പത്താം വളവ് എന്ന് സിനിമ സെറ്റിലെ രസകരമായ സംഭവങ്ങളുമായി സുരാജ് വെഞ്ഞാറമൂടും അതിഥി രവിയും..
സുരാജ് വെഞ്ഞാറമൂട് എന്ന നടനിൽ നിന്ന് എല്ലാ നടന്മാരും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.. ഒരു ഹാസ്യനടനായി സിനിമയിൽ വന്ന അദ്ദേഹം തന്റെ കഴിഞ്ഞ കുറെ വർഷങ്ങൾക്കുള്ളിൽ അഭിനയത്തിൽ ഒരുപാട് ഇംപ്രൂവ് ചെയ്ത നടനാണ്… ഹാസ്യ നടനിൽ നിന്നും ക്യാരക്ടർ റോളുകൾ ചെയ്തു കൈയടി നേടിയ വ്യക്തിയാണ് സുരാജ് വെഞ്ഞാറമൂട്..
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പത്താം വളവ്…അതിഥി രവി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ. പത്മകുമാറാണ്..
വർഷങ്ങൾക്കു മുമ്പ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്..സ്വാസികയും ഒരു പ്രധാന കഥാപാത്രത്തെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നു..
അതിഥി ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായാണ് പ്രത്യക്ഷപ്പെടുന്നത്… ചിത്രത്തിൽ കുറച്ചു ഇന്റിമേറ്റ് സീനുകൾ ഉണ്ടായിരുന്നു.. അതിൽ അഭിനയിക്കുമ്പോൾ കുറച്ചൊക്കെ പേടിതോന്നി, എന്നുമാണ് അതിഥി രവി പറയുന്നത്..
ഇതിനു മറുപടിയായി സുരാജ് പറഞ്ഞത് ഇങ്ങനെയായിരുന്നു.. ഒരു കിസ്സിങ് സീൻ ചെയ്യുമ്പോൾ അതിഥി പറയുകയാണ്, അമ്മ വഴക്കു പറയും എന്നൊക്കെ.. ശരിക്കും അങ്ങനെ പറഞ്ഞോ എന്ന ഇന്റർവ്യൂവറുടെ ചോദ്യത്തിന് അതേ എന്നായിരുന്നു അതിഥിയുടെ മറുപടി…സുരാജ് ചേട്ടനുമായുള്ള സീൻ ചെയ്യുമ്പോൾ അദ്ദേഹം അടുത്തേക്ക് വന്നപ്പോൾ ഞാൻ പറഞ്ഞു അയ്യോ വേഗം കട്ട് പറ.. അല്ലെങ്കിൽ അമ്മ വഴക്കു പറയും എന്ന്.. അവിടെ നിന്നു തുടങ്ങി സുരാജിന്റെ കളിയാക്കൽ പെരുമഴയാണ് എന്ന് പറയുകയായിരുന്നു അതിഥി.
അതിനിടയ്ക്ക് ചുമ്മാ സുരാജ് ഒരു രസകരമായ സംഭവം എടുത്തിട്ടു.. അതിഥിക്ക് ഒരേ നിർബന്ധം സിനിമയിൽ ലിപ് ലോക്ക് വേണമെന്ന്…എന്നാൽ അത് പറ്റില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു..
ഗർഭിണിയായ സീനൊക്കെ ചിത്രത്തിൽ ചെയ്യാനുണ്ടായിരുന്നു… ശരിക്കും അത് ഫീൽ ചെയ്യുന്ന പോലെയാണ് എനിക്ക് തോന്നിയത്.. ഭാരമൊക്കെ ശരിക്കും ഫീൽ ചെയ്യുന്നുണ്ടായിരുന്നു..ആദ്യമൊക്കെ രണ്ടുമാസം വെയിറ്റ് ഉള്ള നമ്മുടെ ശരീരം പോലെയുള്ള പാടായിരുന്നു വെച്ചു കെട്ടിയിരുന്നത്..എന്നാൽ പിന്നീട് ഒൻപത് മാസത്തെ വെയിറ്റ് ശരീരത്തിൽ വച്ച് കെട്ടിയപ്പോൾ ശരിക്കും ഞാൻ നടുവിന് കൈവച്ചുപോയി…അത്രയ്ക്കും ഭാരമുണ്ടായിരുന്നു..
ഭയങ്കര രസമായിരുന്നു ഷൂട്ട് എന്ന് പറയുകയാണ് അതിഥി രവി…വളരെ എൻജോയ് ചെയ്താണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്.. പത്താം വളവ് എന്ന ചിത്രം തന്റെ കരിയറിലെ വഴിത്തിരിവാകുമെന്ന് വിശ്വസിക്കുകയാണ് അതിഥി രവി..മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് വന്ന അതിഥി രവി മുമ്പ് ചെയ്ത എല്ലാ ചിത്രങ്ങളും പരാജയങ്ങളായിരുന്നു..