Latest NewsSocial Media Trend

ഭർത്താവ് ഇങ്ങനെയായിരിക്കണം, ജീവിതപങ്കാളിയെക്കുറിച്ച്  സ്വാസിക

എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍. എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം

ഒട്ടനവധി സിനിമകളില്‍ തിളങ്ങിയ സ്വാസിക, എന്ന് പറയുന്നതിലും ഇന്ദ്രന്റെ സീത എന്നുപറയുന്നതാകും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയം. സീതയിലൂടെ തന്നെയാണ് സ്വാസിക എന്ന നടിയെ പ്രേക്ഷകര്‍ നെഞ്ചേറ്റിയതും. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത.

ഇപ്പോളിതാ തന്റെ ഭാവി വരൻ എങ്ങനെയായിരിക്കണമെന്ന് പറയുകയാണ്. എന്റെ കരിയറിനും പാഷനും ശക്തമായ പിന്തുണ നല്‍കുന്നൊരാളായിരിക്കണം ജീവിതപങ്കാളിയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും താരം പറയുന്നു. വീട്ടുകാര്‍ വരനെ അന്വേഷിച്ച്‌ തുടങ്ങിയിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റുകളിലൊക്കെ തിരയുന്നുണ്ട് അവര്‍.

കാലത്ത് എണീക്കുമ്പോ ഭര്‍ത്താവിന്റെ കാലില്‍ തൊട്ട് തൊഴുന്ന സാധാ ഭാര്യാകാന്‍ ആണ് തനിക്ക് മോഹമെന്നാണ് സ്വാസിക പറയുന്നത്.എന്നെ കണ്‍ട്രോള്‍ ചെയ്യുന്ന ഒരാള്‍. എനിക്ക് അദ്ദേഹത്തിന്റെ കീഴില്‍ ഒതുങ്ങി ജീവിക്കുന്ന ഒരാള്‍ ആകാനാണ് ഇഷ്ടം. ലേറ്റ് നൈറ്റ് ആയാലും അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്ന ഒരു പെണ്ണാകണം എന്നും ആഗ്രഹമുണ്ട്. എത്രത്തോളം പോസിബിള്‍ ആകുമെന്ന് അറിയില്ല. എങ്കിലും മനസില്‍ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് ചെയ്യാന്‍ ശ്രമിക്കുമെന്നും നടി നേരത്തെ പറഞ്ഞിരുന്നു.

Tags
Show More

Related Articles

Back to top button
Close