മമ്മൂട്ടിയെ കൊണ്ട് പൊന്തൻമാട എന്ന സിനിമയിൽ അഭിനയിപ്പിച്ചതിനെ കുറിച്ച് നടന്റെ അടുത്ത സുഹൃത്തായ വി കെ ശ്രീരാമൻ.
മലയാളത്തിന്റെ നടന വിസ്മയമാണ് മമ്മൂട്ടി..ഓരോ വർഷം കഴിയുന്തോറും ഓരോ സിനിമ കഴിയുംതോറും അപ്ഡേറ്റഡ് ആയിരിക്കുന്ന മഹാനടൻ.. സിനിമയെ ഇപ്പോഴും കൗതുകകരമായി നോക്കിക്കാണുന്ന കൊച്ചു കുട്ടിയാണ് മമ്മൂട്ടി.. വർഷങ്ങൾ ഏറെ പിന്നിട്ടിട്ടും മമ്മൂട്ടിയുടെ പൊന്തൻമാട എന്ന ചിത്രം ഇപ്പോഴും നമ്മൾ ഓർത്തിരിക്കുന്നുണ്ടെങ്കിൽ ആ ചിത്രത്തിന് മമ്മൂട്ടി നൽകിയ സംഭാവന വളരെ വലുതാണ്..
ഇപ്പോഴിതാ മമ്മൂട്ടിയെ കൊണ്ട് പൊന്തൻമാട എന്ന സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടന്റെ അടുത്ത സുഹൃത്തായ വി കെ ശ്രീരാമൻ..അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
‘പൊന്തൻമാട ഉണ്ടാവുന്നതിൽ മമ്മൂട്ടിയുടെ മേൽ എനിക്കുള്ള സ്വാധീനം ഉപയോഗിച്ചു എന്ന് പറയാം. നെടുമുടി വേണുവിനെ വെച്ച് എടുക്കാൻ തീരുമാനിച്ച സിനിമ ആയിരുന്നു, വേണു നായകനായി വന്നാൽ ഡിസ്ട്രിബ്യൂഷൻ ഉണ്ടാവുമായിരുന്നില്ല അപ്പോഴാണ് ആരോ പറഞ്ഞത് മമ്മൂട്ടിക്ക് പൊന്തൻമാട ആയി അഭിനയിക്കാം എന്ന്. അതൊന്നും ആലോചിക്കാൻ പറ്റില്ല. കാരണം കുറച്ചൊരു മന്ദുബുദ്ധി ആയുള്ള കഥാപാത്രം അന്നത്തെ കൺസെപ്റ്റിൽ നെടുമുടി വേണുവിനാണ് കറക്ട്’…’മമ്മൂട്ടി വളരെ ഇന്റലിജന്റ് ലുക്ക് ഉള്ള ആളാണ്. ആയിരപ്പറ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് സംവിധായകൻ ടിവി ചന്ദ്രനും രവിയും പ്രൊഡ്യൂസറും കൂടെ മമ്മൂട്ടിയെ കാണാൻ വന്നു. ഞാനും മമ്മൂട്ടിയും നരേന്ദ്രപ്രസാദും ഇരുന്ന് വർത്തമാനം പറയുകയാണ്’..
