിച്ചു. വാര്‍ഡന്‍ വരുമ്പോള്‍ കാണുന്നത് ഫുള്‍ പുകയാണ്. പുള്ളിക്കാരി വാതില്‍ തള്ളിത്തുറന്ന് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു…
പരീക്ഷ ജയിക്കാന്‍ ഒരു പൂജ ചെയ്തതാണെന്നായിരുന്നു അവള്‍ പറഞ്ഞത്. ഞാന്‍ അപ്പോഴേക്കും ഓടി ബാത്ത് റൂമില്‍ കയറി വാതില്‍ അടച്ചിരുന്നു…