അലറി വിളിച്ച് സംസാരിച്ചതെല്ലാം എന്റെ സ്ട്രാറ്റജി മാത്രമായിരുന്നു..റോബിൻ രാധാകൃഷ്ണൻ.

അലറി വിളിച്ച് സംസാരിച്ചതെല്ലാം എന്റെ സ്ട്രാറ്റജി മാത്രമായിരുന്നു..റോബിൻ രാധാകൃഷ്ണൻ.

 

ബിഗ് ബോസ് എന്നും ജനങ്ങൾക്ക് വളരെയധികം പ്രിയപ്പെട്ട ഒരു റിയാലിറ്റി ഷോയാണ്.. വിവിധ ഭാഷകളിൽ വമ്പൻ സ്വീകാര്യതയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോക്ക് ലഭിച്ചിട്ടുള്ളത്. വിവിധ ഭാഷകളിൽ വമ്പൻ ഹിറ്റായതിനുശേഷം ആണ് മലയാളത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ വരുന്നത്. 4 സീസൺ ആണ് ബിഗ്ബോസ് റിയാലിറ്റി ഷോ ഇതിനോടകം മലയാളത്തിൽ പിന്നിട്ടത്.. ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ കമൽ ഹാസനും അവതാരകനായി എത്തിയ ബിഗ് ബോസിൽ മലയാളത്തിൽ അവതാരകനായി എത്തിയത് സാക്ഷാൽ മോഹൻലാൽ ആയിരുന്നു..

ബിഗ് ബോസ് മുമ്പത്തെ മൂന്നു സീസണിനേക്കാൾ ഏറ്റവും കൂടുതൽ ആരാധകർ ഉണ്ടായത് ബിഗ് ബോസ് സീസൺ ഫോറിലായിരുന്നു. 17 മത്സരാർത്ഥികളോടെ തുടങ്ങിയ ബിഗ്ബോസ് സീസണിൽ ആകെ ഉണ്ടായത് 20 മത്സരാർത്ഥികളാണ്.. അതിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉണ്ടായത് ഡോക്ടർ റോബിൻ രാധാകൃഷ്ണന് ആണ്.

 

ഇദ്ദേഹം വീടിന്റെ പുറത്ത് എത്തിയപ്പോൾ അത്രയും അധികം ആരാധകരാണ് താരത്തെ കാണാനായി എയർപോർട്ടിൽ എത്തിയത്.. റോബിൻ ഉൾപ്പെടെ ഈ സീസണിൽ പങ്കെടുത്ത മിക്കവരും ഇപ്പോൾ സെലിബ്രിറ്റികളാണ്. അവർ പങ്കെടുക്കുന്ന ഓരോ പരിപാടികളും അത്രയധികം ജന സ്വീകാര്യതയോടെയാണ് മുന്നോട്ടുപോകുന്നത്. എങ്കിലും കൂടുതൽ ആൾക്കാരുടെ മനം കവർന്നത് റോബിനാണ്..

ബിഗ്ബോസിൽ നിന്നും പുറത്തെത്തിയപ്പോൾ ദിൽഷയോട് വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും ദിൽഷ നിരസിക്കുകയായിരുന്നു. ഇവർ തമ്മിൽ പിന്നീട് കലഹങ്ങളും ഉണ്ടായി.. റോബിന്റെ ഫാൻസ് അത് ഏറ്റുപിടിക്കുകയും സൈബർ അറ്റാക്ക് തുടങ്ങുകയും ചെയ്തിരുന്നു..

 

ഇപ്പോൾ ഇവർ തമ്മിലുള്ള പ്രശ്നങ്ങളെല്ലാം മാറിയിരിക്കുകയാണ്. ഇവർ തമ്മിൽ സൗഹൃദവും ഇപ്പോൾ കീപ്പ് ചെയ്യുന്നില്ല എന്നാണ് ഇരുവരും തുറന്നു സമ്മതിച്ചിരിക്കുന്നത്..

 

നിരവധി പരിപാടികളിൽ ഉദ്ഘാടനത്തിനായി ഡോക്ടർ റോബിൻ എത്താറുണ്ട്.. നിലവിൽ നാല് സിനിമകളിലാണ് താരം കമ്മിറ്റ് ചെയ്തിരിക്കുന്നത്.. കട്ടൻ വിത്ത് ഇമ്മട്ടി എന്ന ഒരു പ്രോഗ്രാമിൽ ഇന്റർവ്യൂവിന് ആയി എത്തിയപ്പോൾ പരിചയപ്പെട്ടതാണ് ആരതി എന്ന പെൺകുട്ടിയെ.. ഇവർ പിന്നീട് സംസാരിക്കുകയും പ്രണയത്തിൽ ആവുകയുമായിരുന്നു.. ഇപ്പോൾ ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. എന്നാണ് വിവാഹം എന്ന് ചോദിച്ചപ്പോൾ തങ്ങൾ ഇപ്പോൾ പ്രേമിച്ചു തുടങ്ങിയിട്ട് ഉള്ളൂ എന്നാണ് റോബിൻ മറുപടി നൽകിയത്.

മുൻപൊക്കെ ഞാൻ സ്റ്റേജിൽ വരുമ്പോൾ അലറി വിളിച്ച് സംസാരിക്കുമായിരുന്നു എന്നാൽ ഇപ്പോൾ നോർമൽ ആയാണ് സംസാരിക്കുന്നത്. അങ്ങനെ സംസാരിച്ചതിന് പിന്നിൽ ഒരു സ്ട്രാറ്റജി ഉണ്ട്. ബിഗ്ബോസ് ഷോ ഒരുപാട് പേർ കാണുന്നതാണ്. അതിൽ വന്നശേഷം എനിക്ക് റീച് കിട്ടിയിരുന്നു. കുറച്ചുകൂടി ആളുകളിലേക്ക് എന്നെ എത്തിക്കാൻ വേണ്ടിയാണ് ഞാൻ അറിവിളിച്ചു സംസാരിച്ചത്. വെറൈറ്റിക്ക് വേണ്ടി. എന്നെ പ്രൊമോട്ട് ചെയ്യാൻ ഞാൻ ഡിഫറെന്റ് ആകണമല്ലോ.. ഇപ്പോൾ ഞാൻ ആഗ്രഹിച്ച പോലുള്ള റീച്ച് എനിക്ക് കിട്ടി. ഞാനിപ്പോൾ ശാന്തനായി നോർമലായി സംസാരിക്കുന്നു.

Leave a Comment

Your email address will not be published.