തുനിവ് ട്രൈലറിൽ നിറഞ്ഞാടി സൂപ്പർ സ്റ്റാർ മഞ്ജു വാരിയർ..
കരുത്തുറ്റ ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്ര നടിയാണ് മഞ്ജു വാര്യർ. സ്കൂൾ വിദ്യാഭാസ കാലത്ത് തന്നെ പ്രതിഭ തെളിയിച്ച മഞ്ജു രണ്ട് വർഷം തുടർച്ചയായി കേരള സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായിരുന്നു. സാക്ഷ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം.പിന്നീട് 18-മത്തെ വയസ്സിൽ സല്ലാപം എന്ന ചലച്ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായി.
തുടർന്ന് 20-ഓളം മലയാള സിനിമകളിൽ ഒട്ടേറെ നായിക വേഷങ്ങൾ ചെയ്തു. ‘ഈ പുഴയും കടന്ന്’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരവും, ‘കണ്ണെഴുതി പൊട്ടൂം തൊട്ട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും മഞ്ജു വാര്യർ സ്വന്തമാക്കി. 1998 ഒക്ടോബർ 20-ന് പ്രശസ്ത്ത നടൻ ദിലീപിനെ വിവാഹം ചെയ്ത മഞ്ജു അഭിനയ രംഗത്ത് നിന്നും പൂർണ്ണമായി വിട്ടു നിന്നു. പിന്നീട് ദിലീപുമായി വേർപിരിയുകയും 14 വർഷങ്ങൾക്ക് ശേഷം 2012 ഒക്ടോബർ 24-ന് ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മടങ്ങിയെത്തി.
തുടർന്ന് എന്നും എപ്പോഴും,ജോ ആൻഡ് ദി ബോയ്,കരിങ്കുന്നം സിക്സസ്,കെയർ ഓഫ് സൈറാബാനു,ഉദാഹരണം സുജാത, ഒടിയന്‍, അസുരന്‍,ലൂസിഫര്‍,മരക്കാര്‍- അറബിക്കടലിന്റെ സിംഹം, പ്രതി പൂവൻകോഴി എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
ഇപ്പോഴിതാ മഞ്ജുവാര്യരുടെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന സിനിമയിലെ മഞ്ജുവാര്യർ ചെയ്യുന്ന വേഷമാണ് ജനശ്രദ്ധ നേടുന്നത്. തല അജിത്ത് നായകനാകുന്ന തുനിവ് ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷകളോടുകൂടി ഒറ്റു നോക്കുന്ന ഒരു ചിത്രമാണ്.ബാങ്ക് കവര്‍ച്ച പശ്ചാത്തലമാകുമെന്ന് സൂചന നല്‍കുന്ന ട്രെയ്‌ലറില്‍ അജിത്തിന്റെയും മഞ്‌ജുവാര്യരുടെയും ആക്ഷന്‍ പാക്ക്ഡ് രംഗങ്ങളാണുള്ളത്. സീ സ്റ്റുഡിയോസ് പുറത്തുവിട്ട ട്രെയ്‌ലര്‍ മണിക്കൂറുകള്‍ക്കകം ട്രെന്‍ഡിംഗ് ലിസ്റ്റിലും ഇടംപിടിച്ചിട്ടുണ്ട്. യൂട്യൂബില്‍ നിലവില്‍ ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരാണ് ട്രെയിലറിനുള്ളത്. പൊങ്കല്‍ റിലീസായ ചിത്രം ജനുവരി 13 ന് തിയറ്ററിലെത്തും. തന്റെ ഗംഭീര പ്രകടനം കൊണ്ട് സിനിമയിൽ മഞ്ജുവാരിലും വളരെയധികം ജനശ്രദ്ധ നേടുന്നുണ്ട്. കണ്മണി എന്ന കഥാപാത്രത്തെയാണ് തുണിവിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. സിനിമയുടെ പോസ്റ്റർ മഞ്ജുവാരിലും തന്റെ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിട്ടുണ്ട്. താരത്തിന്റെ രണ്ടാമത്തെ തമിഴ് ചിത്രം കൂടിയാണിത്. വീര സമുദ്ര കനി തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.