ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായ ശ്രീനിവാസൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു…..

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമത്തിലായ ശ്രീനിവാസൻ അഭിനയത്തിലേക്ക് തിരിച്ചെത്തുന്നു…..

 

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് വിശ്രമിത്തിലായിരുന്ന ശ്രീനിവാസൻ വീണ്ടും സിനിമയിൽ സജീവമാകുന്നു. മകൻ വിനീത് ശ്രീനിവാസൻ പ്രധാനവേഷത്തിലെത്തുന്ന കുറുക്കൻ എന്ന ചിത്രത്തിലാണ് ശ്രീനിവാസൻ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നത്.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അഭിനയരംഗത്ത് നിന്ന്  ഏറെ നാളുകളായിവിട്ടു നിൽക്കുകയായിരുന്നു ശ്രീനിവാസൻ. കുറുക്കനില്‍ ശക്തമായ കഥാപാത്രവുമായാണ് ശ്രീനിവാസന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്

സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ആദ്യ ദിവസം ഭാര്യക്കും വിനീത് ശ്രീനിവാസനുമൊപ്പമാണ് സെറ്റിലെത്തിയത്. . മേക്കപ്പിട്ട ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറിലാണ് കാരവനിലേക്കും സെറ്റിലേക്കുമുള്ള യാത്ര.

അച്ഛൻ ആശുപത്രിയിൽ നിന്ന് വന്ന ശേഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമയാണിത്. ഒരുപാട് അഭിനേതാക്കൾ ഇതിനുവേണ്ടി സഹകരിച്ചിട്ടുണ്ട്

കാത്തിരുന്ന ദിവസമാണിതെന്നും അച്ഛൻ പുറത്തിറങ്ങി ജോലി ചെയ്യുന്നത് കാണാൻ എല്ലാവർക്കും ആഗ്രഹമുണ്ടായിരുന്നെന്നും വിനീത് ശ്രീനിവാസൻ പറഞ്ഞു.

അച്ഛന് ഏറ്റവും നല്ല മരുന്ന് സിനിമയാണെന്നും സിനിമയുടെ തിരക്കിലേക്ക് മാറിയാൽ അദ്ദേഹം ഫുൾ ഓൺ ആയി പഴയതുപോലെ തിരിച്ചെത്തുമെന്നും വിനീത് ശ്രീനിവാസൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശ്രീനിവാസനെ മനസിൽ കണ്ടെഴുതിയ കഥയാണെന്നും ചിത്രീകരണം തുടങ്ങാൻ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നെന്നും സംവിധായകൻ ജയലാൽ ദിവാകരൻ പറഞ്ഞു.ഫണ്‍ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായ കുറുക്കനില്‍ സുപ്രധാന വേഷമാണ് ശ്രീനിവാസന്. ഇരുപത് ദിവസം ചിത്രീകരണ സംഘത്തിനൊപ്പം ശ്രീനിവാസനുണ്ടാകും

“കീടം” ആണു ശ്രീനിവാസന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. തിരിച്ചുവരവിൽ അഭിനയം മാത്രമല്ല എഴുത്തുമുണ്ട്.

നവാഗതനായ ജയലാൽ വിവാകരന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിലെ സെൻ്റ്‌ ആൽബർട്ട്സ് ഹൈസ്കൂളിൽ ഇന്നാരംഭിച്ചു. ഡി.ജി.പി. ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മം നിർവഹിച്ച ചടങ്ങിൽ ശ്രീനിവാസനും സന്നിഹിതനായിരുന്നു.

 

സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

 

വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, സുധീർ കരമന, മാളവികാ മേനോൻ ,അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ , ജോൺ, ബാലാജി ഗർമ്മ ,കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

 

 

മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സംഗീതം നൽകുന്നത്. സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം. കലാസംവിധാനം – ജോസഫ് നെല്ലിക്കൽ മേക്കപ്പ്.ഷാജി പുൽപ്പള്ളി:

പ്രൊഡക്ഷൻ കൺട്രോളർ-ഷെമീജ് കൊയിലാണ്ടി. എന്നിവരും നിർവഹിക്കും

 

 

അതേ സമയം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന മുകുന്ദൻ ഉണ്ണിയാണ് വിനീത് ശ്രീനിവാസൻ്റെ ഏറ്റവും പുതിയ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *