കലാഭവൻ മണിയെ കുറിച്ച് വാചാലയായി സുബി സുരേഷ്..
സിനിമയിലും ടെലിവിഷൻ പരിപാടിയിലുമൊക്കെയായി സജീവമായ താരങ്ങളിലൊരാളാണ് സുബി സുരേഷ്. അഭിനയം മാത്രമല്ല അവതരണവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് സുബി. സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ സുബി യൂട്യൂബ് ചാനലിലും സജീവമാണ്..
”ജീവിതത്തില്‍ സമാധാനം വേണമെന്നുള്ളതുകൊണ്ടാണ് അവിവാഹിതയായി തുടരുന്നത്. വിവാഹം കഴിച്ചാല്‍ സമാധാനം പോകും എന്നല്ല. എനിക്ക് പ്രേമവിവാഹത്തോടാണ് താല്‍പര്യം. ഒരു പ്രണയം ഉണ്ടായിരുന്നു. വീട്ടുകാര്‍ക്കെല്ലാം അറിയാവുന്ന ആളാണ്. അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയില്ല എന്ന് തോന്നിയപ്പോള്‍ പരസ്പര ധാരണയില്‍ പിരിയുകയായിരുന്നു. ആദ്യം ഞാന്‍ തന്നെയാണ് അതു തിരിച്ചറിഞ്ഞത്. എന്റെ വീട്ടില്‍ കുറച്ചു സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. എന്റെ വരുമാനം കൊണ്ടാണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. ആ സമയത്ത് ഞാന്‍ പ്രണയിക്കുന്ന ആ വ്യക്തി എന്നോട് ചോദിച്ചത് ഇത്രമാത്രം അമ്മ ചെറുപ്പമല്ലേ, അമ്മയ്ക്ക് എന്തെങ്കിലും ജോലിക്കു പൊയ്ക്കൂടേ, ഞാന്‍ വേണമെങ്കില്‍ ഒരു ജോലി ശരിയാക്കാം’ എന്നാണ്. പക്ഷേ ഞാന്‍ ആലോചിച്ചപ്പോള്‍, എന്നെ വളരെ കഷ്ടപ്പെട്ടു വളര്‍ത്തിയതാണ് എൻ്റെ അമ്മ.ഈ പ്രായത്തില്‍ ഒരു ജോലിക്കു പോയി അധ്വാനിച്ച് കൊണ്ടുവന്നിട്ട് എനിക്കു ജീവിക്കണ്ട ആവശ്യമില്ല ഞാൻ മനസ്സിലാക്കിയ നേരത്താണ്,
അതൊരു ഡീപ് റിലേഷന്‍ ഒന്നും ആയിരുന്നില്ല.
പുള്ളിക്കാരന്‍ വിവാഹലോചനായി വന്നു. എനിക്ക് കൊള്ളാമെന്നു തോന്നി. നല്ല ഒരു ജോലിയും ഉണ്ടായിരുന്നു അയാൾക്ക് വിവാഹം കഴിച്ചിരുന്നെങ്കില്‍ എന്നെ നന്നായി നോക്കിയേനെ. പക്ഷേ എന്റെ വീടുമായുള്ള ബന്ധം നഷ്ടപ്പെടുമായിരുന്നു എനിക്ക് തോന്നി അടുത്താണെങ്കില്‍ ഇടയ്ക്ക് വന്നു കാണുകയെങ്കിലും ചെയ്യാം. എനിക്ക് അമ്മയെ വിട്ടിട്ടു നില്‍ക്കാന്‍ കഴിയില്ല. ആ ഒരു കാരണം കൊണ്ട് ഞങ്ങള്‍ പിരിയുകയായിരുന്നു. അന്ന് പ്രേമിക്കാന്‍ വീട്ടില്‍ ലൈസന്‍സൊന്നും തന്നിട്ടില്ലായിരുന്നു.
ഇപ്പോൾ കലാഭവൻ മണി ഇവർക്ക് നൽകിയ ഒരു ഓഫർ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഫ്ലവേഴ്സ് ടിവിയിലെ ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുക്കുകവെ ആയിരുന്നു താരം ഈ കാര്യം വെളിപ്പെടുത്തിയത്. നടന്മാരായ കലാഭവൻ ഷാജോൺ, ധർമ്മജൻ എന്നിവരെ സാക്ഷിനിർത്തിയാണ് കലാഭവൻ മണി ഇത്തരത്തിൽ ഒരു ഓഫർ മുന്നോട്ടുവച്ചത് എന്നാണ് സുബി സുരേഷ് പറയുന്നത്. പക്ഷേ ഇന്ന് ആ സാധനം വാങ്ങിക്കൊടുക്കുവാൻ കലാഭവൻ മണി ഇല്ലാത്ത അവസ്ഥയാണ് എന്നും നടി പറയുന്നു.
“എൻ്റെ വിവാഹം നടക്കുകയാണ് എങ്കിൽ അവൾക്ക് ഞാൻ പത്ത് പവന്റെ സ്വർണം നൽകുമെന്ന് ആയിരുന്നു കലാഭവൻ മണി ചേട്ടൻ പറഞ്ഞത്. അതിന് കലാഭവൻ ഷാജോണും ധർമ്മജനും സാക്ഷികൾ ആയിരിക്കും” – ഇതായിരുന്നു കലാഭവൻ മണി ചേട്ടൻ പറഞ്ഞ വാക്കുകൾ എന്നാണ് സുബി സുരേഷ് പറയുന്നത്. “കല്യാണം ഇനി നടക്കുമോ എന്ന കാര്യം ഒന്നും അറിയില്ല. പക്ഷേ പുള്ളിക്കാരൻ നമ്മളെ വിട്ടു പോയില്ലേ. ഇനി എന്താണ് പറയുക. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണമായിരുന്നു അത്” – താരം കൂട്ടിച്ചേർത്തു.