നാലുവര്‍ഷം മാളികപ്പുറമായ എന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്ക് നന്ദി പറഞ്ഞ് സ്വാസിക…
സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. നൃത്തത്തിലൂടെയാണ് സ്വാസികയു ടെ തുടക്കം. നർത്തകി അഭിനേത്രിയായി. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക. കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് മുപ്പതോളംസിനിമകളും നിരവധി സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്. അഭിനയത്തോടൊപ്പം ഓരോ വിഷയങ്ങളിലും കൃത്യമായ നിലപാടുകൾ പങ്കുവയ്ക്കുന്ന താരം കൂടിയാണ്സ്വാസിക.വൈഗൈ’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് സ്വാസിക അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്.
ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി. അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന ഷോയുടെ അവതാരികയാണ് സ്വാസിക.തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ആരാധകർക്ക് പ്രിയപ്പെട്ട താരമാണ്
സ്വാസിക.വ്യത്യസ്തമായ അഭിനയ ശൈലി തന്നെയാണ് സ്വാസികയെ ജനങ്ങളോട്
ചേർത്തുനിർത്തുന്നത്.കൃത്യമായ നിലപാടുകൾ ഉള്ളതിനാൽ ഇപ്പോഴിതാ സ്വാസികയും മാളികപ്പുറം എന്ന ചിത്രം സമ്മാനിച്ച ദൃശ്യാനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ്,നാലുതവണ മാളികപ്പുറമായ തന്നെ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കും നന്ദിയുണ്ടെന്ന് സ്വാസിക പറഞ്ഞു.
പ്രിയപ്പെട്ട ഉണ്ണി
മാളികപ്പുറം കണ്ടു. ഇന്ന് തീയറ്ററുകളില്‍ ഉണ്ണിക്ക് കിട്ടുന്ന ഈ പ്രേക്ഷക സ്വീകാര്യതയെ വളരെ അതിശയത്തോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്നാല്‍ എനിക്ക് യാതൊരു അതിശയവുമില്ല, എനിക്കെന്നല്ല ഉണ്ണിയെ വളരെ അടുത്ത് അറിയാവുന്ന ആര്‍ക്കും യാതൊരു അതിശയവും ഉണ്ടാവാന്‍ സാധ്യതയില്ല. അത്രയേറെ ഡെഡിക്കേഷനും പാഷനോടും കൂടി സിനിമയെ സമീപ്പിക്കുന്ന ആളാണ് ഉണ്ണി മുകുന്ദന്‍.
ഉണ്ണിയെ ഒരിക്കല്‍ ഇതുപോലെ മലയാളി പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.നാലുവര്‍ഷം മാളികപ്പുറമായ എന്നെ ആ പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന് ഉണ്ണിക്കും സംവിധായകന്‍ വിഷ്ണുവിനും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയ്‌ക്കും നന്ദി.ഇനി മലകയറാന്‍ 50 വയസ്സ് വരെ കൊതിയോടെ കാത്തു നില്‍ക്കാനുള്ള ഭക്തി തന്നതിന് അതിലേറെ നന്ദി.
സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ മനസ്സിലുള്ള അയ്യപ്പന്റെ രൂപം ഉണ്ണിയുടെ രൂപം ആയി മാറി. ഈ ചിത്രത്തിലെ പ്രകടനങ്ങള്‍ക്ക് ഇതിലെ ബാലതാരങ്ങള്‍ക്ക് സ്റ്റേറ്റ് അവര്‍ഡോ നാഷണല്‍ അവര്‍ഡോ തീര്‍ച്ചയായും ഉറപ്പാണ്. അതിനുള്ള എല്ലാ ഭാഗ്യവും അവര്‍ക്ക് ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. ഉണ്ണിയുടെ എല്ലാ സമയത്തും കൂടെ നിന്ന ആള് എന്ന നിലയില്‍ ഉണ്ണിയുടെ ഈ വളര്‍ച്ച എനിക്കും ഒരുപാട് അഭിമാനം തരുന്നു. മനസ് നിറച്ച മാളികപ്പുറം
Do it in Theatres”” ഇതായിരുന്നു സ്വാസികയുടെ വാക്കുകള്‍.