സുരാജ് വെഞ്ഞാറമൂടിൻ്റെ മകൾ ഹൃദ്യയുടെ അരങ്ങേറ്റ ചിത്രങ്ങൾ വൈറലാകുന്നു ….

സുരാജ് വെഞ്ഞാറമൂടിൻ്റെ മകൾ ഹൃദ്യയുടെ അരങ്ങേറ്റ ചിത്രങ്ങൾ വൈറലാകുന്നു ….

 

തിരുവനന്തപുരം ഭാഷാശൈലിയെ ഹാസ്യാത്മകമായി അവതരിപ്പിച്ച് വിവിധ വേദികളിൽ ശ്രദ്ധേയനായിരുന്ന താരമാണ്.

സുരാജ് വെഞ്ഞാറമൂട്. പിന്നീട് ഹാസ്യതാരമായി മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. പിന്നീട് സഹ നടനായി വന്ന്

മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ സുരാജ് വെഞ്ഞാറമൂട് ഇന്ന് മലയാള സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളാണ്.

ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, അനുഗ്രഹീതൻ ആന്റണി, ഡ്രൈവിംഗ് ലൈസൻസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, പതിനെട്ടാം പടി, മധുര രാജ, റോൾ മോഡൽസ്, ഒരു മുത്തശ്ശി ഗഥ, ക്യാമ്പസ് ഡയറി എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ഇടം നേടി. ചലച്ചിത്ര മേഖലയിലും ടെലിവിഷൻ മേഖലയിലും സോഷ്യൽമീഡിയയിലും എല്ലാം ഒരുപോലെ സജീവമാണ് താരം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുതിയ ഒരു വീഡിയോയാണ് വൈറലാകുന്നത്. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു കുടുംബനാഥൻ കൂടിയാണ്

എന്ന് തെളിയിക്കുന്ന വീഡിയോയാണിത്. രണ്ടു ആൺ കുട്ടികളും ഒരു പെൺകുട്ടിയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. ഇപ്പോഴിതാ താരത്തിന്റെ മകളുടെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വർഷങ്ങളായി നൃത്തം അഭ്യസിക്കുന്ന കുട്ടിയാണ് ഹൃദ്യ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് ഹൃദ്യയുടെ അരങ്ങേറ്റം നടന്നത്. മകളുടെ അരങ്ങേറ്റം കാണണം എന്നും പരിപാടിയിൽ പങ്കെടുക്കണം എന്നും സുരാജിനു നിർബന്ധമുണ്ടായിരുന്നു.മകളുടെ അരങ്ങേറ്റ ദിവസം സുരാജ് വെഞ്ഞാറമ്മൂടും ഗുരുവായൂര്‍ നടയില്‍ എത്തിയിരുന്നു. മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തിന്റെ മുന്‍നിരയിലിരുന്ന് നൃത്തങ്ങളും കണ്ടു.

തന്റെ എല്ലാ തിരക്കുകളും ഒഴിവാക്കിയാണ് താരം പരിപാടിയിൽ പങ്കെടുത്തത്. ഹൃദ്യയുടെ നൃത്തം അവസാനിക്കുവോളം പരിപ്പാടി കാണുകയും ആസ്വദിക്കുകയും കൂടാതെ വീഡിയോ എടുക്കുകയും ചെയ്തു അരങ്ങേറ്റത്തിനുശേഷം മോളെ ആലിംഗനംചെയ്ത് അഭിനന്ദിച്ചു. അവളുടെ രണ്ട് കവിളിലും ഉമ്മ നല്‍കി.തന്നെ കാത്തുനിന്ന ആരാധകർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുവാനും സുരാജ് മറന്നിരുന്നില്ല.

 

ഹൃദ്യയ്ക്ക് രണ്ടര വയസ്സ് പ്രായമുള്ളപ്പോൾ അവളെയുംകൂട്ടി ഗുരുവായൂരില്‍ തൊഴാന്‍ പോയിരുന്നു. കണ്ണനെ തൊഴുത് പുറത്ത് വരുമ്പോള്‍ മേല്‍പ്പത്തൂര്‍ ആഡിറ്റോറിയത്തില്‍ കുട്ടികളുടെ അരങ്ങേറ്റം നടക്കുന്നു. വിവിധ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ വേദിയില്‍ നൃത്തം വയ്ക്കുകയാണ്. അത് കണ്ട് ഹൃദ്യയും അവിടെനിന്ന് നൃത്തം ചെയ്യാന്‍ തുടങ്ങി. ഡാന്‍സിനോടുള്ള മോളുടെ ഇഷ്ടം തിരിച്ചറിഞ്ഞത് അന്നു മുതല്‍ക്കാണ് താരം പറഞ്ഞു.

പിന്നീട് ടിവിയില്‍ പരിപാടിയൊക്കെ കാണുമ്പോള്‍ അത് നോക്കിനിന്നും മോള്‍ ഡാന്‍സ് ചെയ്യുമായിരുന്നു. ഡാന്‍സിനോടുള്ള മോളുടെ താല്‍പ്പര്യം മനസ്സിലാക്കിയിട്ടാണ് കലാമണ്ഡലം ഷെഗി ടീച്ചറുടെയടുക്കല്‍ ചേര്‍ക്കുന്നത്. നാലര വയസ്സാണ് അപ്പോള്‍ പ്രായം. നൃത്തച്ചുവടുകള്‍ അവള്‍ വേഗത്തില്‍ ഹൃദിസ്ഥമാക്കുമായിരുന്നു താരം കൂട്ടി ചേർത്തു.

നിരവധി ആളുകളാണ് ഇപ്പോൾ ഈ വീഡിയോയ്ക്കും പ്രശംസയായി എത്തിയിരിക്കുന്നത്. സുരാജ് ഒരു നല്ല അച്ഛൻ ആണെന്നും മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ എല്ലാം മകളെ ചേർത്തുപിടിച്ചു കൊണ്ട് നല്ല അച്ഛനായി എപ്പോഴും ഉണ്ടാകണം എന്നാണ് ആരാധകർ പറയുന്നത്. തീർച്ചയായും അഭിനന്ദിക്കേണ്ട കാര്യമാണ്.

Leave a Comment

Your email address will not be published.