മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതിയ ഞാൻ ഇന്ന് സിനിമയ്ക്ക് വേണ്ടി കഥയെഴുതുമ്പോൾ… എം മുകുന്ദൻ

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതിയ ഞാൻ ഇന്ന് സിനിമയ്ക്ക് വേണ്ടി കഥയെഴുതുമ്പോൾ… എം മുകുന്ദൻ

 

മയ്യഴിപ്പുഴയുടെ തീരങ്ങളിൽ.. എം മുകുന്ദനെ ഓർക്കാൻ നമുക്ക് ഈ നോവൽ തന്നെ ധാരാളം.. മയ്യഴിയുടെ കഥാകാരന് ഈ ഓണത്തിന് ഒരു പ്രത്യേകതയുണ്ട്. തിരുവോണം കഴിഞ്ഞ രണ്ടാം നാൾ സെപ്റ്റംബർ 10ന് എം മുകുന്ദന് 80 ആം പിറന്നാളാണ്. ഓണവും പിറന്നാളും അടുത്ത് വരുന്നതിന്റെ സന്തോഷമാണ് ആ വാക്കുകളിൽ..

 

ഓണം മുകുന്ദന് എന്നും കാത്തിരിപ്പിന്റെ നാളുകളാണ്.. കോടി കുപ്പായം ഇടാനുള്ള കാത്തിരിപ്പ്.. വിഭവ സമൃതമായ ഭക്ഷണം കഴിക്കാനുള്ള കാത്തിരിപ്പ്. കുടുംബക്കാരെല്ലാം ഒന്നിക്കുന്നത് കാണാനുള്ള കാത്തിരിപ്പ്. ഫ്രൻജ് അധീന പ്രദേശമായതിനാൽ മയ്യഴിയിൽ ക്രിസ്മസിനായിരുന്നു പ്രാധാന്യം. പക്ഷേ കേരളീയരെ പോലെ ഓണവും ഞങ്ങൾ നന്നായി ആഘോഷിക്കും..

മലയാളത്തിലെ ആധുനിക സാഹിത്യകാരൻമാരിൽ പ്രധാനിയാണ് എം. മുകുന്ദൻ . ഫ്രഞ്ച്‌ നയതന്ത്ര ഉദ്യോഗസ്ഥനായും, കേരള സാഹിത്യ അക്കാദമി അധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.

 

കേരളത്തിലെ ഫ്രഞ്ച്‌ അധീന പ്രദേശമായിരുന്ന, പോണ്ടിച്ചേരിയുടെ ഭാഗമായുള്ള മയ്യഴിയിൽ 1942 സെപ്റ്റംബർ 10-ന് ജനിച്ചു. തൻ്റെ ആദ്യ സാഹിത്യ സൃഷ്ടിയായ ചെറുകഥ 1961 ൽ പ്രസിദ്ധീകരിക്കപ്പെട്ടു. പിന്നീട് മുകുന്ദൻ ധാരാളം നോവലുകളും ചെറുകഥകളും എഴുതി. ഫ്രഞ്ച് എംബസിയിലെ ഉദ്യോഗത്തിൻ്റെ ഭാഗമായി മുകുന്ദൻ്റെ ജീവിതം പിൽക്കാലത്ത്‌ ഡൽഹിയിലേക്കു പറിച്ചു നടപ്പെട്ടു. ഡൽഹി ജീവിതവും മുകുന്ദൻ്റെ തൂലികയിൽ സാഹിത്യ സൃഷ്ടികളായി. ഇടതുപക്ഷ രാഷ്ടീയത്തോട് ആഭിമുഖ്യമുള്ളയാളാണ്‌ മുകുന്ദൻ. എന്നാൽ ഇദ്ദേഹത്തിൻ്റെ കേശവന്റെ വിലാപങ്ങൾ എന്ന നോവൽ ഇടതുപക്ഷ വ്യതിയാനമാണെന്നും ഒരുകൂട്ടർ വാദിക്കുന്നു. വി.എസ്. അച്യുതാനന്ദൻ കാലഹരണപ്പെട്ട പുണ്യാളനാണ് എന്ന് ഒരു അഭിമുഖസംഭാഷണത്തിൽ പറഞ്ഞത് വിവാദമായപ്പോൾ എസ്.എം.എസ് വഴി രാജിക്കത്ത് അയച്ചുകൊടുത്തുവെങ്കിലും പിന്നീട് രാജി പിൻവലിച്ച് അക്കാദമിയിൽ തുടർന്നു. മുകുന്ദൻ്റെ സൃഷ്ടികളിലുടനീളം ഫ്രഞ്ച്‌ അധിനിവേശ സ്മരണകളും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ തുടിപ്പുകളും കാണാം. ഇതു മൂലം അദ്ദേഹം മയ്യഴിയുടെ കഥാകാരൻ എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമീണഗ്രന്ഥാലയമായ പെരുങ്കുളം ബാപ്പുജി സ്മാരക വായനശാലയുടെ രക്ഷാധികാരിയാണ്

സിനിമയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്ന വ്യക്തി കൂടിയാണ് എം മുകുന്ദൻ. സാഹിത്യത്തിൽ നിന്ന് സിനിമ വരുത്താം എങ്കിലും സിനിമയും സാഹിത്യവും രണ്ടാണ്. എഴുത്ത് എനിക്കൊരു സ്വകാര്യ പ്രവൃത്തിയാണ്. സിനിമ അങ്ങനെയല്ല. പലരുടെയും കൂടെ ചേർന്ന് പ്രവർത്തിക്കണം. ‘ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന കഥ മാത്രമാണ് എന്റേത്…എന്നാൽ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’ എന്ന സിനിമ ഒരുപറ്റം ആളുകളുടെതാണ്. തിരക്കഥാകൃത്ത് ആയ എന്റെയും സംവിധായകൻ ഹരികുമാറിന്റെയും നായകൻ സുരാജിന്റെയും നായിക ആൻ അഗസ്റ്റിന്റെയും ഒക്കെയാണ്. എഴുത്തുതന്നെയാണ് എനിക്ക് പ്രിയം. ഒരു അവസരം ലഭിച്ചപ്പോൾ ഓട്ടോറിക്ഷക്കാരന്റെ ഭാര്യക്ക് തിരക്കഥയെഴുതി എന്നു മാത്രം.. ഒരു പുത്തൻ മാധ്യമത്തിൽ വർക്ക് ചെയ്യുന്നതിന്റെ ത്രില്ലുണ്ടായിരുന്നു. ആ സിനിമ ഉടൻ തീയേറ്ററിൽ എത്തും. എനിക്കത് മനോഹരമായി തോന്നി. പ്രേക്ഷകർക്കും അങ്ങനെ തോന്നിയാൽ നന്നായി. ഒരു പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ആലോചനകൾ നടക്കുന്നുണ്ട്. സിനിമ നോവൽ എഴുത്തിനെ ബാധിക്കുമോ എന്ന ഭയവും എനിക്കുണ്ട്.. എം മുകുന്ദൻ കൂട്ടിച്ചേർത്തു..

Leave a Comment

Your email address will not be published.