തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി തട്ടാശ്ശേരി കൂട്ടം..

തീയറ്ററുകളിൽ മികച്ച അഭിപ്രായവുമായി തട്ടാശ്ശേരി കൂട്ടം..

 

 

തട്ടാശ്ശേരി കൂട്ടം.. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഒരുപറ്റം സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. അത്തരം ചിത്രങ്ങൾ പൊതുവേ നമ്മൾക്ക് ചിരിയും സൗഹൃദവും പ്രണയവുമാണ് പറയാറുള്ളത്.. ഇതിലും അതേപോലെതന്നെ ചിരിയും പ്രണയവും ആവേശവും യുവാക്കളുടെ പ്രസരിപ്പിക്കുന്ന ഊർജ്ജവും ഒക്കെയാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്..

ജനപ്രിയ നായകനായ ദിലീപിന്റെ അനുജനായ അനൂപാണ് തട്ടാശ്ശേരി കൂട്ടം സംവിധാനം ചെയ്തിരിക്കുന്നത്.. തട്ടാശ്ശേരി കൂട്ടം എന്ന് പേരിട്ട് ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.. ചിത്രത്തിന് തിരക്കഥ രചിച്ചത് സന്തോഷ് ഏച്ചിക്കാനവും കഥ രചിച്ചത് ജിയോ പി വിയുമാണ്..

ചിത്രത്തിൽ അർജുൻ അശോകൻ, ഗണപതി, അനീഷ് ഗോപാൽ, ഉണ്ണിരാജൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.. യുവതാരങ്ങളെ അണിനിരക്കി ഒരുക്കിയ മലർവാടി ആർട്സ് ക്ലബ് പോലുള്ള ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ദിലീപ് വീണ്ടും അത്തരമൊരു ചിത്രം നിർമ്മിച്ചു കൊണ്ടുവരുന്നതിനാൽ പ്രേക്ഷകർക്ക് വൻ പ്രതീക്ഷയും ഈ ചിത്രത്തിന് മുകളിലുണ്ട്..

 

കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന ചില രസകരമായ സംഭവ വികാസങ്ങളും അവർ ചെന്നു പെടുന്ന ചില സാഹചര്യങ്ങളും എല്ലാം നർമ്മത്തിന്റെ മേൻപൊടിയോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് ഈ ചിത്രം..

സഞ്ജയുടെ അമ്മാവൻ കൃഷ്ണൻ ഒരു അറിയപ്പെടുന്ന സ്വർണപ്പണിക്കാരനാണ്.. ഹമീദ് അലി എന്ന വമ്പൻ വ്യവസായിയുടെ മകൾക്കുവേണ്ടി ഇതുവരെ ആരും പണിയാത്ത തരത്തിലുള്ള ഒരു മാല അയാൾ പണിയുന്നു. എന്നാൽ അത് പണിയാൻ സഹായിക്കുന്ന സഞ്ജയ് താൻ സ്നേഹിക്കുന്ന ആതിര എന്ന പെൺകുട്ടിയുടെ ഫാഷൻ ഷോയ്ക്ക് വേണ്ടി ആ മാല കൊടുക്കുന്നതോടെയാണ് കഥയിൽ വഴിത്തിരിവ് ഉണ്ടാകുന്നത്.

 

ഒരു കംപ്ലീറ്റ് എന്റർടൈനർ പാക്കേജ് പ്രേക്ഷകർക്ക് നൽകിക്കൊണ്ടാണ് അനൂപ് തന്റെ സംവിധായകനായുള്ള അരങ്ങേറ്റം കുറിച്ചിരിക്കുന്നത്.. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കുക എന്ന ലക്ഷ്യം അനൂപ് എന്ന സംവിധായകൻ വളരെ ഭംഗിയായി തന്നെ നിറവേറ്റിയിട്ടുണ്ട്..

ആദ്യ സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണത്തിൽ സന്തോഷമുണ്ടെന്ന് അനൂപ് പത്മനാഭന്റെ ഭാര്യ ലക്ഷ്മി പ്രിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.. തട്ടാശ്ശേരി കൂട്ടം സിനിമയുടെ ആദ്യ ഷോ കണ്ടതിനു ശേഷം പ്രതികരിക്കുകയായിരുന്നു ലക്ഷ്മി പ്രിയ..

Leave a Comment

Your email address will not be published. Required fields are marked *