സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ എളുപ്പമല്ല.. നടി സ്വാസിക….

സിനിമയിലെ ലിപ് ലോക്ക് രംഗം പലരും വിചാരിക്കുന്നത് പോലെ എളുപ്പമല്ല.. നടി സ്വാസിക…..

 

സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. നൃത്തത്തിലൂടെയാണ്സ്വാസികയുടെ തുടക്കം. നർത്തകി അഭിനേത്രിയായി. സിനിമ, സീരിയൽ, ടെലിവിഷൻ ഷോകൾ, ഹ്രസ്വ ചിത്രങ്ങൾ, മ്യൂസിക് ആൽബം, അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക.

കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ് മുപ്പതോളം സിനിമകളും നിരവധി സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്. വൈഗൈ’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി.

കൊടുത്തിരുന്നു.അമൃത ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന റെഡ് കാർപെറ്റ് എന്ന ഷോയുടെ അവതാരികയാണ് സ്വാസിക.

 

തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാൻ താരം മടിക്കാറില്ല. ആരാധകർക്ക് പ്രിയപ്പെട്ട താരമാണ് സ്വാസിക.വ്യത്യസ്തമായ അഭിനയ ശൈലി തന്നെയാണ് സ്വാസികയെ ജനങ്ങളോട്

ചേർത്തുനിർത്തുന്നത്.

ഇപ്പോഴിതാ സിനിമകളിലെ ലിപ് ലോക് രംഗത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഒരുപാട് ആളുകളുടെ മുന്നിൽ വച്ച് ആയിരിക്കും അത്തരം രംഗങ്ങൾ ചിത്രീകരിക്കുന്നത് . ഇതിനോടൊപ്പം തന്നെ ഏതാണ്ട് കുറെ പേജ് ഡയലോഗും പഠിച്ചു പറയേണ്ടിവരും.

നിരവധി കാര്യങ്ങൾ ഈ സമയത്ത് ശ്രദ്ധിച്ചു ചെയ്യേണ്ടതുണ്ട്. ഓൺ സ്ക്രീനിൽ ലിപ് ലോക്ക് സീൻ അത്ര എളുപ്പമൊന്നുമല്ല. ആളുകൾ വിചാരിക്കുന്നത് പോലെ അത്ര സുഖമുള്ള ഫീൽ ഒന്നുമല്ല നമുക്ക് ലഭിക്കുക. ഒരുപാട് ആളുകളുടെ മുന്നിൽ വച്ചായിരിക്കും ഇത് ചെയ്യുക എന്നത് തന്നെ അതിന് കാരണമാണ്. നമ്മൾക്ക് ആ സമയത്ത് നല്ല ചമ്മൽ ഉണ്ടാകും.

അത്രയ്ക്ക് തൊലിക്കട്ടിയുള്ള ആളുകൾ ഒന്നുമല്ലല്ലോ. പത്തിരുപത് ആളുകളുടെ മുന്നിൽ വച്ച് അത് ചെയ്യുകയും വേണം.. ലൈറ്റ് ക്യാച്ച് ചെയ്യണം, അതോടൊപ്പം ക്യാമറയുടെ ആങ്കിൾ നോക്കി പറയണം അങ്ങനെ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം. അതുകൊണ്ടുതന്നെ ഒരിക്കലും എളുപ്പമുള്ള കാര്യമല്ല അത്. പുതിയ സിനിമയായ ചതുരത്തിന് സർട്ടിഫിക്കറ്റ് ലഭിച്ചതിനെ കുറിച്ചും താരം സംസാരിച്ചിരുന്നു.

കെഎസ് സർട്ടിഫിക്കറ്റ് ലഭിച്ചാൽ അതിനർത്ഥം ആ ചിത്രം ബ്ലൂഫിലിം ആണ് എന്നല്ല. പ്രായപൂർത്തിയായ ആണിനും പെണ്ണിനും കാണുവാനുള്ള ചിത്രമാണ് അത്. അല്ലാതെ എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന് കരുതി ആണുങ്ങൾ മാത്രം കാണേണ്ട ചിത്രമല്ല അതൊന്നും. കുഞ്ഞുങ്ങളെയും കൂട്ടി കാണുവാൻ പോയാൽ അവർക്ക് കഥ എന്താണ് എന്ന് മനസ്സിലാകില്ല എന്നും സ്വാസിക പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *