തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല വനിതാ ജഡ്ജിക്ക് എതിരെ അതിജീവിത…

തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല വനിതാ ജഡ്ജിക്ക് എതിരെ അതിജീവിത…

 

2017 ൽ കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ ഇപ്പോഴും കേസന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.. 5 വർഷം പിന്നിട്ടിട്ടും യഥാർത്ഥ പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചിട്ടില്ല.. നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി എന്ന കേസിൽ അതിജീവിതയായ നടി തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ലെന്ന് കാണിച്ച് വിചാരണ കോടതി വനിതാ ജഡ്ജിക്ക് എതിരെ നൽകിയ അപേക്ഷ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കൈമാറി… പുതിയ സിബിഐ കോടതി ജഡ്ജിയെ നിയമിച്ച സാഹചര്യത്തിൽ കേസ് മാറ്റേണ്ട ആവശ്യമുണ്ടെങ്കിൽ എറണാകുളത്തെ ഏതു വനിതാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റാമെന്നും എന്നാൽ നിലവിൽ വിചാരണ നടത്തുന്ന വനിതാ ജഡ്ജിയുടെ കോടതിയിലേക്ക് മാറ്റില്ലെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് അപേക്ഷയിൽ പറയുന്നു..

വിചാരണ നടക്കുന്ന എറണാകുളം സിബിഐ കോടതി ജഡ്ജിയെ മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് അതിജീവിത ഹൈക്കോടതി രജിസ്ട്രാർക്ക് അപേക്ഷ നൽകിയത്.. നിലവിൽ സിബിഐ കോടതിയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസിന്റെ കോടതിയിലാണ് വിചാരണ..എന്നാൽ കഴിഞ്ഞദിവസം സിബിഐ കോടതി ജഡ്ജിയായി തിരുവനന്തപുരം അഡിഷണൽ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണനെ നിയമിച്ചിരുന്നു.. കേസിലെ നിർണായക തെളിവായ കോടതിയുടെ കസ്റ്റഡിയിലുള്ള മെമ്മറി കാർഡ് 2021 ജൂലൈ 19ന് ആരോ തുറന്നു എന്ന ഫോറൻസിക് പരിശോധന ഫലവും അതിജീവിത ചൂണ്ടിക്കാട്ടി. ദൃശ്യങ്ങൾ പുറത്തു പോയിരിക്കാം അത് ഏത് സമയവും വൈറലാകുമെന്ന് ഭീതിയിലാണ് ജീവിക്കുന്നത്..ഇക്കാര്യങ്ങൾ വനിതാ ജഡ്ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പ്രതികളെ പിടികൂടാൻ നടപടി എടുത്തില്ലെന്ന് അവർ പരാതിപ്പെട്ടു.

പ്രതിയായി നിൽക്കുന്നയാൾ സാമ്പത്തികമായും രാഷ്ട്രീയപരമായും പിടിപാടുള്ള ആളായതിനാൽ ആണ് നിയമം ഇങ്ങനെ മാറിമാറി പോകുന്നത് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്… ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികളെ വരെ വിലയ്ക്കെടുത്താണ് ഇത്തരം നിയമങ്ങളിൽ വിട്ടുവീഴ്ചകൾ വരുന്നത്… ഇതാദ്യമായിട്ടായിരിക്കും 20 ഓളം സാക്ഷികൾ കൂട്ടത്തോടെ മൊഴിമാറ്റം നടത്തുന്നത്..

 

ഈ കേസിലെ എട്ടാം പ്രതിയും പ്രമുഖ നടനും ആയ ദിലീപ് വിചാരണയെ തുടർന്ന് 84 ദിവസം ജയിലിൽ കിടന്നയാളാണ്… ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ ഈ കേസിൽ പ്രതി ചേർക്കാനുള്ള ശ്രമങ്ങൾ നടന്നു എങ്കിലും ഇപ്പോൾ ഈ കേസിൽ സാക്ഷിയായി തുടരുകയാണ് കാവ്യ മാധവൻ.

കഴിഞ്ഞ ദിവസമാണ് മുൻ ഭാര്യയായ മഞ്ജു വാര്യർക്കും അതിജീവിതയ്ക്കുമെതിരെ ദിലീപ് കോടതിയിൽ സംസാരിച്ചത്. ഇവർ പൂർവ്വ വൈരാഗ്യം തീർക്കുവാൻ ചെയ്യുന്നതാണ് എന്നാണ് ദിലീപിന്റെ വാദം..

Leave a Comment

Your email address will not be published.