Social Media Trend

അർജുവിന് മാന്യമായ മാസ്സ് മറുപടിയുമായി സ്റ്റുപ്പിഡ് ബോയ്

അർജുവിന് മാന്യമായ മാസ്സ് മറുപടിയുമായി സ്റ്റുപ്പിഡ് ബോയ്

വെറും ഒരാഴ്ച്ച കൊണ്ട് ഇന്റർനെറ്റിൽ തരം​ഗമായി മാറിയ മലയാളിയാണ് അര്‍ജുന്‍ സുന്ദരേശന്‍. ടിക്ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്ത് അതിനോടുള്ള പ്രതികരണം വളരെ സ്വാഭാവികതയോടെ അവതരിപ്പിച്ചാണ് അര്‍ജുന്‍ സോഷ്യല്‍ മീഡിയയില്‍ തരം​ഗമായത്. ഇംഗ്ലീഷ് ഭാഷയില്‍ വളരെയധികം പ്രശസ്തമായ റോസ്റ്റിങ്-റിയാക്ഷന്‍ വിഡിയോകളില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് ഈ ആശയം മലയാളത്തില്‍ അര്‍ജുന്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ അത്രകണ്ട് പരിചയിച്ചിട്ടില്ലാത്ത റോസ്റ്റിങ് പെട്ടെന്ന് തന്നെ ഇന്‍റര്‍നെറ്റില്‍ കൊളുത്തുകയായിരുന്നു.

ര്‍ജുന്റെതായി പുറത്തുവന്ന മിക്ക വീഡിയോകള്‍ക്കും മില്യണ്‍ കണക്കിന് കാഴ്ചക്കാരാണുണ്ടായത്. ലോക് ഡൗണ്‍ സമയത്തെ ബോറടി മാറ്റാനാണ് അര്‍ജുന്‍ യൂടുബില്‍ റോസ്റ്റിംഗ് വീഡിയോകള്‍ ചെയ്തുതുടങ്ങിയത്. എന്നാൽ‍ അർജുന്റെ വീഡിയോ അവതരണത്തിനെതിരെ സോഷ്യൽ മീഡിയയിൽ വൻ വിമർശനവുമുണ്ട്.‌

വീഡിയോയിൽ ഉപയോ​ഗിക്കുന്ന പല വാക്കുകളാണ് വിമർശനത്തിന് വഴി തെളിയിക്കുന്നത്. മാപ്പ് പറഞ്ഞിട്ടും അതെ വാക്കുകൾ തന്നെ അർജുൻ വീഡിയോയിൽ ഉപയോ​ഗിക്കുന്നതായി സ്റ്റുപ്പിഡ് ബോയി പറയുന്നു. വീഡിയോ കാണാം

Tags
Show More

Related Articles

Back to top button
Close