മുതിർന്ന ആളുകളോട് സംസാരിക്കുന്നതു പോലെ തന്നെ മക്കളോടും ബഹുമാനത്തോടെ സംസരിക്കുക – വിനീത് ശ്രീനിവാസൻ…..

മുതിർന്ന ആളുകളോട് സംസാരിക്കുന്നതു പോലെ തന്നെ മക്കളോടും ബഹുമാനത്തോടെ സംസരിക്കുക – വിനീത് ശ്രീനിവാസൻ…..

 

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് ഇങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് വിനീത് ശ്രീനിവാസന്. നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഒപ്പം മലയാള സിനിമയിൽ എല്ലാവരും ഇഷ്ടപെടുന്ന വ്യക്തിത്വത്തിന്റെ ഉടമയും കൂടിയാണ് വിനീത് ശ്രീനിവാസൻ.

കിളിച്ചുണ്ടൻ മാമ്പഴത്തിലെ കസവിന്റെ തട്ടമിട്ട് എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെയാണ് വിനീത് എന്ന ഗായകൻ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി നല്ല ഗാനങ്ങൾ ആലപിച്ചു.2008ൽ പുറത്തിറങ്ങിയ സൈക്കിൾ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്.

മലർവാടി ആർട്സ് ക്ലബ്, തട്ടത്തിൻ മറയത്ത്, തിര, ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യം, ഹൃദയം താമസിച്ച വിനീത് സംവിധാനം ചെയ്ത സിനിമകൾ.

 

സിനിമയിൽ ചെറിയ ഇടവേളകൾ നൽകിയാണ് വിനീത് പ്രത്യക്ഷപ്പെടുക. എന്നാൽ സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തന്റെ കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും വിനീത് ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു മികച്ച പാരൻ്റിങ്ങിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ജീവിതത്തിൽ ഒരു നല്ല തുടക്കം നൽകുക-നിങ്ങൾ അവരെ പരിപോഷിപ്പിക്കുകയും സംരക്ഷിക്കുകയും നയിക്കുകയും ചെയ്യുക. നിങ്ങളുടെ കുട്ടിയെ സ്വാതന്ത്ര്യത്തിനായി സജ്ജമാക്കുക.

എങ്ങനെ പെരുമാറണമെന്ന് കൊച്ചുകുട്ടികൾ മാതാപിതാക്കളെ കണ്ടുകൊണ്ട് ഒരുപാട് കാര്യങ്ങൾ പഠിക്കുന്നു. അവർ ചെറുപ്പമാണ്,

തൻറെ മകളുടെയും മകന്റെയും അടുത്ത് ബഹുമാനത്തോടെ സംസാരിക്കുക എന്ന കാര്യമാണ് താൻ ഇപ്പോൾ ഏറ്റവും കൂടുതൽ ചെയ്യുന്നത് എന്ന് അദ്ദേഹം പറയുന്നു. നമ്മൾ ദേഷ്യപ്പെട്ട് കഴിഞ്ഞാൽ എന്തുകൊണ്ടാണ് ദേഷ്യപ്പെട്ടത് എന്ന് അപ്പോൾ തന്നെ ആലോചിക്കുക.എന്താണ് കാര്യം, ഈ കാര്യം കൊണ്ടാണ് ദേഷ്യപ്പെട്ടത്, ദേഷ്യപ്പെട്ടതിന് ക്ഷമ ചോദിക്കുക ഇതൊക്കെ താൻ മക്കളോട് ചെയ്യും. മുതിർന്ന ആളുകളോട് സംസാരിക്കുന്നതു പോലെ തന്നെ ബഹുമാനത്തോടെ മക്കളോടും താൻ സംസാരിക്കും. താൻ ഉയരം കൂടിയതുകൊണ്ട് അവരോട് സംസാരിക്കുമ്പോൾ താഴേക്ക് നോക്കിയായിരിക്കുമല്ലോ സംസാരിക്കുക. എന്നാൽ അതിനുപകരം അവരുടെ ലെവലിൽ മുഖത്ത് നോക്കിയിരുന്നു സംസാരിക്കും. സെൽഫ് റെസ്‌പെക്ട് ഉള്ള വ്യക്തികളായി അവരെ വളർത്തിയെടുക്കുക എന്നതാണ് തങ്ങൾ ചെയ്യുന്നത് എന്നും വിനീത് ശ്രീനിവാസൻ പറയുന്നു..

 

അതേസമയം ഇപ്പോൾ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ. മുകുന്ദൻ ഉണ്ണി അസോസിയേറ്റ് മികച്ച പ്രതികരണം ലഭിച്ചു മുന്നോട്ട് പോകുകയാണ് .സിനിമയിൽ വിനീത് ശ്രീനിവാസൻ ഒരു അഡ്വക്കേറ്റ് ആയിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച പ്രമോഷൻ സ്ട്രാറ്റജി ആണ് ചിത്രം നടത്തുന്നത്. മുകുന്ദർ ഉണ്ണി എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് ക്രിയേറ്റ് ചെയ്തുകൊണ്ട് ആണ് സിനിമയുടെ പ്രമോഷൻ നടത്തുന്നത്.

 

 

Leave a Comment

Your email address will not be published. Required fields are marked *