എൻ്റെ God Father എൻ്റെ ജനതയാണ്; അവരെന്നെ കാത്ത് സൂക്ഷിക്കുമെന്ന ഉറപ്പ് എനിക്കുണ്ട് ” – ഡോ: പ്രവീൺ കെ.പി

ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സംവിധാനമാണ് ജനാധിപത്യമെന്ന് വിശേഷണമെങ്കിലും, ഭരണകൂടം ആദ്യം മറക്കുന്നത് അടിസ്ഥാനവർഗ ജന വിഭാഗത്തെ തന്നെ. അഴിമതി കൊടികുത്തി വാഴുന്ന അധികാര സോപാനങ്ങളിലും കോട്ടകൊത്തളങ്ങളിലും സാധാരണക്കാരന് കൽപ്പിക്കപ്പെടുന്നത് പുല്ലുവില. ഭരണകൂടങ്ങളുടെ ആരക്കല്ലുകളിൽ ചതഞ്ഞു തീരുന്ന അടിസ്ഥാന ജനവിഭാഗത്തിൻ്റെ രോധനമാകട്ടെ അധികാര മത്ത് പിടിച്ച വരേണ്യതയുടെ അട്ടഹാസത്തിൽ അലിഞ്ഞില്ലാതാവുകയും ചെയ്യുന്നു. അഞ്ചാണ്ടിലൊരിക്കൽ വന്നെത്തുന്ന തെരഞ്ഞെടുപ്പ് കാലത്ത് പൂപ്പല്ല് കാട്ടി വെളുക്കെ ചിരിച്ച് വാഗ്ദാനമോതുന്ന രാഷ്ട്രീയ കോമരങ്ങൾ, അധികാര വഴികളിൽ ആദ്യം പടിയടച്ച് പിണ്ഡം വയ്ക്കുന്നതും …

എൻ്റെ God Father എൻ്റെ ജനതയാണ്; അവരെന്നെ കാത്ത് സൂക്ഷിക്കുമെന്ന ഉറപ്പ് എനിക്കുണ്ട് ” – ഡോ: പ്രവീൺ കെ.പി Read More »