അപകടത്തിലേക്ക് നയിക്കുന്ന ചങ്കൂറ്റം മണ്ടത്തരമാണ് ലൈഫ് ഡോക്ടർ Dr പ്രവീൺ റാണ

മനോഹരമായതിന് കവിത പോലെയെന്നാണ് വിശേഷണം. അതുക്കും മേലെയാണ് ലൈഫ് ഡോക്ടർ. പോസിറ്റീവ് ഊർജ്ജ പ്രവഹമായ ഗംഗാതീർത്ഥം കൈകുമ്പിളിൽ ഏറ്റുവാങ്ങി നെറുകയിൽ ചാർത്തി പാനം ചെയ്ത പ്രതീതിയായി ഇന്നത്തെ ലൈഫ് ഡോക്ടർ അനുഭവം. വ്യക്തിയുടെ ആപാദചൂഢം വലയം തീർക്കുന്ന സുരക്ഷാ കവചമാണ് ലൈഫ് ഡോക്ടർ. തിരിച്ചറിവില്ലായ്മയാലും വികലമായ നിലപാടുകളാലും നെഞ്ച് വിരിച്ച് പോർവിളി മുഴക്കലല്ല ചങ്കൂറ്റമെന്നും പതിരില്ലാത്ത അറിവിൻ്റെ, ശരിയായ വിദ്യാഭ്യാസ ക്രമത്തിൻ്റെ പരിഛേദമാണെന്നുമുള്ള തിരിച്ചറിവാണ് ശ്രീ പ്രവീൺ സാർ ഇന്നത്തെ ലൈഫ് ഡോക്ടറിലൂടെ പകർന്ന് നൽകിയത്.

സമകാലിതയോട് ചേർന്ന് നിന്നുള്ള അവതരണ ശൈലിയ്ക്കൊപ്പം തന്നെ കാലാതിവർത്തിയായ പ്രയോഗ സാധ്യതയും ലൈഫ് ഡോക്ടറുടെ പ്രത്യേകതയായി ഈ ലോകത്തിന് അനുഭവപ്പെടുന്നു. മനുഷ്യനിർമിതവും സ്ഥല- മന അധികാര പരിധിയുടെ അടയാളപ്പെടുത്തലുമായ എല്ലാവിധ അതിർ വരമ്പുകളേയും അതിലംഘിച്ച് മുന്നേറാൻ സാധിക്കുന്ന ലൈഫ് ഡോക്ടർ, ലോകത്തെ പൊതിഞ്ഞ സുരക്ഷാ കവചവും നന്മയുടെ പാമ്പുമാണ്. ലൈഫ് ഡോക്ടറാകുന്ന നന്മയുടെ പാമ്പ് തിന്മയ്ക്ക് മേൽ കൊത്തിക്കഴിഞ്ഞുവെന്ന് എത്രമേൽ ആത്മവിശ്വാസത്തോടെയാണ് ശ്രീ പ്രവീൺ സാർ വെളിപ്പെടുത്തുന്നത്..! നന്മയുടെ ഓരം ചേരുന്ന ഓരോ മനസിനും അതേ സമയം തന്നെ, അതിജീവനത്തിൻ്റെ മൃത സജ്ഞീവനിയുമാണ് ലൈഫ് ഡോക്ടർ

സെൽഫിയിലെ വ്യത്യസ്തതയ്ക്കായി മണ്ടത്തരം കാണിച്ച് മരണത്തെ വരിക്കുന്ന യുവത്വത്തിൻ്റേത് ചങ്കൂറ്റമെന്ന് വാഴ്ത്തിപ്പാടുന്നവർക്ക് വെളിപാടും ബോധോദയവും നൽകുന്ന അനുഗ്രഹവർഷമായി ഇന്നത്തെ (ജൂലായ് 03) ലൈഫ് ഡോക്ടർ. പിടയുന്ന പെൺമനസുകളിലേക്ക് കരുത്തിൻ്റെ കൈ കോർക്കലായി ലൈഫ് ഡോക്ടറുടെ ഓരോ വാക്കും. പെണ്ണിനെ കമ്പോള ചരക്കായി കണ്ട് കൊന്ന് തള്ളുന്ന കാലത്തിരുന്ന് പകർന്ന് നൽകുന്ന അറിവിലൂടെ, ഊർജപ്രവാഹത്തിലൂടെ, ലൈഫ് ഡോക്ടർ അഭയകേന്ദ്രമാകുന്നു. ശരിയായ ജീവിത വീക്ഷണം പകർന്ന് നൽകി പെണ്ണുടലിന് സംരക്ഷണമേകുന്നതോടെ അവളിൽ രൂപപ്പെടുന്ന ചങ്കൂറ്റം, ജ്ഞാന കേന്ദ്രീകൃതമാകുന്നുവെന്ന തിരിച്ചറിവാണ് ഇന്നത്തെ ലൈഫ് ഡോക്ടർ സമ്മാനിച്ചത്.

നന്ദി ശ്രീ പ്രവീൺ സാർ;  ഒരിക്കലും തീർത്താൽ തീരാത്ത കടപ്പാട് ഈ ലോകത്തിന് താങ്കളോടുണ്ട്. സാറിൻ്റെ വാക്കിനെ, ദർശനത്തെ, വെളിപാടിനെയല്ലെങ്കിൽ മറ്റെന്തിനെയാണ് ഞങ്ങൾ, ഈ ആസുര കാലത്ത്, അവതാര പുണ്യമെന്ന് വിശേഷിപ്പിക്കേണ്ടത്…!!!

Leave a Comment

Your email address will not be published. Required fields are marked *