ആർ ആർ ആറിന് രണ്ടാം ഭാഗം സ്ഥിരീകരിച്ച് രാജമൗലി..

ആർ ആർ ആറിന് രണ്ടാം ഭാഗം സ്ഥിരീകരിച്ച് രാജമൗലി..

 

രാമരാജുവിന്റെയും കോമരം ഭീമിന്റെയും സൗഹൃദത്തിന്റെ കഥയും പോരാട്ടവും പറഞ്ഞ ചിത്രമായിരുന്നു ആർ ആർ ആർ… വിജയേന്ദ്ര പ്രസാദിന്റെ രചനയിൽ എസ് എസ് രാജമൗലി സംവിധാനം ചെയ്ത 2022ലെ പാൻ ഇന്ത്യൻ ചിത്രം.. ജൂനിയർ എൻ ടി ആർ, രാംചരൻ, അജയ് ദേവഗൺ, ആലിയ ഭട്ട്, ഒലീവിയ മോറിസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം രാജമൗലിയുടെ മുൻ ചിത്രങ്ങളെ പോലെ തന്നെ എടുത്തു പറയേണ്ടതു തന്നെയാണ്.. തലക്കെട്ട് സൂചിപ്പിക്കുന്നത് പോലെ RRR- Rise, Revolt, Roar ഓരോ ഘടകങ്ങളും അതിന്റെ ആഫ്റ്റർ ഇഫക്റ്റുകൾക്കൊപ്പം ഉണ്ട്.. വലിയ അഭിനേതാക്കൾ, ഉയർന്ന ഉത്തരവാദിത്തങ്ങൾ.. എസ് എസ് രാജമൗലി ഓരോ കഥാപാത്രങ്ങൾക്കും പ്രാധാന്യം നൽകി. വേഷങ്ങൾ പോലും വളരെ നന്നായി രൂപകല്പന ചെയ്തിട്ടുള്ളതും അഭിനേതാക്കൾക്ക് തികച്ചും അനുയോജ്യവും ആയിരുന്നു.. ഒരു മൾട്ടി സ്റ്റാറിലേക്ക് വരുമ്പോൾ നിരവധി സിനിമകൾ പ്രേക്ഷകരെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ട്..അതേസമയം ഇത് പ്രേക്ഷകരുടെ മനസ്സിൽ രേഖപ്പെടുത്തുന്നതിൽ വലിയ രീതിയിൽ ഈ ചിത്രം വിജയിച്ചിരുന്നു.. നാലുവർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഈ ചിത്രം റിലീസ് ചെയ്തത്.. ആ ഹൈപ്പ് യഥാർത്ഥമായി എന്ന് പറയാനും കഴിയും..

അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ മൂന്നു മണിക്കൂർ ആറു മിനിറ്റ് ദൈർഘ്യത്തിൽ ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാത്ത ചിത്രമായിരുന്നു ആർ ആർ ആർ..ഇത് ഉയരങ്ങളുടെ ഒരു ഖനനം ആയിരുന്നു.. അത് കുഴിച്ചെടുക്കുക, ഉയരങ്ങൾ ഉള്ള ഒരു വിസ്മയകരമായ ദൃശ്യങ്ങൾ നമ്മൾ ആ ചിത്രത്തിൽ കണ്ടെത്തും..

 

പലരും പലതിൽ നിന്നും ഇൻസ്പിരേഷൻ ആയിട്ടാണ് സിനിമ എടുക്കുക..എന്നാൽ രാജമൗലി സിനിമ എടുക്കുന്നത് തന്റെ നാട്ടിൽ തന്നെ ഉണ്ടായിരുന്ന ചരിത്രത്തിൽ നിന്നും ഇൻസ്പെയർ ആയി ആ കഥാപാത്രം എടുത്ത് മാസാക്കി തന്റെ സിനിമയിൽ തന്റെ രീതിയിൽ അവതരിപ്പിക്കുകയാണ്..

ഇപ്പോൾ ആർ ആർ ആറിന് രണ്ടാം ഭാഗം അനൗൺസ് ചെയ്തിരിക്കുകയാണ് രാജമൗലി. വിദേശത്ത് നടന്ന ഒരു പരിപാടിയിലാണ് രാജമൗലി ഇക്കാര്യം പറഞ്ഞത്. രചയിതാവായ വിജയേന്ദ്ര പ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടെയും തിരക്കഥ. ആർ ആർ ആറിന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്.. അദ്ദേഹം കഥ വികസിപ്പിച്ചു വരികയാണ്. രാജമൗലി പറഞ്ഞു..

ആന്ധ്രയുടെ ചരിത്രത്തിലെ 2 സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമരാജു, കോമരം ഭീം എന്നിവരുടെ കഥയാണ് ഫാന്റസിയുടെ അകമ്പടിയിൽ രാജമൗലി അവതരിപ്പിച്ചത്.. 1200 കോടിയോളമാണ് ആഗോളതലത്തിൽ ആർ ആർ ആറിന്‍റെ ബോക്സ് ഓഫീസ് കളക്ഷൻ..

Leave a Comment

Your email address will not be published. Required fields are marked *