പ്രേക്ഷകരും ദൈവവും എന്നോട് കരുണ കാണിക്കുന്നു… എല്ലാം എങ്ങനെ ഒന്നിച്ചു വന്നു എന്നത് അത്ഭുതം തന്നെയാണ് നയൻതാര..
ഒരുകാലത്ത് മലയാളികൾ വളരെയധികം വെറുക്കുകയും എന്നാൽ ഇതേ മലയാളികളെ കൊണ്ട് തന്നെ തന്റെ ഫാൻ ആക്കുകയും ചെയ്തു നയൻതാര…
നമ്മൾ പലപ്പോഴും അങ്ങനെയാണ്… ഒരു വ്യക്തി അങ്ങേയറ്റം പ്രശസ്തിയുടെയും സമ്പന്നതയുടെയുമൊക്കെ കൊടുമുടികൾ എത്തിയാൽ മാത്രമേ നമ്മൾ അവരെ അംഗീകരിക്കുകയുള്ളൂ.. പുതിയൊരു കാര്യം ചെയ്തു കൊണ്ടിരിക്കുന്നവരെ തളർത്താൻ ശ്രമിക്കുന്നു… ആദ്യമായി ഒരാൾ പുതിയ ഒരു കാര്യം ചെയ്തു വരുമ്പോൾ എല്ലാവരും കൂടി അവരെ ഡിമോട്ടിവേഷൻ ചെയ്യാൻ ശ്രമിക്കും..അവർ അത് തുടരുമ്പോൾ അവർക്ക് വട്ടാണെന്ന് പറയും..എന്നാൽ ഇതിലൊന്നും വഴങ്ങാതെ കണ്ടിന്യൂ ചെയ്തു കൊണ്ടിരിക്കുമ്പോൾ അവർ ഒന്നും പറയാൻ നിൽക്കില്ല.. ഒടുവിൽ അവർ അങ്ങനെ സക്സസ്സ് ആയി നിൽക്കുമ്പോൾ ഈ പറഞ്ഞ ആളുകൾ തന്നെ നമ്മുടെ സുഹൃത്തുക്കൾ ആണെന്നൊക്കെ അഭിമാനംകൊള്ളുന്നു..
നയൻതാരയുടെ കാര്യം തന്നെ എടുക്കുക.. മനസ്സിനക്കരെ എന്ന മലയാള ചലച്ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന നായിക താരമാണ് നയൻതാര.. ചലച്ചിത്ര ലോകത്തെത്തിയ നയൻതാര തമിഴ് തെലുങ്ക് എന്നീ ഭാഷകളിലെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്..മനസ്സിനക്കരെ എന്ന ചിത്രത്തിന് പുറമെ തമിഴ് ചിത്രങ്ങളായ ചന്ദ്രമുഖി ഗജിനി യാരടി നീ മോഹിനി ഇരുമുഖൻ തുടങ്ങിയ നിരവധി അറിയപ്പെടുന്ന ചിത്രങ്ങൾ താരം ചെയ്തു…
ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്ര സർക്കാരിന്റെ നന്ദി പുരസ്കാരം നയൻതാരയെ തേടിയെത്തിയിട്ടുണ്ട്.. 2011 ആഗസ്റ്റ് 7ന് ചെന്നൈ ആര്യ സമാജത്തിൽ നിന്നും ഹിന്ദുമതം സ്വീകരിച്ച ആളാണ്.. നയൻ താര എന്ന പേര് ഔദ്യോഗികമായി സ്വീകരിക്കുകയായിരുന്നു..
ഇപ്പോള്‍ തന്റെ ഈ യാത്രയേക്കുറിച്ച് പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നയന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. താന്‍ പല അവസ്ഥകളിലൂടെ കടന്നു പോയിട്ടുണ്ട്, അതുകൊണ്ട് പലതും പഠിക്കാന്‍ കഴിഞ്ഞുവെന്ന് താരം പറയുന്നു.നല്ലതും ചീത്തയുമായ ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന അവസ്ഥയില്‍ ഞാന്‍ എന്ത് തെറ്റ് ചെയ്താലും എല്ലാം ഇപ്പോള്‍ നന്നായി തന്നെ വന്നു. 18, 19 വര്‍ഷമായി സിനിമ രംഗത്ത് തുടരുക എന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ പ്രേക്ഷകരും ദൈവവും എന്നോട് കരുണ കാണിക്കുന്നു. എല്ലാം എങ്ങനെ ഒന്നിച്ച് വന്നു എന്നത് ഇപ്പോഴും എനിക്ക് അറിയില്ലെന്നും നയന്‍താര പറയുന്നു.
മികച്ച സിനിമകള്‍ ഉണ്ടാക്കുക എന്നതാണ് എനിക്ക് പ്രധാനം. അത് നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ ആയാലും വാങ്ങുന്ന ചിത്രങ്ങള്‍ ആയാലും അതല്ല ഇനി അഭിനയിക്കുന്ന ചിത്രങ്ങള്‍ ആയാലും അങ്ങനെ തന്നെയെന്നും താരം പറഞ്ഞു. നല്ല ചിത്രങ്ങള്‍ ഉണ്ടാകണം അത് പ്രേക്ഷകരില്‍ എത്തണം. നല്ല ഉള്ളടക്കമാണ് നല്ല ചിത്രത്തെ തീരുമാനിക്കുന്നത്. നിങ്ങള്‍ ചെയ്യുന്ന ക്രാഫ്റ്റില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് നന്നായി ജോലി ചെയ്യാന്‍ കഴിയും. അത് പ്രേക്ഷകര്‍ ഇഷ്ടപ്പെടും നയന്‍താര പറഞ്ഞു.