അപർണ ബാലമുരളിയുടെ തോളിൽ കൈ വക്കാൻ ശ്രമിച്ച പയ്യന് സോഷ്യൽ മീഡിയയിൽ ട്രോൾ പെരുമഴ..
യാതൊരു സിനിമ പാരമ്പര്യവും ഇല്ലാതെ വന്ന് മലയാള സിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് വലിയ നേട്ടങ്ങൾ സമ്പാദിച്ച താരമാണ് അപർണ ബാലമുരളി. ദേശീയ പുരസ്കാരത്തിന്റെ നിറവിലാണ് താരം ഇപ്പോൾ..ദേശീയ പുരസ്കാരം നേടിയശേഷം വ്യക്തിപരമായി വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിലും ഞാൻ പറയുന്നത് കേൾക്കാൻ ഇപ്പോൾ ആൾക്കാരുണ്ട് എന്നതാണ് ഏറ്റവും വലിയ കോമഡി എന്ന് പറയുകയാണ് താരം ഇപ്പോൾ. വിമർശിക്കാൻ ആണെങ്കിലും ഞാൻ പറയുന്നത് ആളുകൾ ശ്രദ്ധിക്കുന്നുണ്ടെന്ന് മനസ്സിലായി. ഞാൻ പറഞ്ഞത് മനസ്സിലാക്കാതെ പ്രതികരിക്കുന്നവരും ഉണ്ട്. അതിൽ ഇടയ്ക്ക് ദേഷ്യവും തോന്നാറുണ്ട്..
അഭിപ്രായമുള്ള സ്ത്രീകളെ അംഗീകരിക്കാൻ സമൂഹം പഠിച്ചുവരുന്നേ ഉള്ളൂ. സ്വന്തം അഭിപ്രായം പറയുന്നതുകൊണ്ട് എന്താണ് പ്രശ്നം എന്ന് മനസ്സിലാകുന്നില്ല. ആരോടുമുള്ള ദേഷ്യം കൊണ്ടൊന്നും അല്ലല്ലോ അഭിപ്രായങ്ങൾ ഉണ്ടാകുന്നത്. അതിൽ വ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ചർച്ചകൾ ആവാമല്ലോ. അതൊരു വലിയ സാധ്യതയുമാണ്. പക്ഷേ അത് മനസ്സിലാക്കി ഇടപെടുന്നവർ കുറവാണ്..
അതേസമയം ഇന്ന് ഇവർ ഒരു കോളേജ് പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരുടെ ഏറ്റവും പുതിയ പരിപാടിയുടെ പ്രമോഷൻ ചടങ്ങുകൾക്ക് വേണ്ടിയായിരുന്നു കോളേജിൽ എത്തിയത്. വിനീത് ശ്രീനിവാസൻ ആണ് സിനിമയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തങ്കം എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്ക് വേണ്ടിയായിരുന്നു അപർണ ബാലമുരളിയും വിനീത് ശ്രീനിവാസനും ഇവിടെ എത്തിയത്.നടിക്ക് പൂവ് കൊടുക്കാൻ വന്ന വ്യക്തി നടിയുടെ കയ്യിൽ കടന്നു പിടിക്കാൻ ശ്രമിക്കുകയും പിന്നീട് തോളിൽ കൈയിടാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ നിന്നും വ്യക്തമാണ്. പക്ഷേ ഇത് വളരെ ക്യാഷ്വൽ ആയിട്ടാണ് ഈ പയ്യൻ ചെയ്യുന്നത് എന്ന് നമുക്ക് വീഡിയോയിൽ നിന്നും വ്യക്തമാവും. ഉടൻതന്നെ നടി ഇഷ്ടക്കേട് പ്രകടിപ്പിച്ചു. തുടർന്ന് ഈ വ്യക്തി ക്ഷമാപണം നടത്തിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തു.
ക്ഷമാപണം സ്വീകരിച്ച ശേഷം അപർണ്ണയ്ക്ക് ഷെയ്ക്ക് ഹാൻഡ് നൽകുവാൻ ഈ വ്യക്തി ശ്രമിക്കുന്നുണ്ട്. പക്ഷേ അപ്പോഴും അപർണ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതുകൂടാതെ തൊട്ടപ്പുറത്ത് ഇരിക്കുന്ന വിനീത് ശ്രീനിവാസന് ഒരു ഷേക്ക് ഹാൻഡ് നൽകുവാൻ ഈ പയ്യൻ ശ്രമിക്കുന്നുണ്ട് എങ്കിലും അത് കുഴപ്പമില്ല എന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ ഒഴിഞ്ഞുമാറുകയാണ്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ യുവാവിനെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നത്. ഇതിപ്പോൾ ഇത്രയും വലിയ കുറ്റമാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരു ഷെയ്ക്ക് ഹാൻഡ് അല്ലേ നൽകുവാൻ ശ്രമിച്ചു എന്നും അതിലിപ്പോൾ എന്താണ് തെറ്റ് എന്നുമാണ് പ്രേക്ഷകർ ചോദിക്കുന്നത്.