‘ഇയാൾ വന്ന് സിനിമയുടെ കാര്യം പറഞ്ഞു. മമ്മൂട്ടി പെട്ടെന്ന് ചൂടായി. ഇത് തന്നെ ഉണ്ടാക്കിയാൽ പോരെ, ഇനിയും ഉണ്ടാക്കണോ എന്താ വിചാരിച്ചത് എന്നെ പറ്റി എന്ന് പറഞ്ഞു. അയാൾ പെട്ടെന്ന് രക്ഷപ്പെട്ടു’..’എന്താണെന്ന് എനിക്ക് പൂർണമായി മനസ്സിലായില്ല. അത് കഴിഞ്ഞ് ഞാൻ താമസിക്കുന്ന ഹോട്ടലിലേക്ക് വന്നു. അവിടെ ചന്ദ്രനുണ്ട്. ചന്ദ്രൻ വളരെ ഇമോഷണലായി സംസാരിച്ചു. അവന് കരച്ചിൽ വന്നു. ഞാൻ പറഞ്ഞു നമുക്ക് ശരിയാക്കാം എന്ന്. അടുത്ത റൂമിലാണ് മമ്മൂട്ടി’..’ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ മമ്മൂട്ടി ചോദിച്ചത് എന്നെ പറ്റി എന്താണ് നിന്റെ ധാരണ എന്നാണ്. ഇവർക്ക് എന്നെ വെച്ച് സിനിമ ചെയ്യാനുള്ള എന്ത് യോഗ്യത ആണുള്ളത്, ഇവരെ സിനിമയിൽ ഞാൻ അഭിനയിക്കണമെന്നാണോ എന്നൊക്കെ പറഞ്ഞു’
‘ഞാൻ പറഞ്ഞു, നിങ്ങൾ സിനിമയിൽ അഭിനയിക്കുന്ന ആളാണ്, അയാൾ സിനിമ എടുത്തിട്ടുമുണ്ട്. അയാൾ ഒരു കഥയുമായി നിങ്ങളുടെ അടുത്ത് വരുന്നു. നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ അഭിനയിക്കുക’..’എന്തിനാണ് എന്റെ മെക്കിട്ട് കയറുന്നതെന്ന്. ഓ എങ്ങനെ ഞാൻ പെരുമാറണം എന്ന് നീ എന്നെ പഠിപ്പിക്കുക ആണല്ലേ എന്ന് ചോദിച്ചു. ഭാഗ്യത്തിന് മമ്മൂട്ടിയുടെ ഭാര്യ ഉണ്ടായിരുന്നു അവിടെ. എന്താ ഇച്ചാക്ക, ഇങ്ങനെ പറയുന്നത് പറ്റില്ലെങ്കിൽ പറ്റില്ലെന്ന് പറഞ്ഞാൽ പോരെ എന്ന് അവരും പറഞ്ഞു. ഓ നീയും ബുദ്ധി ജീവി ആണല്ലോ എന്ന് മമ്മൂട്ടി’
‘അങ്ങനെ കഥ കേൾക്കാൻ തയ്യാറായി. പറയാൻ പറ്റിയ സമയം അല്ല എന്നിരുന്നാലും ശ്രദ്ധിച്ച് പറയുക എന്ന് ഞാൻ ചന്ദ്രനോട് പറഞ്ഞു. ചന്ദ്രൻ വന്നപ്പോൾ മമ്മൂട്ടി ടിവി കാണുകയാണ്. ഇരിക്കൂ എന്ന് പറഞ്ഞു. ഇരിക്കുന്നില്ല. അദ്ദേഹം നിന്ന് കഥ പറഞ്ഞു. കഥ കേട്ട് തുടങ്ങിയപ്പോൾ ഞാൻ ഇറങ്ങി’..
‘കുറച്ച് കഴിഞ്ഞപ്പോൾ മമ്മൂട്ടിയുടെ കോൾ വന്നു. കഥ നല്ലതാണല്ലോ എന്ന് പറഞ്ഞു. ഇരിക്കാൻ പറഞ്ഞിട്ടും ഇരുന്നില്ല, നിന്ന് ബഹുമാനത്തോടെ പറഞ്ഞു. അപ്പോൾ മമ്മൂട്ടിക്ക് തോന്നി ഇദ്ദേഹത്തെ ഒന്ന് ശരിപ്പെടുത്തി എടുത്താൽ നന്നാവും എന്ന്. അങ്ങനെ ആണ് ഡേറ്റ് കൊടുക്കുന്നത്,’ വികെ ശ്രീരാമൻ പറഞ്ഞു.