പൊന്നാനി തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത്….പൊന്നാനിയുടെ സ്വന്തം ഡോക്ടർ. .

പൊന്നാനി തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത്….പൊന്നാനിയുടെ സ്വന്തം ഡോക്ടർ. …

 

സർക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എംബിബിഎസ് പഠനം പൂർത്തിയാക്കിയ സുൽഫത്ത് ഇനി പൊന്നാനിയുടെ സ്വന്തം ഡോക്ടർ. സർക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരമുള്ള ഫീസ് ഇളവോടെയാണ് മൽസ്യ തൊഴിലാളി കുടുംബത്തിൽ നിന്നുള്ള സുൽഫത്ത് ഡോക്ടർ എന്ന മോഹം യാഥാർത്ഥ്യമാക്കിയത്. സുൽഫത്തിന്റെയും കുടുംബത്തിന്റെയും സ്വപ്നം യാഥാർത്ഥ്യമായത്

പൊന്നാനി ഏഴുകുടിക്കൽ ലത്തീഫിന്റെയും ലൈലയുടെയും മകളാണ് സുൽഫത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ എംബിബിഎസ് പൂര്‍ത്തിയാക്കിയ കേരളത്തിലെ മത്സ്യത്തൊഴിലാളി കുടുംബത്തിലെ ആദ്യ യുവതിയാണ് സുല്‍ഫത്ത്. ഈ നേട്ടത്തിലേക്ക് സുല്‍ഫത്ത് ഓരോ ക്ലാസിലും മികവ് കാണിച്ചത്. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയായിരുന്നു സുല്‍ഫത്ത് വിജയം നേടിയത്. ഇതോടെയാണ് ഡോക്ടറാവണമെന്നുള്ള ആഗ്രഹം വന്നത്.

നന്നായി പഠിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടാനായി ശ്രമം. ആത്മാര്‍ത്ഥമായി അതിനുള്ള ശ്രമം തുടങ്ങി. പ്ലസ്ടുവിന് സയന്‍സ് എടുത്ത് പഠിച്ചു. ഇതിനൊപ്പം തന്നെ എന്‍ട്രന്‍സ് പരിശീലനവും കൊണ്ടുപോയി. ഫലം വന്നപ്പോള്‍ . 98.5 ശതമാനമായിരുന്നു മാർക്കായിരുന്നു

സുല്‍ഫത്തിനു കിട്ടിയത്.

പിന്നിട് കൊല്ലത്ത്

ട്രാവൻകൂർ മെഡിക്കൽ കോളേജിൽ സിറ്റ് കിട്ടിയത്.മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിച്ചെങ്കിലും 11 ലക്ഷം രൂപ വാർഷികഫീസ് അടുത്ത കടമ്പയാണെങ്കിലും അന്നത്തെ സ്പീക്കറുടെ വാക്കുകൾ മുന്നോട്ടുള്ള വഴികൾക്ക് തുടക്കമിട്ടത്.

പത്താം ക്ലാസിലും, പ്ലസ്ടുവിലും ഉന്നത വിജയം നേടിയപ്പോള്‍ സുല്‍ത്തിനെ ആദരിച്ച ചടങ്ങില്‍ ശ്രീരാമകൃഷ്ണനും എത്തിയിരുന്നു. പണമില്ലെന്ന് കരുതി പഠിപ്പ് മുടക്കേണ്ടെന്ന സ്പീക്കറുടെ വാക്കുകളാണ് സഹായം ചോദിച്ച് വരാനായി സുല്‍ഫത്തിനെ പ്രേരിപ്പിച്ചത്.അങ്ങനെ

മുൻ സ്പീക്കറും പൊന്നാനി എം.എൽ.എ.യുമായ പി. ശ്രീരാമകൃഷ്ണനെ ആ കുടുംബം സമീപിക്കുന്നത് അതോടെയാണ്.മുഖ്യമന്ത്രിയുമായും ആരോഗ്യവകുപ്പ്, ഫിഷറീസ് മന്ത്രിമാരുമായും സ്പീക്കർ നടത്തിയ ചർച്ചയിലാണ് പിന്നീട് ഒട്ടേറെ വിദ്യാർഥികൾക്ക് പ്രയോജനകരമായ തീരുമാനം പിറവിയെടുക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് സ്വാശ്രയ കോളേജിലെ ഫീസ് ഫിഷറീസ് വകുപ്പിന് അടയ്ക്കാൻ കഴിയുമോ എന്നു വകുപ്പ് സെക്രട്ടറിമാരോട് ആലോചിക്കാൻ മന്ത്രിമാർ നിർദേശിച്ചു.

പട്ടികജാതി-വർഗ വിഭാഗത്തിലെ കുട്ടികൾക്ക് അതത് വകുപ്പുകൾ നൽകുന്ന പഠനാനുകൂല്യം മത്സ്യത്തൊഴിലാളി മേഖലയിലെ കുട്ടികൾക്ക് ഫിഷറീസ് വകുപ്പുവഴി ലഭ്യമാക്കാമെന്ന ഉത്തരവ് രണ്ടുദിവസം കൊണ്ടിറങ്ങി. സുൽഫത്ത് അടയ്ക്കേണ്ട ഫീസ് ഫിഷറീസ് വകുപ്പിൽനിന്ന് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിന്റെ അക്കൗണ്ടിലേക്കെത്തി.സുല്‍ഫത്ത് പഠനം ആരംഭിച്ചു. ഇപ്പോള്‍ അവര്‍ ഡോക്ടറായിരിക്കുകയാണ്. ആറുമാസത്തെ ഹൗസ് സര്‍ജന്‍സി കഴിഞ്ഞാല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാം. ഇനി പിജി ചെയ്യാനാണ് തീരുമാനം. അതിന് ശേഷം കാര്‍ഡിയോളജിസ്റ്റായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി തന്നെ സേവനം നടത്താനാണ് സുല്‍ഫത്തിന്റെ തീരുമാനം. സര്‍ക്കാരിനോടുള്ള തന്റെ ആദരവാണിതെന്ന് സുല്‍ഫത്ത് പറയുന്നു. ഇതിപ്പോൾ നമ്മുടെ നാടിൻ്റെ അഭിമാന നിമിഷമാണിത്. തീരദേശത്തെ മത്സ്യത്തൊഴിലാളി കുടുംബത്തിൽനിന്നുള്ള ആദ്യ ഡോക്ടറായി സുൽഫത്ത് മാറിയിരിക്കുകയാണ്

Leave a Comment

Your email address will not be published. Required fields are marked *