മിമിക്രി കലാകാരൻമാർക്ക് ധനസഹായവുമായി സുരേഷ് ഗോപി ……

മിമിക്രി കലാകാരൻമാർക്ക് ധനസഹായവുമായി സുരേഷ് ഗോപി ……..

 

സുരേഷ് ഗോപി എന്ന താരത്തെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല.

ആക്ഷൻ മാസ് സിനിമകളിലൂടെ പ്രേക്ഷകരെ നേടിയെ താരമാണ് സുരേഷ് ഗോപി.സിനിമക്ക് പുറമേ രാഷ്ട്രീയത്തിലും സജീവമാണ് താരം.

നല്ല ഒരു നടൻ എന്നതിനുപരി നല്ല ഒരു മനുഷ്യനെ സ്നേഹിക്കൂടിയാണ് താൻ എന്ന്

താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് നടൻ എന്ന ആരാധനയിൽ അപ്പുറം പ്രത്യേക ഒരു ബഹുമാനവും ആരാധകർ താരത്തിന് നൽകുന്നുണ്ട്.രാഷ്ട്രീയ-സാമൂഹിക പ്രവർത്തകനായുമൊക്കെ പതിറ്റാണ്ടുകളായി മലയാളിക്കൊപ്പമുള്ള മനുഷ്യസ്നേഹിയാണ്. സുരേഷ് ഗോപിസുരേഷ് ഗോപിയെന്ന പച്ചയായ മനുഷ്യന്റെ മനസ്സിലെ നന്മകളെ പറ്റി പറയാതിരിക്കാൻ പറ്റില്ല.എത്രയോ അനാഥ ജീവിതങ്ങൾക്ക് കിടപ്പാടം വച്ചുനല്കിയിട്ടുള്ള കലാകാരനാണ് സുരേഷ് ഗോപി.

മണ്ണിന്റെ മക്കളായ ആദിവാസികൾക്ക് സഹായവുമായ് എത്തിയ ആദ്യ സിനിമാക്കാരൻ സുരേഷ് ഗോപി തന്നെയാണ്.

ഇപ്പോഴിതാ മിമിക്രി കലാകാരൻമാർക്ക് ധന സഹായവുമായി സുരേഷ് ഗോപി എത്തിയ സന്തോഷമാണ് സോഷ്യൽ മീഡിയകളിൽ തരംഗമാകുന്നത്.പുതിയ ചിത്രത്തിന് ലഭിച്ച അഡ്വാന്‍സ് തുക മിമിക്രി കലാകാരന്മാരുടെ സംഘടനയായ (എംഎഎ) മാ യ്‌ക്ക് കൈമാറിയത്. രണ്ട് ലക്ഷം രൂപയാണ് കൊടുക്കുന്ന മുൻപ് പ്രഖാപിച്ചങ്കിലും ഈ വർഷത്തെ , മായുടെ ഓണാഘോഷ പരിപാടിയില്‍വച്ചാണ്.സുരേഷ് ഗോപി കൈമാറിയത്.

സുരേഷ് ഗോപിയില്‍ നിന്നും ഗിന്നസ് പക്രു രണ്ട് ലക്ഷത്തിന്റെ ചെക്ക് കൈപ്പറ്റി. ‘വാക്കാണ് ഏറ്റവും വലിയ സത്യം ‘എന്ന് വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.. പ്രിയ സുരേഷേട്ടന് ഒരു പാട് നന്ദി .. ഇത്തവണ രണ്ടു ലക്ഷം…MAA അസോസിയേഷനു വേണ്ടി കൈപ്പറ്റാന്‍ സാധിച്ചു- എന്ന കുറിപ്പോടെ ഗിന്നസ് പക്രു ചിത്രങ്ങള്‍ പങ്കുവച്ചത് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. നാദിര്‍ഷ, രമേഷ് പിഷാരടി, കലാഭവന്‍ ഷാജോണ്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി സംവിധായകന്‍ സിദ്ദീഖ് തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

കഴിഞ്ഞ വര്‍ഷം മുതലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാരുടെ സംഘടനയ്‌ക്ക് കരാറില്‍ ഏര്‍പ്പെടുന്ന പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന അഡ്വാന്‍സില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം അദ്ദേഹം നല്‍കി തുടങ്ങിയത്. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മിമിക്രി കലാകാരന്മാര്‍ വലിയ സാമ്ബത്തിക പ്രതിസന്ധി നേരിട്ടപ്പോഴായിരുന്നു പണം നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.

 

ജോഷി സംവിധാനം ചെയ്ത പാപ്പാനാണ് സുരേഷ് ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കാർഗിൽ, വാഗാ ബോർഡർ, പുഞ്ച്, ഡൽഹി, ജയ്പ്പൂർ, പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായി ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായി. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ‘മേ ഹും മൂസ ഒരു പാൻ ഇന്ത്യൻ സിനിമയാണ്. കൂടാതെ ചിന്താമണി കൊലക്കേസിന്റെ രണ്ടാ ഭാഗം, ഉൾപ്പെടെ നിരവധി ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്

Leave a Comment

Your email address will not be published. Required fields are marked *