ഗോൾഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസിന് വളരെയധികം നന്ദി അൽഫോൺസ് പുത്രൻ ……
ഹ്രസ്വ ചിത്രങ്ങളിലൂടെയെത്തി പിന്നീട് മലയാള സിനിമാ സംവിധായകരുടെ ഗണത്തിലേക്ക് ഉയർന്നയാളാണ് അൽഫോൺസ് പുത്രൻ . ഒരുപിടി മികച്ച ചിത്രങ്ങൾ ഇതിനോടകം മലയാളികൾക്ക് സമ്മാനിക്കാൻ അദ്ദേഹത്തിന് സാധിച്ചു. സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവയ്ക്കുന്ന ഓരോ പിന്നാലെ പോസ്റ്ററിന് താഴെ നിരവധി ട്രോളുകളും കമന്റുകളും എത്താറുണ്ട്. അത്തരത്തിൽ വരുന്ന കുറിപ്പുകൾ സോഷ്യൽ മീഡിയകളിൽ വലിയ തരംഗം സ്യഷ്ടിക്കാറുണ്ട്.
കമന്റുകൾക്ക് അൽഫോൺസ് പുത്രൻ നൽകിയ മറുപടികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്.. ഇപ്പോഴിതാ ഏഴുവർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അൽഫോൻത്രന്റെ ഗോൾഡ് എന്നഏറ്റവും ചിത്രം തിയറ്ററുകളിലെത്തുന്നത്.സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിനെതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അൽഫോൻസ് പുത്രൻ.
ഗോൾഡിനെ കുറിച്ചുള്ള നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കൊറേ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.അതിനു എന്റെ പ്രത്യേക നന്ദിയുണ്ട്.. നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്കു.ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു. എന്ന് പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ. നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല.
നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്. ഗോൾഡ് എന്നാണ് നൽകിയത് ഞാനും ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയണോ. ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്.
ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു. ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം. ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്. നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ്. എന്ന് നിങ്ങളുടെ സ്വന്തം അൽഫോൻസ് പുത്രൻ എന്നാണ് താരം സോഷ്യൽ മീഡിയകളിൽ കുറിച്ചത്.
പൃഥ്വിരാജും നയൻതാരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗോൾഡ്. ജോഷി എന്ന കഥാപാത്രമായി പൃഥ്വിയെത്തുമ്പോൾ സുമംഗലി ഉണ്ണിക്കൃഷ്ണനായി നയൻസും അഭിനയിക്കുന്നു. അജ്മൽ അമീർ,കൃഷ്ണ ശങ്കർ, ശബരീഷ് വർമ, ചെമ്പൻ വിനോദ് ജോസ്, വിനയ് ഫോർട്ട്,റോഷൻ മാത്യു, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, ഷമ്മി തിലകൻ, അബു സലിം തുടങ്ങി വൻതാരനിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരന്നിട്ടുണ്ട്. പൃഥ്വിരാജ് പ്രൊഡ്കഷൻസ്, മാജിക് ഫ്രെയിംസ് എന്നിവയുടെ ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.