പണ്ടത്തെ മുത്തശ്ശിമാർ എല്ലാം ഒത്തിരി ഒതുങ്ങി കൂടിയാണ് ജീവിച്ചത്. ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല.. സ്വാസിക..

പണ്ടത്തെ മുത്തശ്ശിമാർ എല്ലാം ഒത്തിരി ഒതുങ്ങി കൂടിയാണ് ജീവിച്ചത്. ഇന്നത്തെ കാലത്ത് അതൊന്നും നടക്കില്ല.. സ്വാസിക..

 

സ്വാസിക, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആകുന്ന ചതുരം എന്ന ചിത്രം റിലീസ് ചെയ്തിരിക്കുകയാണ്.. മലയാളത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം വരുന്ന ഇറോട്ടിക് രംഗങ്ങൾ അടങ്ങിയ ത്രില്ലർ ചിത്രമാണ് ചതുരം..നവംബർ നാലിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്..

അലൻസിയർ, ശാന്തി ബാലചന്ദ്രൻ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.. 2019 ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് സിദ്ധാർത്ഥ ഭരതൻ തന്നെയാണ്..

 

സിനിമയുടെ കാസ്റ്റിംഗ് പൊതുവേ എളുപ്പമായിരുന്നു എന്നും എല്ലാവരും ആദ്യം ചിന്തിച്ച ആളുകൾ തന്നെയാണ് എന്നും സിദ്ധാർത്ഥ ഭരതൻ പറഞ്ഞു.. എന്നാൽ നായികയുടെ കാര്യത്തിലാണ് അല്പം പ്രശ്നം ഉണ്ടായിരുന്നത്. കുറച്ച് ഇറോട്ടിക് രംഗങ്ങൾ ഉള്ള സിനിമയാണ്..അത് ചെയ്യാൻ തയ്യാറാവുന്ന നായികയായിരിക്കണം. പലർക്കും അത് ചെയ്യാൻ ബുദ്ധിമുട്ടുണ്ട്. അങ്ങനെയിരിക്കുമ്പോൾ ഒരു ഷോർട്ട് ഫിലിം കണ്ടാണ് സ്വാസികയെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്. സ്വാസികയ്ക്ക് ഇത് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നി..

അടുത്തിടെ ചതുരത്തിന്റെതായി പുറത്തുവന്ന പോസ്റ്റർ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു ഇന്റിമേറ്റ് രംഗമായിരുന്നു പോസ്റ്ററിൽ. ഇത് ചിലരെ ചൊടിപ്പിച്ചിരുന്നു.. പോസ്റ്ററിൽ ഇട്ട കമന്റിന് സ്വാസിക നൽകിയ മറുപടിയും ഏറെ ശ്രദ്ധ നേടിയിരുന്നു.. അത്രയും ബോൾഡ് ആയ ഒരു ക്യാരക്ടർ ആണ് സ്വാസിക ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.. ഐശ്വര്യ ലക്ഷ്മി ലീഡ് റോളിൽ എത്തുന്ന കുമാരി എന്ന സിനിമയിലും ശ്രദ്ധേയമായ വേഷത്തിൽ സ്വാസിക എത്തുന്നുണ്ട്..

 

ഇപ്പോൾ സ്വാസിക താൻ അഭിനയിച്ച സിനിമകളുടെ വെളിച്ചത്തിൽ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.. പണ്ടുകാലത്തെ സ്ത്രീകൾ ജീവിച്ച അവസ്ഥകളെക്കുറിചാണ് സ്വാസിക പറഞ്ഞത്. അവരെല്ലാം ഒതുങ്ങി കൂടിയാണ് ജീവിച്ചത് എന്ന് അറിയുമ്പോൾ അതിശയം തോന്നുന്നുവെന്നും അതൊന്നും ഇന്നത്തെ കാലത്ത് നടക്കില്ലെന്ന് സ്വാസിക പറഞ്ഞു..

കുമാരി എന്ന തന്റെ പുതിയ സിനിമയിൽ താൻ അവതരിപ്പിക്കുന്നത് ഗ്രാമീണ അന്തരീക്ഷത്തിൽ കഴിയുന്ന ഒരു കഥാപാത്രത്തെയാണ്. വീടിന്റെ ഉമ്മറത്ത് വന്ന് സ്വന്തം അഭിപ്രായങ്ങൾ പറയൻ പോലും ഭയന്നു കഴിഞ്ഞ ഒരു കാലമാണ് ആ സിനിമയുടെ പശ്ചാത്തലം.. ആചാരങ്ങളെ പിന്തുടർന്ന് മാനസികമായ അടിമത്തത്തിൽ കഴിഞ്ഞ സ്ത്രീകളുടെ പ്രതിനിധിയാണ് കുമാരിയിലെ കഥാപാത്രം.. നമ്മുടെ മുത്തശ്ശിമാർ എല്ലാം എത്ര ഒതുങ്ങി കൂടിയാണ് ജീവിച്ചതെന്ന് മനസ്സിലാക്കുമ്പോൾ അതിശയം തോന്നും. തറവാടിന്റെ അകത്തളങ്ങളിൽ വലിയൊരു നിശബ്ദതയിൽ ആയിരുന്നു അവർ.. ഇന്നാണെങ്കിൽ അതൊന്നും നടക്കില്ല..

Leave a Comment

Your email address will not be published. Required fields are marked *