Latest News

ടൊയോട്ട എംപിവി സ്വന്തമാക്കി സുരേഷ് ഗോപി, ചിത്രങ്ങൾ പങ്കുവച്ച് ഗോകുല്‍

ടൊയോട്ട എംപിവി സ്വന്തമാക്കി സുരേഷ് ഗോപി, ചിത്രങ്ങൾ പങ്കുവച്ച് ഗോകുല്‍

നടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. എന്നാൽ ഇപ്പോൾ സുരേഷ് ഗോപി മലയാള സിനിമയില്‍ മോഹന്‍ലാലിന് ശേഷം മലയാള സിനിമയില്‍ ടൊയോട്ട എംപിവി സ്വന്തമാക്കിയിരിക്കുകയാണ് സുരേഷ് ഗോപി.

ഗോകുല്‍ സുരേഷ് പങ്കുവച്ച ചിത്രത്തിലൂടെയാണ് ആഡംബര എംപിവി സ്വന്തമാക്കിയ വിവരം ലോകം അറിഞ്ഞത്. സുരേഷ് ഗോപി വാഹനം വാങ്ങിയിരിക്കുന്നത് കൊച്ചിയിലെ ടൊയോട്ട ഡീലര്‍ഷിപ്പില്‍ നിന്നാണ്. 79.99 ലക്ഷം രൂപ വരെയാണ് കേരള എക്‌സ്‌ഷോറൂം വില.79.50 ലക്ഷം രൂപവരെയാണ് കേരളമൊഴികെ ഉള്ള സംസ്ഥാനങ്ങളിൽ വാഹനത്തിന്റെ വില

ഏറ്റവും വലിയ ടൊയോട്ട നിരയിലെ എംപിവി ആണിത്. ഫെബ്രുവരി 26നാണ് വാഹനം ഇന്ത്യയില്‍ അവതരിപ്പിച്ചത്. ടൊയോട്ട ഇന്ത്യയ്ക്കായി ഒരു മാസം 60 യൂണിറ്റാണ് അനുവദിച്ചിരിക്കുന്നത്.

Tags
Show More

Related Articles

Back to top button
Close