സദാചാര അമ്മാവന്മാർ അരങ്ങു വാഴുന്ന തലസ്ഥാന നഗരി.
കഴിഞ്ഞ ദിവസം വളരെ നടുക്കുന്ന വാർത്തയാണ് തിരുവനന്തപുരത്തെ പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ നിന്നും ഉണ്ടായത്.. നാട് കാണാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികളെ ഒരു അമ്മാവൻ വടികൊണ്ട് ക്രൂരമായി അടിക്കുന്ന വീഡിയോയാണ് എല്ലാവരെയും ഞെട്ടിച്ചത്..
ആ വയസ്സായ വ്യക്തിയെ അമ്മാവൻ എന്ന് വിളിക്കാമോ എന്ന് അറിയില്ല കാരണം പ്രായമായ നിരവധി നല്ല അമ്മാവന്മാർ ഉള്ള നാടാണ് ഇത്.. ഇതുപോലെയുള്ള ക്രൈം ചെയ്യുന്ന ആൾക്കാരെയും നമ്മൾ അതേ പേരിൽ അഭിസംബോധന ചെയ്യുമ്പോൾ വളരെ മോശമാണ്..
ഇന്ത്യ മഹാരാജ്യത്ത് നമുക്ക് എവിടെ വേണമെങ്കിലും പൊതുസ്ഥലങ്ങളിൽ ഇറങ്ങി നടക്കാം എന്ന മൗലികാവകാശം നിലവിലുള്ളപ്പോഴാണ് ഇത് എന്റെ നാടാണ് ഞാൻ ഈ നാട്ടുകാരനാ എന്ന അവകാശവാദത്തിന്മേൽ രണ്ടു പെൺകുട്ടികളെ പട്ടാപ്പകൽ ഉപദ്രവിച്ചിരിക്കുന്നത്..
ഇവർക്കൊക്കെ ഞാൻ ഈ നാട്ടുകാരനാ എന്ന് പറയുമ്പോഴേക്കും ആ നാട്ടിലുള്ള മുഴുവൻ ഉത്തരവാദിത്വവും സ്വന്തം ചുമലിൽ ആണെന്ന ബോധമാണോ അതോ യാതൊരു പണിയുമില്ലാത്തതിനാൽ ഉള്ള ഫ്രസ്ട്രേഷൻ ആണോ ഇങ്ങനെ മറ്റുള്ളവരുടെ മേൽ കുതിര കയറാനുള്ള അവകാശമായി എടുത്തിരിക്കുന്നത് എന്ന് പറയാൻ കഴിയില്ല..
ഓരോ ദിവസവും എണീക്കുന്നത് തന്നെ ഇന്ന് ആരുടെ അടുത്ത് പ്രശ്നം ഉണ്ടാക്കാം എന്ന് കരുതിയിരിക്കുന്ന ചില വയസ്സൻ സമൂഹം നമ്മുടെ നാട്ടിൽ ഇപ്പോഴും ഉണ്ട്.. ഓരോ നാൽക്കവലകളിലും ചായക്കടയ്ക്ക് മുമ്പിലും വഴിയരികിൽ തണലുള്ള സ്ഥലങ്ങളിലും കുറ്റിയടിച്ചിരിക്കുന്ന നാടിനും വീടിനും ഉപകാരമില്ലാത്ത ഇത്തരം വയസ്സൻ കിളവന്മാർ നാടിന് തന്നെ ഭീഷണി ഉണ്ടാക്കുന്ന നിരവധി ഉദാഹരണങ്ങൾക്ക് ഇരകളാകേണ്ടി വന്നവരാണ് നമ്മളിൽ പലരും.. വിവാഹം മുടക്കുക, മറ്റുള്ളവരുടെ ജീവിതം കുട്ടിച്ചോറാക്കുക എന്നതൊക്കെ ഇവരുടെ ഹോബികളിൽ ചിലതുമാത്രം..അസൂയ, ഏഷണി, പരദൂഷണം എന്നീ കാര്യങ്ങളിലൂടെ മറ്റുള്ളവരുടെ ജീവിതം താറുമാറാക്കുക എന്ന ലക്ഷ്യമാണ് ഇവർക്ക് ഉള്ളത്.. എല്ലാ മനുഷ്യരും ഒരേ പോലെയാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും ഇത്തരത്തിലുള്ള ടിപ്പിക്കൽ മല്ലു പടുക്കൾ നാടിനെന്നും ശാപമാണ്.. ഇവരുടെ കുട്ടിക്കാലത്തോ ചെറുപ്പകാലത്തോ ഇവർക്ക് വേണ്ടത്ര സ്വാതന്ത്ര്യമോ ഇന്നത്തെ കുട്ടികൾ അനുഭവിക്കുന്ന രീതിയിലുള്ള പ്രിവിലേജോ ലഭിച്ചുകാണില്ല. അതിന്റെയെല്ലാം നിരാശ ഇവർ തീർക്കുന്നത് ഇതുപോലെയുള്ള പുതിയ ജനറേഷന്റെ അടുത്താണ്.. കൂട്ടിന് പേരായി ചില സനാതന ധർമ്മവും വിളമ്പും..
വീഡിയോ പുറത്തുവിട്ട സാഹചര്യത്തിൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്..ഈ മാസം നാലാം തിയതി തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽപാറയിൽ വച്ച് സമീപവാസികളായ സ്‌കൂൾ കുട്ടികളെ ഉപദ്രവിച്ച സംഭവത്തിൽ പോത്തൻകോട് ശ്രീനാരായണപുരം സ്വദേശി മനേഷിനെതിരെ അന്നേദിവസം തന്നെ പോത്തൻകോട് പോലീസ് ക്രൈം നമ്പർ പ്രകാരം 946/2022 U/s 324, 341, 294(b) കേസ് രെജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇവർക്കെതിരെ ഇങ്ങനെയൊക്കെ നടപടിയെടുത്താലും ഇവർ പുറത്തുവരുമ്പോഴും ഇവരുടെ ഈ മനോഭാവത്തിൽ യാതൊരു മാറ്റവും വരില്ല എന്നതാണ് ദുഃഖകരമായ മറ്റൊരു കാര്യം..