കുഞ്ഞുങ്ങളെ ലഭിക്കുകയെന്നത് എല്ലാവരുടെയും ജീവിതത്തിലെ ഒരു സൗഭാഗ്യമായാണ് കരുതുന്നത്. 9 മാസത്തോളം കാലം അമ്മയുടെ വയറ്റിൽ വളരുന്ന കുഞ്ഞിനെ തന്റെ കൈകളിലേക്ക് ലഭിക്കുന്ന ദിവസം എല്ലാ അമ്മമാരും സ്വപ്നം കാണാറുണ്ടാകും. എന്നാൽ നമ്മളെയെല്ലാം ഏറെ വിഷമിപ്പിക്കുന്ന ഒന്നാണ് ഗർഭകാല്ലതുതന്നെ കുഞ്ഞു മരിച്ചുപോകുന്ന അവസ്ഥ. ഏതൊരമ്മയ്ക്കാണ് അത് സഹിക്കാനാവുക. ഇങ്ങനെ ഒരു സംഭവം ഏതൊരു പെണ്ണിന്റെ ജീവിതത്തിൽ ഉണ്ടായാലും വീണ്ടുമൊരു ഗർഭധാരണത്തെ കുറിച്ച് ഓർക്കാൻ പോലും അവർ ഭയപ്പെടും. ഇനിയും ഇങ്ങനെ സംഭവിച്ചാലോ എന്ന ആകുലത ആയിരിക്കും അവരുടെ മനസ്സിൽ.
എന്തുകൊണ്ടായിരിക്കും ഇങ്ങനെയുള്ള മരണങ്ങൾ സംഭവിക്കുന്നത്? ഉദാഹരണത്തിന് അച്ഛന്റെ ബ്ലഡ്ഗ്രൂപ് B+ ഉം അമ്മയുടെ ബ്ലഡ്ഗ്രൂപ് B- ഉം ആണെങ്കിൽ, ചിലപ്പോൾ അവരുടെ കിട്ടിയ്ക് B+ ബ്ലഡിഗ്രൂപ്പ് ആകാൻ സാധ്യതയുണ്ട്. അങ്ങിനെ വരുമ്പോൾ അമ്മയുടെ ബ്ലഡിലെ ആന്റിബോഡീസ് കുട്ടിയുടെ ബ്ലഡിനെ നശിപ്പിക്കും അപ്പോൾ നമ്മുടെ ഹെമോഗ്ലോബിൻ കുറയും. മുതിർന്നവരുടെ ഹെമോഗ്ലോബിൻ കുറഞ്ഞാൽ ശരീരത്തിന് തളർച്ചയും മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടാകാരുണ്ട്. അതുപോലെ തന്നെയായിരിക്കും കുഞ്ഞുങ്ങൾക്കും കുഞ്ഞുങ്ങളുടെ ഹെമോഗ്ലോബിൻ കുറയുന്നതനുസരിച്ചു, കുഞ്ഞിന്റെ ശരീരത്തിന് ചുറ്റും നീര് കാണും, കുഞ്ഞിന്റെ ഹൃദയത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടാകും
ഈ ഒരു രോഗാവസ്ഥയാണ് ‘Anaemia’. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെയോ പ്രവർത്തനരഹിതമായ ചുവന്ന രക്താണുക്കളുടെയോ അഭാവമാണ് വിളർച്ചയ്ക്ക് കാരണമാകുന്നത്. ഇരുമ്പിൻറെ കുറവ് വിളർച്ച, ശിശുമരണ നിരക്ക് എന്നിവ പൊതുജനാരോഗ്യ പ്രശ്നങ്ങളാണ്. എന്നിരുന്നാലും, ഇരുമ്പിൻറെ കുറവ് വിളർച്ച കുട്ടികളുടെ മരണത്തിന് എത്രത്തോളം കാരണമാകുമെന്ന് അറിയില്ല. ഇത് ശരീരത്തിന്റെ അവയവങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറയ്ക്കുന്നു.പക്ഷെ, സ്കാനിങ് വഴി കുഞ്ഞിന്റെ ഈ ഒരു അവസ്ഥ കറക്റ്റ് സമയത്തിൽ കണ്ടുപിടിക്കാനായി സാധിക്കുo.
ആത് എങ്ങിനെയാണെന്നുവെച്ചാൽ, വാവയുടെ ബ്രയിനിലെ ഒരു വെസ്സലിൽ ബ്ലഡ് എത്രയും സ്പീഡിൽ ആണ് പോകുന്നത് എന്ന് നോക്കിയിട്ടാണ് കണ്ടുപിടിക്കുന്നത്. കൃത്യസമയത് ഈ അവസ്ഥ കണ്ടുപിടിച്ചാൽ, വയറ്റിനുള്ളിലുള്ള സമയത്തുതന്നെ വാവയ്ക് ബ്ലഡ് കൊടുക്കാൻ സാധിക്കും. ഈ ഒരു പ്രക്രിയയുടെ പ്രാധാന്യം എന്തെന്നുവെച്ചാൽ, വയറ്റിനുള്ളിൽ കൃത്യസമയത്തു ബ്ലഡ് കൊടുക്കാൻ സാധിക്കുകയാണെങ്കിൽ ആ കുഞ്ഞിനെ നമുക്ക് 100% ഉം രക്ഷിക്കാൻ സാധിക്കുo. എന്നാൽ നമ്മൾ ഇതൊന്നും ചെയ്തില്ലെങ്കിൽ ആ കുഞ്ഞിനെ നമുക്ക് കിട്ടാനുള്ള സാധ്യതകളൊന്നും ഉണ്ടാകില്ല.