പേരിൽ മാറ്റം വരുത്തി സുരേഷ് ഗോപി..പുതിയ മാറ്റം ഇങ്ങനെ…..

പേരിൽ മാറ്റം വരുത്തി സുരേഷ് ഗോപി..പുതിയ മാറ്റം ഇങ്ങനെ…..

 

സുരേഷ് ഗോപി എന്ന താരത്തെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല.

ആക്ഷൻ മാസ് സിനിമകളിലൂടെ പ്രേക്ഷകരെ നേടിയെ താരമാണ് സുരേഷ് ഗോപി.സിനിമക്ക് പുറമേ രാഷ്ട്രീയത്തിലും സജീവമാണ് താരം.

നല്ല ഒരു നടൻ എന്നതിനുപരി നല്ല ഒരു മനുഷ്യനെ സ്നേഹിക്കൂടിയാണ് താൻ എന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് നടൻ എന്ന ആരാധനയിൽ അപ്പുറം പ്രത്യേക ഒരു ബഹുമാനവും ആരാധകർ താരത്തിന് നൽകുന്നുണ്ട്.നിരവധി ആരാധകരുള്ള സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. എന്നാലും തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇയിടെ,സോഷ്യൽ മീഡിയയിലൂടെ മനോഹരമായ ഒരു കുടുംബചിത്രം നടൻ പങ്കുവെച്ചിരിന്നു. ഭാര്യ രാധികയ്ക്കും

മക്കൾക്കുമൊപ്പമുള്ളകുടുംബചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്നത്. ആ ചിത്രം വൈറലായിരുന്നു. ഇപ്പോഴിതാ നടൻ പുതിയ സന്തോഷ വാർത്ത ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.

പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി. സോഷ്യല്‍ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ഗോപി മാറ്റം വരുത്തിയിരിക്കുന്നത്.

പേരിന്റെ സ്‌പെല്ലിങ്ങില്‍ ഒരു ‘എസ്’ കൂടി ചേര്‍ത്താണ് മാറ്റം. അതായത് ‘Suresh Gopi ‘ എന്ന സ്‌പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്.

നേരത്തെ നടി ലെനയും തന്റെ പേരില്‍ ഇത്തരത്തില്‍ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നതില്‍ നിന്നും ‘Lenaa’ എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തില്‍ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

ജോഷി സംവിധാനം ചെയ്ത പാപ്പാനാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കാര്‍ഗില്‍, വാഗാ ബോര്‍ഡര്‍, പുഞ്ച്, ഡല്‍ഹി, ജയ്പ്പൂര്‍, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. വിശാലമായ ക്യാന്‍വാസ്സില്‍ വലിയ മുതല്‍ മുടക്കില്‍ ഒരുക്കുന്ന ‘മേ ഹും മൂസ’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്. കൂടാതെ ചിന്താമണി കൊലക്കേസിന്റെ രണ്ടാ ഭാഗം,

ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

1965ൽ പുറത്തിറങ്ങിയ ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെയാണ് സുരേഷ് ബാലതാരമായി അരങ്ങേറ്റം കുറിച്ചത് . 1986-ൽ മുതിർന്ന ആളായി അരങ്ങേറ്റം കുറിച്ച അദ്ദേഹം 250-ലധികം സിനിമകളിൽ അഭിനയിച്ചു

 

രാജാവിന്റെ മകൻ എന്ന ചിത്രത്തിലെ വില്ലൻ വേഷം സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്.

കളിയാട്ടത്തിലെ അഭിനയത്തിന് 1998 ലെ ദേശീയ ചലച്ചിത്ര അവാർഡും കേരള സംസ്ഥാന ചലച്ചിത്ര അവാർഡും സുരേഷ് ഗോപിക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് വില്ലൻ കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വന്നു. എങ്കിലും കമ്മീഷണർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് അദ്ദേഹം ഉയർന്നു.

 

കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ബോളിവുഡ് സിനിമകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

Leave a Comment

Your email address will not be published.