ബോളിവുഡിൽ ചർച്ചയായി താരപുത്രൻ ആര്യൻ ഖാന്റെ പ്രണയം
ബോളിവുഡിലെ മികച്ച താരമാണ് ഷാരൂഖ് ഖാൻ.അതുപോലെതന്നെ താര പുത്രൻ ആര്യൻ ഖാൻ ഇപ്പോൾ വളരെയധികം പ്രശസ്തനാണ്. ആര്യൻ ഖാനെ കുറിച്ച് കൂടുതൽ അറിയുന്നത് താരപുത്രന്റെ മയക്കുമരുന്ന് കേസിലൂടെയാണ്. താരങ്ങളെ മാത്രമല്ല താരങ്ങളുടെ മക്കളെയും ഗോസിപ്പുകൾ വെറുതെ വിടാറില്ല. താരത്തിന്റെയും താര പുത്രന്റെയും ഒരോ നീക്കങ്ങളും സോഷ്യൽ മീഡിയ അറിയാറുണ്ട്. അതുപോലെതന്നെ സോഷ്യൽ മീഡിയയും പാപ്പരാസികളും പിന്തുടരുന്ന ഒരു താരമാണ് നോറ ഫത്തേഹി.ഇപ്പോഴിതാ ആര്യനേയും നോറയെയും ചേർത്തുള്ള വാർത്തയാണ് ബോളിവുഡിൽ ജന ശ്രദ്ധ നേടുന്നത്.ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ നടി നോറ ഫത്തീഹയും തമ്മിൽ പ്രണയത്തിലാണ് എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് കാരണമായിട്ട് അവർ പറയുന്നത് ചില ആരാധകർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ്. നോറക്കോപ്പം താരപുത്രന്റെയും ഒപ്പം ചിത്രങ്ങൾ കഴിഞ്ഞദിവസം ചില ആരാധകർ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരുന്നു.
ആര്യനും നോറയും ഒരുമിച്ചുള്ള ചിത്രം ഇതിൽ ഒന്നുമില്ലെങ്കിലും രണ്ട് ചിത്രങ്ങളും എടുത്തിരിക്കുന്നത് ഒരേ സ്ഥലത്തു നിന്നാണ്. കൂടാതെ ഒരേ സമയത്തും നിന്നാണ്. ഇത് സോഷ്യൽ മീഡിയയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. അതിനുശേഷം ആണ് ഇരുവരും തമ്മിൽ പ്രണയത്തിലാണ് എന്നൊക്കെ വാർത്തകൾ സോഷ്യൽ മീഡിയ വഴി പുറത്തുവരുന്നത്. ഇത് ആദ്യമായിട്ടല്ല താരങ്ങളുടെ സാമാന രീതിയിലുള്ള ചിത്രങ്ങൾ ഇതിനു മുമ്പും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിട്ടുണ്ട്.
അപ്പോഴും ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന് ചോദ്യം ആരാധകർക്കിടയിൽ ശക്തമായിരുന്നു. താരപുത്രന്റെ ഫോട്ടോയ്ക്കൊപ്പം ചിലർ അനന്യ പാണ്ഡെയെ കളിയാക്കാനും നോക്കുക്കുന്നുണ്ട്. തനിക്ക് ആദ്യം താരപുത്രനോട് ക്രഷ് തോന്നിയിരുന്നു എന്ന് മുൻപ് ഒരിക്കൽ അനന്യ തുറന്നു പറഞ്ഞിരുന്നു. അതിനുശേഷം എല്ലാ പാർട്ടികളിലും മറ്റു സന്ദർഭങ്ങളിലും ആര്യൻ ബോധപൂർവ്വം അനന്യയെ അവഗണിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇത്തരം റിപ്പോർട്ടുകൾ വെറും നുണയാണെന്നും സോഷ്യൽ മീഡിയ പറഞ്ഞിരുന്നു. ഒരു സ്ഥലത്ത് വെച്ച് ഫോട്ടോകൾ എടുക്കുന്നത് അവർ തമ്മിൽ പ്രണയത്തിലാണ് എന്നതിന് കാരണമായി പറയാൻ സാധിക്കുകയില്ല എന്നാണ് ആരിന്റെ ആരാധകർ പറയുന്നത്. ഗോസിപ്പുകൾ ഉണ്ടാക്കുകയാണെങ്കിലും ഇത്തരത്തിൽ ഒരാൾക്ക് വേദനിക്കുന്ന രീതിയിലുള്ള ഗൊസിപ്പുകൾ ഉണ്ടാക്കാൻ പാടില്ല എന്നാണ് താരപുത്രന്റെ ആരാധകർ പറയുന്നത്.
ഇപ്പോഴിതാ താര പുത്രൻ സംവിധാനം ചെയ്യുന്നതിന്റെ തിരക്കിലാണ്. ഷാരൂഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലിസ് തന്നെയാണ് ആര്യൻ ഖാൻ സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത്. ഇപ്പോൾ താര പുത്രന്റെ സംവിധായകൻ ആയിട്ടുള്ള ആരെങ്ങേറ്റത്തിനായി ബോളിവുഡ് കാത്തിരിക്കുകയാണ്.