കേരള ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാളായ ശക്തൻ തമ്പുരാൻ്റെ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി

കേരള ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരികളിൽ ഒരാളായ ശക്തൻ തമ്പുരാൻ്റെ ചിത്രങ്ങൾ പങ്കുവച്ച് സുരേഷ് ഗോപി ……..

 

സുരേഷ് ഗോപി എന്ന താരത്തെ അറിയാത്ത മലയാളികൾ ആരും തന്നെ ഇല്ല.ആക്ഷൻ മാസ് സിനിമകളിലൂടെ പ്രേക്ഷകരെ നേടിയെ താരമാണ് സുരേഷ് ഗോപി.സിനിമക്ക് പുറമേ രാഷ്ട്രീയത്തിലും സജീവമാണ് താരം.

നല്ല ഒരു നടൻ എന്നതിനുപരി നല്ല ഒരു മനുഷ്യനെ

സ്നേഹിക്കൂടിയാണ് താൻ എന്ന് താരം പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് കൊണ്ട് നടൻ എന്ന ആരാധനയിൽ അപ്പുറം പ്രത്യേക ഒരു ബഹുമാനവും ആരാധകർ താരത്തിന് നൽകുന്നുണ്ട്.നിരവധി ആരാധകരുള്ള സുരേഷ് ഗോപി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല. എന്നാലും തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ച ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ശക്തൻ തമ്പുരാന്റെ ചിത്രത്തിനു മുന്നിൽ നിൽക്കുന്ന ഒരു ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഇരിങ്ങാലക്കുട സെൻറ് ജോസഫ് വിമൻസ് കോളേജിലെ ഹിസ്റ്ററി മ്യൂസിയത്തിൽ നിൽക്കുന്ന ഒരു ചിത്രമാണ് ഇത്. ഇരിങ്ങാലക്കുടയിൽ പുതിയ സിനിമയുടെ ഷൂട്ടിംങ് ലോക്കഷൻ ആ സമയം എടുത്ത ചിത്രങ്ങളാണിത് .അതേസമയം ഇപ്പോൾ ധാരാളം ആളുകൾ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

ധാരാളം ആളുകൾ ഇതിനു കമന്റുകൾ ചെയ്യുന്നുണ്ട്. ശക്തൻ തമ്പുരാനെ പോലെ ഒരാളെ വീണ്ടും ഓർക്കുവാൻ സുരേഷ് ഗോപി കാണിച്ച മനസ്സ് എത്ര അഭിനന്ദിച്ചാലും മതിയാവില്ല എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോഴത്തെ പല മലയാളികൾക്കും ഇദ്ദേഹത്തെ അറിയണം എന്ന് തന്നെ ഉണ്ടാവില്ല. രാമവർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ എന്നാണ് ഇദ്ദേഹത്തിൻറെ മുഴുവൻ പേര്.

കൊച്ചി രാജ്യം ഭരിച്ചിരുന്ന രാജാക്കാൻമാരിൽ ഏറ്റവും പേരുകേട്ട രാജാവായിരുന്നു ശക്തൻ

AD 1751 ഓഗസ്റ്റ് 26 ന് കാലടിയിലെ വെള്ളാരപ്പള്ളി കൊട്ടാരത്തിൽ അനുജൻ നമ്പൂതിരിപ്പാടിന്റെയും കൊച്ചി രാജവംശ അംഗം ആയ അംബിക തമ്പുരാന്റെയും മകനായി ജനനം. യഥാർത്ഥ നാമം രാമ വർമ്മ കുഞ്ഞിപ്പിള്ള തമ്പുരാൻ എന്നാണ്. രാമ വർമ്മ IX എന്നും അറിയപ്പെട്ടിരുന്നു. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ ശിൽപിയെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നുണ്ട്. കൊച്ചിയിലെ മാർത്താണ്ഡവർമ എന്നു വിശേഷിപ്പിക്കപ്പെടുന്നത് ശക്തൻ തമ്പുരാനെയാണ്.തിരുവിതാംകൂർ രാജ്യത്ത് മാർത്താണ്ഡവർമ്മ എന്ന പോലെയാണ് കൊച്ചി രാജ്യചരിത്രത്തിൽ ശക്തൻ തമ്പുരാന്റെ സ്ഥാനം.

നീതിനടപ്പാക്കുന്നതിൽ ഒരു വിട്ടുവീഴ്ചയും

കാണിക്കാതിരുന്ന അദ്ദേഹം ശകതൻ തമ്പുരാൻ എന്ന് പേരിന് തികച്ചും അർഹനായിരുന്നു.

അത്യന്തം ദയാലുവും ഉദാരനുമായിരുന്നു അദ്ദേഹം. സ്നേഹംകൊണ്ടായാലും ദയകൊണ്ടായാലും ശക്തന്‍ തമ്പുരാന്റെ കാലത്ത് രാജ്യത്തുമുഴുവനും അസത്യവും അക്രമവും വളരെ കുറവായിരുന്നു

ശക്തന്‍ തമ്പുരാന്റെ കാലത്താണ് തൃശൂര്‍ രൂപംകൊണ്ടത്.തൃശൂരിന്റെ ശ്വാസകോശമായ തേക്കിന്‍കാടിന്റെ പരിഷ്ക്കാരം തുടങ്ങിവെച്ചതും അദ്ദേഹമായിരുന്നു.തൃശൂര്‍ പൂരം സൃഷ്ടിച്ച് തൃശൂരിന്റെ പേരും പെരുമയും പരത്തി നിലനിര്‍ത്തിയത് അദ്ദേഹമാണ്.

തൃശ്ശൂർ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് അദ്ദേഹത്തിന്റെ കൊട്ടാരം. നന്നായി സൂക്ഷിച്ച പല രാജകീയ പുരാവസ്തുക്കളും ഗാലറികളും ഇവിടെ ഉണ്ട്. വടക്കേക്കര കൊട്ടാരം എന്നാണ് ഈ കൊട്ടാരം അറിയപ്പെടുന്നത്. കേരള-ഡച്ച് വാസ്തുവിദ്യാശൈലിയിൽ ഈ കൊട്ടാരം 1795-ൽ പുനർനിർമ്മിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *