അന്ന് ഡ്രഗ് ഫണ്ടിങിനെക്കുറിച്ച് സ്റ്റീഫന്‍ നെടുമ്പിള്ളി പറഞ്ഞത് ഇത്രയോ ശരിയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല, ..: മുരളി ഗോപി

അന്ന് ഡ്രഗ് ഫണ്ടിങിനെക്കുറിച്ച് സ്റ്റീഫന്‍ നെടുമ്പിള്ളി പറഞ്ഞത് ഇത്രയോ ശരിയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയിരുന്നില്ല, ..: മുരളി ഗോപി ……

 

നടൻ, തിരക്കഥാകൃത്ത്, ഗായകൻ, പത്രപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലയിൽ പ്രശസ്തനായ മുരളി ഗോപി, മലയാളസിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.

രസികൻ എന്ന സിനിമയ്ക്ക് തിരക്കഥ വായിട്ടാണ് മുരളി ഗോപി സിനിമയിൽ അരങ്ങേറുന്നത്.ആ ചിത്രത്തിൽ വില്ലനായും മുരളി അഭിനയിച്ചു. കുറച്ചു കാലങ്ങൾക്ക് ശേഷം സിനിമ വിട്ട അദ്ദേഹം, അഞ്ച് വർഷങ്ങൾക്ക് ശേഷം ബ്ലെസി ഒരുക്കിയ ഭ്രമരം എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയ രം ഗത്തെത്തി. മോഹൻലാൽ ആയിരുന്നു നായകൻ. പിന്നീട് മുരളിഗോപിയുടെ രചനയിൽ പുറത്തുവന്ന “ഈ അടുത്ത കാലത്ത്” “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്” എന്നി ചിത്രങ്ങൾ അക്കാലത്തെ വളരെ ശ്രദ്ധനേടിയ രചനകൾ ആയിരുന്നു. സിനിമയും കഥകളും വേഗത്തിൽ മാറ്റത്തിന്റെ കാറ്റിനൊപ്പം നീങ്ങുമ്പോൾ അതിന്റെ അമരത്തു തന്നെയാണു മുരളി ഗോപി എന്ന തിരക്കഥാകൃത്തിന്റെ സ്ഥാനം. പിന്നീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത തിരക്കഥാകൃത്തായും നടനായും അദ്ദേഹം മാറി.

ഇപ്പോഴിതാ നടനും സംവിധായകനുമായ മുരളി ഗോപി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

ഇന്ന് കേരളത്തിലെ യുവാക്കൾക്കിടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഇങ്ങനെയൊരു പ്രതികരണം.

ഇന്ന് ലഹരി മരുന്ന് വിൽപ്പനയും ഉപയോഗവും സമൂഹത്തിൽ വ്യാപകമാകുന്നുണ്ട്. അതിനെ സംബന്ധിച്ച് ലൂസിഫറിൽ പറഞ്ഞ കാര്യങ്ങൾ നിലവിൽ സത്യമായി വരുന്നതായും മുരളി ഗോപി

നടൻ. തിരക്കഥ എഴുതിയ ലൂസിഫര്‍ സിനിമയിലെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടാണ് മുരളി ഗോപിയുടെ പോസ്റ്റ്എഴുതിയിരിക്കുന്നത്.

സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ ഈ വിപത്തിനെ തുടച്ചുനീക്കാനാകില്ലെന്നും മുരളി ഗോപി സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.

2018ഇൽ “ലൂസിഫർ” എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്,

അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്‌ഛാശക്‌തിയില്ലാതെ എത്ര തന്നെ പൊതു ഉത്ബോധനം നടത്തിയാലും, മുൻ വാതിൽ അടച്ചിട്ട് പിൻ വാതിൽ തുറന്നിടുന്നിടത്തോളം കാലം, നമ്മുടെ യുവതയുടെ ധമനികളിൽ കേട്ടുകേൾവി പോലും ഇല്ലാത്ത മാരക രാസങ്ങൾ ഒഴുകിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. പെട്ടെന്നാണ് ഈ പോസ്റ്റ് വൈറാലായത്.

ഇതിന് താഴെ നിരവധി കമന്റും വരുന്നുണ്ട്. തൃകാല ക്ഞാനിയായ ഒരു എഴുത്തുകാരന്‍ നമുക്ക് ഇവിടെ യുണ്ട്… നമ്മുടെ നാട് അഭിമുകീകരിക്കാന്‍ പോകുന്ന പ്രശ്‌നം അഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‌പേ അങ്ങ് വരച്ചിട്ടിരിക്കുന്നു, എന്നാണ് ഒരാള്‍ കുറിച്ചത്.

രണകൂടത്തിനെതിരെ, പ്രത്യേകിച്ച്‌ ആഭ്യന്തര വ്കുപ്പ്‌ അതിന്റെ പരാജയത്തിനെതിരെ തുറന്നു പറയാൻ ഉള്ള ഈ ചങ്കൂറ്റത്തിനു ഒരു ബിഗ്‌ സല്യൂട്ട്‌ എന്നാണ് പോസ്റ്റിന് താഴെ വന്ന കമൻറുകളിലൊന്ന്.. മാത്രമല്ല താരത്തിന്റെ എഴുത്തിനെ സപ്പോര്‍ട്ട് ചെയ്ത് നിരവധി പേരാണ് എത്തുന്നത്.വളരെ വേഗത്തിലാണ് പോസ്റ്റ് വൈറലായത്.

 

അതേ സമയം മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന എമ്പൂരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ ആസ്വാദകർ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വർഷമാണ് ആരംഭിക്കുക. തിരക്കഥ ഇതിനോടകം പൂർത്തിയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *