തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ വെള്ളിത്തിരയിലെത്തിയിട്ട് 25 വര്‍ഷം പിന്നീടുന്നു….

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ വെള്ളിത്തിരയിലെത്തിയിട്ട് 25 വര്‍ഷം പിന്നീടുന്നു…….

 

തമിഴ്നാട്ടിലും കേരളത്തിലുമായി വൻ ആരാധകവൃന്ദമുള്ള താരമാണ് സൂര്യ. നടിപ്പിൻ നായകൻ എന്നാണ് ആരാധകർക്കിടയിൽ അദ്ദേഹം അറിയപ്പെടുന്നത്. ഇപ്പോഴിതാ

തമിഴകത്തിന്റെ നടിപ്പിന്‍ നായകന്‍ വെള്ളിത്തിരയിലെത്തിയിട്ട് 25 വര്‍ഷം തികയുന്നു. ഒട്ടനവധി മാസ് ചിത്രങ്ങളിലൂടെ വിജയ നായകപ്പട്ടം നേടി സൂര്യ ഇന്ന് ഇരുപത്തിയഞ്ചാം വര്‍ഷ എത്തിനില്‍ക്കുമ്പോൾ സൂര്യക്ക് മികച്ച നടനുള്ള ദേശീയ അവാര്‍ഡും വാങ്ങിയിരിക്കുകയാണ്. കൈ നിറയെ സിനിമകളുമായി ജൈത്രയാത്ര തുടരുന്ന സൂര്യ 25 വര്‍ഷം സ്വപ്‍നം പോലെയെന്നാണ് വിശേഷിപ്പിക്കുന്നത്.ശരിക്കും മനോഹരവും അനുഗ്രഹീതവുമായ 25 വര്‍ഷങ്ങള്‍. സ്വപ്‍നവും വിശ്വാസവും എന്നും സൂര്യ ട്വിറ്റ് ചെയ്‍തിരിക്കുന്നു

.പ്രമുഖ തമിഴ് നടൻ ശിവകുമാർ, ലക്ഷ്മി എന്നിവരുടെ മകനായി ചെന്നൈയിലാഞ്ജനനം.ശരവണ ൻ എന്നായിരുന്നു യഥാർത്ഥ പേര്. സിനിമയിലെത്തിയ ശേഷമാണ് സൂര്യ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 1997ൽ വിജയ്ക്കൊപ്പം നേറുക്ക് നേർ എന്ന സിനിമയിലൂടെയാണ് സൂര്യ അഭിനയ ലോകത്തേക്ക് കടന്നുവന്നത്.

 

വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ മികച്ച നടനെന്ന പേരും, താര പദവിയും ഒരുപോലെ സൂര്യയെ തേടിയെത്തിയ ചിത്രമാണ് 2005ൽ പുറത്തിറങ്ങിയ ഗജനി.ഗജനിയെന്ന ചിത്രം വൻ വിജയമായതോടെ സൂര്യ തന്റെ പേര് സൗത്ത് ഇന്ത്യൻ ലോകത്ത് എഴുതി ചേർത്തു . ഈ ഒറ്റ ചിത്രംകൊണ്ട് നിരവധി ആരാധകരെയും

സ്വന്തമാക്കി പിന്നീട് സൂര്യ നിരവധി ഹിറ്റുകൾ സമ്മാനിച്ചിട്ടുണ്ട്. സിങ്കം, അഞ്ജാൻ, ഗജിനി തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ മികച്ച അഭിനയ പാടവം ആളുകൾക്ക്

ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പല സൂപ്പർഹിറ്റ് ചിത്രങ്ങളുടെയും ഹിന്ദി റീമേക്കുകളും നിർമ്മിക്കപ്പെട്ടു. അവ ബോക്സ് ഓഫീസ് ഹിറ്റുകളായിരുന്നു. ഇന്ന് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് സൂര്യ.രജനികാന്തിന് ശേഷം തെലുങ്ക് സിനിമയിൽ വലിയ മാർക്കറ്റ് നേടിയ ഒരേയൊരു തമിഴ് നടൻ നടൻ സൂര്യയാണ്.തമിഴ് സിനിമയിൽ ആദ്യമായി 6 പാക്ക് ചെയ്യുന്ന ആളാണ് സൂര്യ.

 

അഭിനയത്തിന് പുറമെ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവമാണ് തമിഴകത്തിന്റെ സിങ്കം.രോഗികളെ സൗജന്യമായി സുഖപ്പെടുത്തുന്ന ലാഭേച്ഛയില്ലാത്ത “റീച്ച്” തുടങ്ങിയ മറ്റ് മാനുഷിക പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ

 

പങ്കാളിയാണ്.തമിഴ്നാട്ടിൽ ഉടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതു കാരണം അദ്ദേഹം നല്ല ഒരു മനുഷ്യ സ്നേഹി കൂടിയാണെന്ന് ആരാധകർ പറയുന്നു.

രണ്ട് പതിറ്റാണ്ടായി സിനിമാരംഗത്ത് സജീവമാണ് നടൻ സൂര്യ. സംസ്ഥാന അവാർഡുകൾ, കലൈമാമണി അവാർഡ്, സിനിമാ അവാർഡ്, ഫിലിംഫെയർ അവാർഡുകൾ എന്നിവ നടൻ സൂര്യ ഇതുവരെ നേടിയിട്ടുണ്ട്. ഇയിടെ സുരറായി പോടു’ എന്ന ചിത്രത്തിലൂടെ ആദ്യമായി ദേശീയ പുരസ്കാരം നേടിയിരിക്കുന്നു.

 

നിലവില്‍ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്‍പ്പത്തിരണ്ടാം ചിത്രമാണ് ഇത്. ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമാണ്. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ദിഷാ പതാനിയാണ് സൂര്യയുടെ നായികയാകുക എന്ന സൂചനകളാണ് ലഭിക്കുന്നത്. ഇത് ഒരു പീരീഡ് ഡ്രാമ ആയിരിക്കും എന്ന വിവരങ്ങളും പുറത്തുവരുന്നു. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിരുത്തൈ ശിവയും സൂര്യയും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്

Leave a Comment

Your email address will not be published.