സുരേഷ് ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പുതിയ തുടക്കം……

സുരേഷ് ഗോപിയുടെ ഇളയ മകനും സിനിമയിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നു. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി പുതിയ തുടക്കം……

 

മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

അച്ഛന്റെ പാത പിന്തുടർന്ന് സുരേഷ് ഗോപിയുടെ മൂത്തമകൻ ഗോകുൽ സിനിമയിൽ എത്തിയിരുന്നു. നായകനും സഹതാരമായും നിരവധി ചിത്രങ്ങൾ ഗോകുൽ ചെയ്തു. പാപ്പനിലൂടെ ഗോകുലും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച് അഭിനയിക്കുകയും ചെയ്തു.

.ഇപ്പോഴിതാ’മലയാളികളുടെ പ്രിയനടൻ സുരേഷ് ഗോപിയുടെ ഇളയമകൻ മാധവ് സുരേഷ് സിനിമ അങ്ങേറ്റത്തിന് ഒരുങ്ങുന്നു.

സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ് ഗോപിയും മാധവ് സുരേഷും ഒന്നിച്ച് എത്തുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് മാധവ് അവതരിപ്പിക്കുന്നത് അച്ഛൻ്റെ കൂടെ തന്നെ സിനിമ മേഖലയിലേക്ക് തുടക്കം കുറിയ്ക്കുന്നത് എന്ന സവിശേഷത കൂടി ഈ സിനിമയ്ക്ക് ഉണ്ട്.

.സിനിമാ പ്രവേശനത്തിന്  മുന്നോടിയായി മാധവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയിരുന്നുമമ്മൂട്ടിയെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വസതിയിലെത്തിയാണ് മാധവ് കണ്ടത്.സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു.മാധവിനും ചിത്രത്തിനും മമ്മൂട്ടി വിജയാശംസകള്‍ നേര്‍ന്നു.

ഇതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

അനുപമ പരമേശ്വരനാണ് ചിത്രത്തിലെ നായിക. ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ദ വെറ്ററൻ എന്ന ഇംഗ്ലീഷ് ചെറുകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ച ചിന്താമണി കൊലക്കേസ് ഷാജി കൈലാസിന്റെ സംവിധാനത്തിലാണ് ഒരുങ്ങിയത്.

നേരത്തെ, വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ഒരു ചെറിയ സീനില്‍ മാധവ് മുഖം കാണിച്ചിരുന്നു.

 

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വച്ച് 11.44 മുതൽ 12.05 വരെ ഇടയിൽ പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമാവുക. കോസ്‌മോസ് എന്റർടെയ്‌ൻമെൻ്റാണ് ചിത്രം നിർമ്മിക്കുന്ന ക്കുന്നത്.ഒക്ടോബര്‍ 5 നായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ ആരാധകരും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുകയാണ് ഈ സിനിമയും കാണാൻ.

 

.2016 ലാണ് സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുൽ സുരേഷ് സിനിമയിലേക്ക് എത്തുന്നത്. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം.

 

ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, കാളിദാസ് ജയറാം, ഗോകുൽ സുരേഷ് തുടങ്ങിയ താരപുത്രന്മാരുടെ നിരയിലേക്ക് മാധവ് സുരേഷും എത്തുന്നു.

പാപ്പനിലൂടെ തന്റെ ശക്തമായ തിരിച്ചു വരവ് നടത്തിയ സുരേഷ് ഗോപിയുടെതായി അവസാനം റിലീസ് ചെയ്ത ചിത്രം മേഹും മൂസയായിരുന്നു. നിരവധി ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് കാത്തിരിക്കുന്നതും അണിയറയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *