അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു ടെലിവിഷൻ താരം അമൃത നായർ……

അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു ടെലിവിഷൻ താരം അമൃത നായർ……

 

മിനിസ്ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്കിലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ മകള്‍ ശീതളായെത്തി പ്രിയം നേടിയ താരമാണ് അമൃത കുടുംബവിളക്കിന് മുമ്പ് പല പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രിയങ്കരിയാക്കിയത് ശീതള്‍ എന്ന കഥാപാത്രമായിരുന്നു. ശീതളിനെ ഇരുകയ്യും നീട്ടിയായിരുന്നു ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പെട്ടെന്നായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്.  മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് കുടുംബവിളക്ക് ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും ഹ്രസ്വ ചിത്രങ്ങളിലും ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു

മഴവിൽ മനോരമ സംരക്ഷണം ചെയ്ത ഡോക്ടർ റാം എന്ന പരമ്പരയിലൂടെയാണ് ടെലിവിഷൻ രംഗത്തേക്കുള്ള അമൃതയുടെ അരങ്ങേറ്റം.കുറിച്ചത്.

 

പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനായി തുടങ്ങിയ യൂട്യൂബ് ചാനലിനും നല്ല പിന്തുണയാണ് അമൃതയ്ക്ക് കിട്ടുന്നത് .ഡിഗ്രിക്ക് പഠിക്കുമ്പോൾ സെയിൽസ് ഗേളായിട്ടായിരുന്നു ജോലി തുടങ്ങുന്നത്. അവിടെ നിന്നാണ് സീരിയലിലേക്കുള്ള ഓഡീഷന് വരുന്നതും, സെലക്ട് ആകുന്നതുമെല്ലാം. ഞാൻ ഹാപ്പിയാണ്. അത്യാവശ്യം കഷ്ടപ്പാടുകൾ ഒക്കെയായിരുന്നു. പക്ഷെ ഇപ്പോൾ കുഴപ്പമില്ല. വന്ന വഴി മറന്നിട്ടുമില്ല’.

. ഒരിക്കലും യാത്ര എളുപ്പമായിരുന്നില്ല. ഈ യാത്ര ഞാന്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച്‌ ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ട്.. സത്യമാണ്. എന്നാല്‍ എനിക്ക് ചുറ്റുമുള്ള നല്ലവരായ ആളുകള്‍ എന്റെ കൂടെതന്നെ ഉണ്ടായിരുന്നു. പ്രത്യേകിച്ചും അമ്മ. എന്റെ കഴിവില്‍ വിശ്വസിക്കാനും, കഠിനമായി പ്രയത്‌നിക്കാനും പറഞ്ഞത് അമ്മയാണ്. അത് തീര്‍ച്ചയായും ഫലം ചെയ്യും. എന്റെ യാത്രയില്‍ എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്. എന്നെക്കുറിച്ച്‌ എനിക്കുതന്നെ അഭിമാനം തോനുന്നുണ്ട്. എനിക്ക് മുന്നോട്ടുള്ള നേട്ടങ്ങള്‍ക്കുള്ള തുടക്കമാകട്ടെ ഇതെന്ന് ഞാനും പ്രത്യാശിക്കുന്നു.

അമൃത നായർ തന്റെ അമ്മയായ അമ്പിളി നായർക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് ഇൻസ്റ്റായിൽ ഷെയർ ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.. താരത്തിന്റെ എല്ലാ വളർച്ചക്കും പിന്നിൽ തന്റെ അമ്മയാണെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ഈ ലോകത്ത് നിങ്ങൾ വെറുമൊരു ആളായിരിക്കും എന്നാൽ നിങ്ങൾ എനിക്ക് ഈ ലോകമാണ്.. അമ്മയ്ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തുകൊണ്ട് അമൃത ഇൻസ്റ്റയിൽ കുറിച്ചു..

അടുത്ത സുഹൃത്തായ ആതിര മാധവ് ഉൾപ്പടെ നിരവധി പേർ ആശംസകൾ അറിയിച്ച് രം​ഗത്ത് എത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published.