സായി പല്ലവിക്കൊപ്പം അഭിനയിക്കില്ല എന്ന് തെലുങ്ക് താരമായ പവൻ കല്യാൺ… സത്യാവസ്ഥ ഇങ്ങനെ..

സായി പല്ലവിക്കൊപ്പം അഭിനയിക്കില്ല എന്ന് തെലുങ്ക് താരമായ പവൻ കല്യാൺ… സത്യാവസ്ഥ ഇങ്ങനെ..

 

ഒരു ഇന്ത്യൻ അഭിനയേത്രിയും നർത്തകിയും ആണ് സായി പല്ലവി . . 2008ൽ തമിഴിൽ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത്.നിവിൻ പോളി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങൾ. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ്‌ റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ൽ ദുൽഖർ സൽമാൻന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഇത്രയും ഫ്ലെക്സിബിൾ ആയ ഡാൻസർ എന്ന നിലയിലും നല്ല അഭിനയത്രി എന്ന നിലയും ഇരുകയ്യും നീട്ടിയാണ് സായി പല്ലവിയെ പ്രേക്ഷകർ സ്വീകരിച്ചത്. മലയാളത്തിൽ ആയാലും തമിഴിൽ ആയാലും മറ്റേത് ഭാഷകളിൽ ആയാലും നിരവധി ആരാധകരാണ് നടിക്കുള്ളത്.

ഇപ്പോഴിതാ സായിപലവിക്ക് ഒപ്പം അഭിനയിക്കാൻ താല്പര്യമില്ല എന്ന് തെലുങ്ക് താരം പവൻ കല്യാൺ പറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ വരുന്നത്. ഹരിശങ്കർ സംവിധാനം ചെയ്യുന്ന ദവാദീയുട് ഭഗത് സിംഗ് എന്ന ചിത്രത്തിലാണ് പവൻ കല്യാൺ സായി പല്ലവിക്കൊപ്പം അഭിനയിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞിരിക്കുന്നത്.ചിത്രത്തിൽ രണ്ടു നായികമാർ ആണുള്ളത്. ഒരു നായികയായി പൂജ ഹെഗ്‌ഡെയ മുൻകൂട്ടി തീരുമാനിച്ചിരുന്നു. രണ്ടാമത്തെ നടിയെ കാസ്റ്റ് ചെയ്തിരുന്നില്ല. അതിന്റെ തിരച്ചിൽ ഒടുവിലാണ് സംവിധായകൻ സായിപല്ലവിയുടെ പേര് നിർദ്ദേശിച്ചത്. എന്നാൽ ഇത് പവൻ കല്യാൺ നിരസിക്കുകയായിരുന്നു. തന്റെ നായികയായി സായിപല്ലവി വരുന്നതിൽ താൻ തൃപ്തനല്ല എന്നാണ് നടൻ പറഞ്ഞത്. ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നുമില്ലെങ്കിലും ബോൾഡ് സീനുകൾ അഭിനയിക്കാൻ സായിപലവി തയ്യാറാകില്ല എന്ന കാരണം കൊണ്ടാണ് സായി പല്ലവിയെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നും റിപ്പോർട്ടുകൾ വരുന്നു.

അതും കൂടാതെ ഇതിനു മുൻപ് സായിപ്പല്ലവി പവൻ കല്യാണിന്റെ സിനിമകൾ നിരസിച്ചത് കൊണ്ടാണ് താരത്തെ നായികയാക്കാൻ താല്പര്യമില്ലെന്ന് നടൻ പറഞ്ഞതെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്. അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമെക്കായ ഭിംല നായക് എന്ന സിനിമ കുറച്ചുനാളുകൾക്ക് മുന്നേ സായി പല്ലവി നിരസിച്ചിരുന്നു. അതുകൊണ്ടാണ് പവൻ കല്യാൺ സായ് പല്ലവിക്കൊപ്പം അഭിനയിക്കാൻ താല്പര്യം പ്രകടിപ്പിക്കാത്തത് എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. വിജയ് ദേവർ കൊണ്ടാ നായകനായി അഭിനയിച്ച ഡിയർ കോമറൈഡ് എന്ന സിനിമയും മഹേഷ് ബാബുവിന്റെ ഒരു ചലച്ചിത്രവും , ചിരഞ്ജീവിയുടെ ബോലാശങ്കർ എന്നീ സിനിമകളും ഇതിനു മുൻപ് നടി നിരസിച്ചിരുന്നു.

 

മലയാളത്തിൽ ആയാലും തമിഴിൽ, ആയാലും തെലുകിൽ ആയാലും നിരവധി ആരാധകരാണ് സായി പല്ലവിക്ക് എപ്പോഴും ഉള്ളത്. തന്റെ അഭിനയത്തിലൂടെയും നൃത്ത വൈഭവത്തിലൂടെയും കൂടിയാണ് നായിക ഇത്രയും പ്രേക്ഷകരെ തന്റെ ആരാധകരാക്കിയെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *