ഉണ്ണി മുകുന്ദനും അപർണ ബാലമുരളിയും ഒരുമിക്കുന്ന ‘മിണ്ടിയും പറഞ്ഞും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്..
ലൂക്ക സിനിമയുടെ സംവിധായകനായ അരുൺ ബോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മിണ്ടിയും പറഞ്ഞും . ഈയടുത്താണ് ചിത്രത്തിന് ഈ ഒരു പേര് നൽകുന്നത്.. പൂർണ്ണമായും പ്രണയകഥ പറയുന്ന ചിത്രമാണ് ഇത്. വിവാഹ ദമ്പതികളുടെ പ്രണയമാണ് ചിത്രത്തിൽ പറയുന്നത്.. ഹൈറേഞ്ച് ആണ് ഈ സിനിമയുടെ പശ്ചാത്തലം. യാത്രയും സിനിമയുടെ ഭാഗമായി കടന്നുവരുന്നു. എല്ലാവർക്കും പെട്ടെന്ന് കണക്ട് ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളും കഥയും ആണ് ഈ ചിത്രത്തിന്റെ സവിശേഷത..
ചിത്രത്തിന്റെ ഷൂട്ടിങ്ങുകൾ എല്ലാം അവസാനിച്ചിരിക്കുകയാണ് ഇപ്പോൾ. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലേക്കാണ് കടന്നിരിക്കുന്നത്.. . ഗ്രേഡിങ് ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.. സൂരജ് എസ് കുറുപ്പ് ഒരുക്കുന്ന മൂന്നു പാട്ടുകളും ഈ ചിത്രത്തിൽ ഉണ്ട്. രണ്ട് പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു. അതിലെ ആദ്യത്തെ ഗാനം പാടിയിരിക്കുന്നത് സൂരജും മൃദുല വാര്യരും ചേർന്നാണ്..
സനൽ, ലീന എന്നീ കഥാപാത്രങ്ങളെയാണ് ഉണ്ണിമുകുന്ദനും അപർണ ബാലമുരളിയും അവതരിപ്പിക്കുന്നത്… മൃദുൽ ജോർജുമായി ചേർന്ന് അരുൺ ബോസ് തിരക്കഥ എഴുതിയിരിക്കുന്ന ഈ ചിത്രത്തിൽ ജാഫർ ഇടുക്കി, ജൂഡ് ആന്റണി ജോസഫ്, മാല പാർവതി, സഞ്ജു മധു, സീനു ലാൽ, ഗീതി സംഗീത, പ്രശാന്ത് മുരളി, ആതിര സുരേഷ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിക്കുന്നു.. സലിം അഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്..
ചിത്രത്തെക്കുറിച്ച് സംവിധായകന്റെ വാക്കുകൾ ഇങ്ങനെ.. ലൂക്കയിൽ നിന്നും വ്യത്യസ്തമായി രൂപം കൊണ്ട ഏറെ മിനിമലായ ഒരു സിനിമയാണ് ഇത്. എന്നിരുന്നാലും ഇതിലും വിഷയം ആണും പെണ്ണും തന്നെ. റിലേഷൻഷിപ്പുകളുടെ കോൺഫ്ളിക്ടുകളും യാത്രയും അവയുടെ അവതരണ രീതികളും തന്നെയാണ് കലാരൂപങ്ങളിൽ ഏറ്റവും ആസ്വദിക്കാറുള്ളത്.. ഒരുപക്ഷേ അതുതന്നെയായിരിക്കും അങ്ങനെയുള്ള ഉള്ളടക്കം സ്വന്തം ചിത്രങ്ങളിൽ പ്രതിഫലിക്കുന്നതും.. ലൂക്കാ എന്ന സിനിമ അങ്ങനെയായിരുന്നു. മിണ്ടിയും പറഞ്ഞും, രസമുള്ള സമാന ചിന്തകളിൽ നിന്നും ഉണ്ടായതാണ്.. ചിത്രത്തിന്റെ പണിപ്പുരയിൽ വളരെ ഒരു നല്ല ടീം കൂടെയുണ്ട്.. ഒന്നു രണ്ടു മാസത്തിനുള്ളിൽ ചിത്രം പൂർത്തിയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കാൻ പറ്റുമെന്ന് കരുതുന്നു..
ആകസ്മികം ആണെങ്കിലും ദേശീയ അവാർഡ് ജേതാക്കളുടെ സംഗമം കൂടിയാവുകയാണ് ഈ ചിത്രം.. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അപർണ ബാലമുരളിയും, മികച്ച കലാ സംവിധായകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ അനീസ് നാടോടിയും ഈ ചിത്രത്തിന്റെ ഭാഗമാണ്.. അടുത്തിടെ ജെ.സി. ഡാനിയൽ ഫൗണ്ടേഷന്റെ മികച്ച നടനുള്ള പ്രത്യേക പുരസ്കാരം നേടിയത് ഉണ്ണിമുകുന്ദൻ ആയിരുന്നു..