സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചത്….ഹരീഷ് പേരടി.

സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചത് ഇതു പോലും അറിയാത്ത മണ്ടന്‍മാരുടെ കാലത്ത് ജീവിക്കാന്‍ പറ്റിയ നമ്മള്‍ എത്ര ഭാഗ്യവാന്‍മാർ …ഹരീഷ് പേരടി……

 

കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷൻ സീരിയലിലൂടെ മിനിസ്കിനിൽ എത്തിയ താരമാണ് ഹരീഷ് പേരടി.സ്റ്റേജിലും ടിവിയിലും സിനിമയിലും വ്യക്തിമുദ്ര പതിപ്പിച്ച നാടക കലാകാരൻ കൂടിയാണ്. ഹരീഷ് പേരടി.

നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൽ ചെയ്തു. കൈതേരി സഹദേവൻ ഹരീഷിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ്. പിന്ന തമിഴിലും അഭിനയിച്ച് തന്റേതായ ഇടം ഈ നടൻ,

.സർക്കാരിനെയും രാഷ്ട്രീയക്കാരെയും സമീപകാല വിഷയങ്ങളിൽ എല്ലാവരെയും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഹരീഷ് പേരടി നിരന്തരം വിമർശിച്ചിക്കാറുണ്ട്. തന്റെ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നടൻ ഹരീഷ് പേരടി. പല വിഷയങ്ങളിലും ഹരീഷ് പേരടി തന്റെ അഭിപ്രയങ്ങൾ പ്രകടിപ്പിക്കുകയും ഇത് വിവാദത്തിന് കാരണം ആകാറുമുണ്ട്.

 

ഇപ്പോഴിതാ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തില്‍, മികച്ച സീരിയലിനുള്ള അവാര്‍ഡ് നല്‍കാഞ്ഞതില്‍ പ്രതിഷേധിച്ച്‌ നടന്‍ ഹരീഷ് പേരടി രംഗത്ത് എത്തിയിരിക്കയാണ്.

കഴിഞ്ഞ ദിവസം 30-ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് സാംസ്കാരിക വകുപ്പ് മന്ത്രി എൻ വാസവനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച സീരിയലിന് ഇത്തവണയും അവാർഡുകൾ ഇല്ല. അർഹമായ സീരിയലുകൾ ഒന്നുമില്ലത്തതിനാൽ ആ വിഭാ​ഗത്തിന് അവാർ‍ഡ് നൽകേണ്ടതില്ല എന്ന് ജൂറി തീരുമാനിക്കുകയായിരുന്നു.

 

കഥാ വിഭാ​ഗത്തിൽ 52 എൻട്രികളും കഥേതര വിഭാ​ഗത്തിൽ 138 എൻട്രികളും രചന വിഭാ​ഗത്തിൽ 13 എൻട്രികളും സമർപ്പിച്ചിരുന്നു. കഥാ വിഭാ​ഗത്തിൽ സിദ്ധാർഥ ശിവ ചെയർമാനായ അഞ്ചം​ഗ ജൂറിയും കഥേതര വിഭാ​ഗത്തിൽ ജി സാജൻ ചെയർമാനായ അഞ്ചം​ഗ ജൂറിയും രചന വിഭാ​ഗത്തിൽ കെ ബി വേണു ചെയർമാനായ മൂന്നം​ഗ ജൂറിയുമാണ് അവാർഡ് നിർണയം നടത്തിയത്.

ഇപ്പോഴിതാ അവാർഡ് ജൂറിയെ ശക്തമായി വിമർശിക്കുകയാണ് നടൻ ഹരീഷ് പേരടി. നിലവാരമുള്ള എൻട്രികൾ ഇല്ലാത്തതിനാൽ മികച്ച സീരിയലിനുള്ള അവാർഡുകൾ കൊടുത്തില്ല. എന്നാണ് ജൂറിയുടെ വാദം

സീരിയലിന്റെ നിലവാരം പരിശോധിക്കാനല്ല, അത് ജഡ്ജ് ചെയ്യാനാണ് ജൂറിയെ വിളിച്ചതെന്ന് ഹരീഷ് പറയുന്നു.

 

ഏത് രാഷ്ട്രിയ പാര്‍ട്ടി കേരളം ഭരിക്കണമെന്ന് തീരുമാനിക്കുന്ന കേരളത്തിലെ ഭൂരിപക്ഷ വോട്ടര്‍മാരായ വീട്ടമ്മമാര്‍ കാണുന്ന സീരിയലുകള്‍ക്ക് നിലവാരമില്ലാ എന്ന് കണ്ടെത്തിയ നിലവാരമുള്ള മനുഷ്യരാണ് ഈ വര്‍ഷത്തേയും കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് ജൂറി…അങ്ങിനെയാണങ്കില്‍ ഈ വീട്ടമ്മമാര്‍ തിരഞ്ഞെടുക്കുന്ന രാഷ്ട്രിയത്തിനും,ഇവര്‍ തിരഞ്ഞെടുക്കുന്ന ഭരണകൂടത്തിനും, ഇവരുണ്ടാക്കുന്ന ഭക്ഷണത്തിനും,ഇവര്‍ വളര്‍ത്തുന്ന നമ്മുടെ മക്കള്‍ക്കും,ഇവരുടെ സ്നേഹത്തിനും ഒന്നും നിലവാരമുണ്ടാവാന്‍ സാധ്യതയില്ല…..

 

ഈ ഫോട്ടോയില്‍ കാണുന്ന എല്ലാവരുടെയും വീടുകളില്‍ നിലവാരമില്ലാത്ത സീരിയലുകള്‍ ഇപ്പോഴും ഓടി കൊണ്ടിരിക്കുകയായിരിക്കും…ഇത് കണ്ടു പിടിക്കാനും ചാനല്‍ ശ്യംഖലക്ക് ഇപ്പോള്‍ സംവിധാനമുണ്ട്…നിലവാരമുള്ള ഇത്തരം മണ്ടന്‍മാരുടെ കാലത്ത് ജീവിക്കാന്‍ പറ്റിയ നമ്മള്‍ എത്ര ഭാഗ്യവാന്‍മാരാണ്..

അതേ സമയം നിരവധി സിനിമകളാണ് ഹരിഷ് പേരടിയെ കാത്തിരിക്കുന്നത് പ്രിയദർശന്റെ ഓളവും തീരവും, ബാബുരാജ് ഭക്തപ്രിയന്റെ ഹെന്നക്കൊപ്പം,ദീപ അജിജോണിന്റെ വിഷം, കണ്ണൻ താമരക്കുളത്തിന്റെ ‘വരാൽ, നജീബ് അലിയുടെ പാവ കല്യാണം മർജാറ ഒരു കല്ലുവച്ച നുണ, ജനാധിപൻ, ഡാൻസ് ഡാൻസ് എന്നി സിനിമകളാണ് അണിയറിയിൽ ഒരുങ്ങുന്നത്.

Leave a Comment

Your email address will not be published. Required fields are marked *