അപൂർവ്വ നേട്ടവുമായി മലയാളി വനിത രാജ്യത്തെ ആദ്യ ഫിഷിംഗ് വെസൽ ക്യാപ്റ്റൻ

അപൂർവ്വ നേട്ടവുമായി മലയാളി വനിത രാജ്യത്തെ ആദ്യ ഫിഷിംഗ് വെസൽ ക്യാപ്റ്റൻ

കപ്പിത്താന്മാരുടെ സാമ്രാജ്യത്തിലേയ്ക്ക് ചരിത്രം തിരുത്തി കുറിച്ച് രാജ്യത്താദ്യമായി ഒരു കപ്പിത്താളായി കടന്നുവന്ന് ഞെട്ടിച്ചിരിക്കുകയാണ് എഴുപുന്ന സ്വദേശിനി ഹരിത. മത്സ്യബന്ധനത്തിന് കടലില്‍ പോകുന്ന ആയിരക്കണക്കിന് കപ്പലുകളാണ് നമ്മുടെ രാജ്യത്തുള്ളത്. അതില്‍ ഒരു പെണ്‍സാന്നിധ്യം പോലും ഇതുവരെ ഉണ്ടായിരുന്നില്ല. ആ ചരിത്രമാണ് ഇന്ന് ഹരിതയിലൂടെ തിരുത്തി കുറിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള മറൈൻ ഫിഷറീസ് ഗവേഷണ കപ്പലുകളിൽ നിയമിക്കപ്പെടാനുള്ള സ്‌കിപ്പർ പരീക്ഷ ജയിക്കുന്ന രാജ്യത്തെ ആദ്യ വനിത

രാജ്യത്തെ ആദ്യ വനിത ഫിഷിംഗ് വെസൽ ക്യാപ്റ്റനായി നേട്ടം കൈവരിച്ച മലയാളി പൊൺകൊടി.


ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പഠിച്ചിറങ്ങിയ രാജ്യത്തെ ആദ്യ വനിതയാണ് ഹരിത. എഴുപുന്ന ഗ്രാമപ്പഞ്ചായത്ത് ആറാം വാര്‍ഡ് കൈതക്കുഴി കുഞ്ഞപ്പന്റെയും സുധര്‍മയുടെയും മകള്‍ കെ.കെ. ഹരിത.
നവംബർ 23ന് നടന്ന പരിക്ഷയുടെ ഫലം കഴിഞ്ഞ ദിവസം വന്നപ്പോഴാണ് മറൈൻ ഫിഷിങ് വെസലുകളെ നയിക്കാനുള്ള ക്യാപ്റ്റൻസി നേടുന്ന രാജ്യത്തെ ആദ്യ വനിതയായി താൻ തെരഞ്ഞെടുക്കപ്പെട്ട വിവരം 25 കാരിയായ ഹരിത അറിയുന്നത്. രണ്ട് വർഷം മുൻപും ഹരിത വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

സെൻറട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻറ് എൻജിനിയറിങ് ട്രെയിനിങ് (സിഫ് നെറ്റ് ) ബിരുദം നേടിയതിനു ശേഷം ചെന്നൈ എംഎംഡി നടത്തിയ മേറ്റ് ഓഫ് ഫിഷിംങ് വെസൽ പരിക്ഷയിൽ മികച്ച വിജയം കൈവരിച്ചിരുന്നു ആ നേട്ടത്തിനായിരുന്നു

തുടർന്ന് കേന്ദ്ര സർക്കാരിൻ്റെ മറ്റു കമ്പനികളുടെയും വെസലുകളിൽ 12 മാസത്തോളം സെയിലിങ്ങിൽ കേരള കോസ്റ്റിലും ഇന്ത്യൻ കോസ്റ്റിലും പരിശീലനം നേടി.

മുംബൈ കേന്ദ്രമായ സിനര്‍ജി മറീനേഴ്‌സിന്റെ കപ്പലില്‍ ഓസ്‌ട്രേലിയയില്‍ നിന്ന് യു.എസിലേക്ക് കപ്പലോട്ടം നടത്തി തിരിച്ചുവന്നശേഷമാണ് ഹരിത സ്‌കിപ്പര്‍ പരീക്ഷയില്‍ പങ്കെടുത്തത്.

രാജ്യാന്തര പരിശീലനവും കപ്പലോട്ടങ്ങളും നടത്തിയിട്ടുണ്ട് കപ്പലുകളില്‍ , 20 ദിവസം വീതമുള്ള ഉലകംചുറ്റലിനുശേഷം മടങ്ങിവന്ന ഹരിത, ഡിസംബര്‍ 10-ന് വീണ്ടും യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് അതിനിടയിലാണ്, രാജ്യത്തെ ആദ്യ ‘വനിതാ വെസല്‍ ക്യാപ്റ്റന്‍’ എന്ന അപൂര്‍വ നേട്ടം തേടിയെത്തിയത്. പത്തു ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ഹരിത കൂട്ടിച്ചേര്‍ത്തു.

ജീവിത പ്രയാസങ്ങളുണ്ടായിരുന്നിട്ടും മാതാപിതാക്കൾ മകളുടെ വിദ്യാഭ്യാസത്തിന്‌  കൂടെ നിന്നു. കുഞ്ഞുന്നാളു മുതലേ യൂണിഫോം തൊഴിലിനോട് വലിയ ഇഷ്‌ടമായിരുന്നു. അത് ചരിത്രത്തിലിടം പിടിച്ചേക്കാവുന്ന നേട്ടമായി മാറുമെന്ന് സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ലെന്ന്‌ ഹരിത പറഞ്ഞു.
കപ്പലുകളിൽ മലയാളി വനിതാ ക്യാപ്റ്റന്മാർ ഉണ്ടെങ്കിലും മത്സ്യബന്ധന കപ്പലുകളിൽ ഇത് കേട്ടുകേൾവി ഇല്ലാത്ത കാര്യം.

മലയാളിക്കരയ്ക്ക് തന്നെ ഹരിത അഭിമാനമായിരിക്കുകയാണ്…

Leave a Comment

Your email address will not be published. Required fields are marked *