തന്റെ പുതിയ ടാറ്റൂ ചിത്രങ്ങൾ പങ്കുവെച്ച് താരപുത്രി വിസ്മയ
മലയാളത്തിന്റെ പ്രിയതാരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ.ആര്‍ക്കും പിടി തരാതെ സ്വന്തം യാത്രകളുമായി നടക്കുകയായിരുന്നു മോഹന്‍ലാലിന്റെ മകന്‍ പ്രണവ്മോഹന്‍ലാല്‍. ഒറ്റയ്ക്കുള്ള പ്രണവിന്റെ യാത്രകള്‍ ഇന്നും തുടരുകയാണെങ്കിലും സിനിമയില്‍ സജീവമാണ്. ഏറ്റവുമൊടുവില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് പ്രണവ് കാഴ്ച വെച്ചത്. മാത്രമല്ല ചിത്രത്തിലെ നായികയായ കല്യാണി പ്രിയദര്‍ശനുമായി പ്രണത്തിലാണോ എന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചു. എന്നാല്‍ അതിനൊന്നും ചെവി കൊടുക്കാതെ മറ്റ് യാത്രകളിലാണ് താരം.
പ്രണവിനെ പോലെ തന്നെ സഹോദരി വിസ്മയ മോഹന്‍ലാലും താരപുത്രിയെന്ന പദവികളില്‍ നിന്നും മാറി ജീവിക്കുകയാണ്. യാത്രകളും പുസതകങ്ങളും കുങ്ഫു പഠിക്കലുമൊക്കെയായി വിസ്മയ തന്റെ ലോകം ചെറുതാക്കി മാറ്റി. തനിക്ക് അഭിനയത്തോടു വല്യ താല്പര്യമില്ലെന്ന് നേരത്തെ തന്നെ വിസ്മയ പ്രകടമാക്കിയിരുന്നു. പുസ്തകങ്ങളെയും എഴുത്തുകളെയും ഏറെ ഇഷ്ടപ്പെടുന്ന താരപുത്രി ഇതിനോടകം ഒരു പുസ്തകം ഇറക്കിയിരുന്നു. എന്നാൽ ഇപ്പോഴിതാ വിസ്മയ ഏറ്റവും പുതിയതായി പങ്കിട്ട വാർത്തയാണ് ജനശ്രദ്ധ നേടുന്നത്. താൻ ഒരു ടാറ്റു അടിച്ച സന്തോഷമാണ് താരപുത്രി സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുള്ളത്. വളരെ ചെറിയൊരു മനോഹരമായ ടാറ്റു ആണ് വിസ്മയ അടിച്ചിരിക്കുന്നത്. വിസ്മയ സ്വന്തം സഹോദരിയെ പോലെ കാണുന്ന മറ്റൊരാളും ടാറ്റൂ ചെയ്തിട്ടുണ്ട് രണ്ടുപേരും ചെറുവിരലിലാണ് ടാറ്റു ചെയ്തിരിക്കുന്നത്. ഒരാളുടെ വീരലിൽ സ്മൈലി ആണെങ്കിൽ മറ്റൊരാളുടെ കയ്യിൽ രണ്ടു കുത്ത് ആണ് ടാറ്റു ചെയ്തിരിക്കുന്നത്.
രണ്ടു പേരുടെയും ടാറ്റു ചെയ്ത വിരലുകൾ കൂട്ടി വയ്ക്കുമ്പോൾ ഒരു സ്മൈലി ഇമോജിയാണ് കാണാൻ പറ്റുന്നത്. ഈ കാര്യം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിട്ടുള്ളത്. താര പുത്രി പങ്കുവെച്ചിരിക്കുന്ന വീഡിയോ ഇതിനോടകം വളരെയധികം വൈറൽ ആയിരിക്കുകയാണ്. സിനിമ അഭിനയത്തിനോട് വലിയ താല്പര്യം പ്രകടിപ്പിക്കാത്ത മകനും മകളും അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ എന്നാണ് മോഹൻലാൽ ഇതിനു മുൻപ് പറഞ്ഞിരിക്കുന്നത്.
താര പുത്രിയുടെ ഇഷ്ടം എന്താണ് എന്നുവച്ചാൽ അതിനു കൂടെ നിൽക്കാൻ മോഹൻലാൽ തയ്യാറായിരുന്നു. തന്റെ മക്കളുടെ ഇഷ്ടത്തിന് അനുസരിച്ച് അവരെ ജീവിക്കാൻ അനുവദിക്കുക എന്നത് മോഹൻലാലിന് സാധിക്കുന്നുണ്ട്. താനൊരു നടനാണ് എന്ന് കരുതി തന്റെ മക്കൾ സിനിമയിലേക്ക് തന്നെ വരണമെന്ന് യാതൊരു നിർബന്ധവും ഇല്ല എന്ന് ഇതിനു മുൻപ് മോഹൻലാൽ പറഞ്ഞിരുന്നു