നീലയിൽ അഴകോടെ സുജാതയും കുടുംബവും…ഈ വർഷത്തെ എറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് ശ്വേത മോഹൻ….

നീലയിൽ അഴകോടെ സുജാതയും കുടുംബവും…ഈ വർഷത്തെ എറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് ശ്വേത മോഹൻ…….!

 

മലയാളികളുടെ‌ മനസിൽ വലിയ സ്ഥാനം നേടിയെടുത്ത ​ഗായികയാണ് സുജാത മോഹൻ, ഇമ്പമാർന്ന ശബ്ദത്താൽ ശ്രോതാക്കളുടെ ഹൃദയം കവരുന്ന സുജാതയുടെ ​ഗാനങ്ങൾക്ക് എപ്പോഴും പ്രത്യേക ആരാധക വൃന്ദമുണ്ട്. നിരവധി സിനിമകളിൽ പിന്നണി ​ഗാനം പാടിയ സുജാത കുറേ ആൽബങ്ങളും പാടിയിട്ടുണ്ട്. മലയാളത്തിൽ ഹിറ്റുകളുടെ ഒരു വൻനിര തന്നെ സുജാതയ്ക്ക് അവകാശപ്പെടാനുണ്ട്.

ആസ്വാദകരെ സംബന്ധിസിച്ചിടത്തോളം മകളായ ശ്വേതയും അമ്മയുടെ പാത പിന്തുടർന്നത് വളരെ സന്തോഷമേറിയ വാർത്ത ആയിരുന്നു.മലയാളിയുടെ പ്രിയപ്പെട്ട പാട്ടുകാരിയുടെ പ്രിയപ്പെട്ട മകളാണ് ശ്വേത മോഹൻ. നിരവധി ആരാധകരുള്ള അനുഗ്രഹീത ഗായിക. ഓരോ പാട്ടിലൂടെയും ആസ്ദാകഹൃദയങ്ങളിലെ ഇരിപ്പിടം ഒന്നുകൂടി ഉറപ്പിച്ചാണ് ശ്വേതയുടെ സംഗീതപ്രയാണം.

തുടക്ക കാലം മുതൽ ഇന്നോളം ശ്വേത പാടിത്തന്ന പാട്ടുകൾ മലയാളികളുടെ ചുണ്ടറ്റത്ത് മൂളിപ്പാട്ടുകളായി ഇടവിടാതെ സഞ്ചരിക്കുന്നു.ഇന്ന് ഈ രണ്ടാളും സംഗീത ലോകത്തിന് വളരെ പ്രിയപ്പെട്ട ഗായികമാരാണ്. ഒരു വർഷം കൂടികടന്ന് പോകുമ്പോൾ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെക്കുകയാണ് സുജാത.

സുജാതക്കൊപ്പം താരത്തിന്റെ മകൾ ശ്വേതയും ഈ ചിത്രങ്ങൾ തന്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന് ക്യാപ്ഷൻ നൽകിയത് “വാട്ട്‌സ് കുക്കിംഗ്‌ ഫോർ ക്രിസ്മസ് ലഞ്ച് ഹിയർ . മജീഷ്യൻ ക്ലിക്കുചെയ്ത ഈ വർഷത്തെ എന്റെ പ്രിയപ്പെട്ട ചില ചിത്രങ്ങളിലേക്ക് എത്തിനോക്കുന്നത് കൊച്ചിയിൽ നിന്നുള്ള ഒരു എയ്സ് സ്റ്റൈലിസ്റ്റാണ്. എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ശ്വേത കുറിച്ചിരിക്കുന്നത്.

ഒരേ നിറത്തിലുള്ള കോസ്റ്റുമിൽ ആണ് ഇരുവരും എത്തിയത്. മലയാള ആസ്വാദകർക്ക് എന്നും ഓർത്തിരിക്കാനായി ഒരുപിടി മനോഹര ഗാനങ്ങൾ സമ്മാനിച്ചവരാണ് സുജാതയായും ശ്വേതയും.മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി നിരവധി ഭാഷകളിൽ ഈ അമ്മയും മകളും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.തന്നിലെ ഗായികയ്ക്ക് വലിയ പിന്തുണ നൽകുന്ന പ്രിയപെട്ടവനെ കുറിച്ചു സുജാത ഇടക്കിടെ പറയാറുണ്ട്. ശ്വേതക്കും തന്റെ അച്ഛനെക്കുറിച്ച് ഇതേ അഭിപ്രായമാണ് പറയാനുള്ളത്. ഈ കുടുംബത്തിലെ ഓരോരുത്തരും ഇവരുടെ വാക്കുകളാൽ തന്നെ ഏറെ പ്രിയപെട്ടവരായി മാറുകയാണ്. രണ്ട് തലമുറയിലെ ഗാന അസ്വാദകരെ സ്വാധീനിച്ച ഗായികമാർ കൂടിയാണ് ഇവർ. ഭാഷയുടെ അതിർത്തികൾ കടന്ന് ഏവർക്കും പ്രിയപ്പെട്ടവരായി മാറാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.

ഭർത്താവിൻറെ പേര് അശ്വിൻ എന്നാണ്. കൊച്ചുമകളുടെ വിശേഷങ്ങളും സുജാത സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അമ്മയും മകളും അച്ഛനും ഭർത്താവും എല്ലാമടങ്ങുന്ന സന്തുഷ്ട കുടുംബത്തിലാണ് ശ്വേത ഇപ്പോൾ. തന്റെ ചിത്രങ്ങളിൽ എല്ലാം കുസൃതി നിറഞ്ഞ ക്യാപ്ഷനുകൾ നൽകിയാണ് താരം പങ്കുവെക്കാറുള്ളത്.ഇത്രയും മുതിർന്ന ഒരു മകളുണ്ടായിട്ടും സുജാത ഇപ്പോഴും ചെറുപ്പമായിത്തന്നെ നിൽക്കുന്നു എന്നാണ് ആരാധകർ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *