ഷക്കീലയെ പങ്കെടുക്കാൻ സമ്മതിക്കാതെ മാൾ അധികൃതർ.. പരിപാടി വേണ്ടെന്ന് വെച്ച് ഒമർ ലുലു..

ഷക്കീലയെ പങ്കെടുക്കാൻ സമ്മതിക്കാതെ മാൾ അധികൃതർ.. പരിപാടി വേണ്ടെന്ന് വെച്ച് ഒമർ ലുലു..

 

ഒമര്‍ ലുലു സംവിധാനം ചെയ്ത പുതിയ സിനിമ ‘നല്ല സമയ’ത്തിന്‍റെ ട്രെയ്ലര്‍ ലോഞ്ച് ഒഴിവാക്കി അണിയറ പ്രവര്‍ത്തകര്‍. സിനിമാതാരം ഷക്കീലയെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് ഇന്ന് വൈകിട്ട് 7 മണിയ്ക്ക് കോഴിക്കോട് ഹൈലൈറ്റ് മാളില്‍ നടത്താനിരുന്ന പരിപാടിയാണ് മാള്‍ അധികൃതരുടെ എതിര്‍പ്പ് മൂലം ഒഴിവാക്കിയത്.

ഷക്കീല പങ്കെടുക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന കാരണം പറഞ്ഞാണ് മാള്‍ അധികൃതര്‍ ട്രെയ്ലര്‍ ലോഞ്ചിന് അനുമതി നിഷേധിച്ചത്. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

 

 

ഒമർ ലുലു പ്രീ പബ്ലിസിറ്റിക്കായി ഏത് നിലവാരത്തിലേക്കും താഴാൻ തയ്യാറുള്ള സംവിധായകൻ തന്നെയാണ് എന്നതിൽ സംശയമില്ല…

പക്ഷേ, ഒരു കാലത്ത് തളർന്നിരുന്ന മലയാള സിനിമാ ഇൻഡസ്ട്രിയെ, ആ ഇൻഡസ്ട്രിയ ബേസ് ചെയ്ത് ജോലി എടുക്കുന്ന താഴെക്കിടയിലുള്ള മനുഷ്യർക്ക് ഷക്കീല എന്ന നടി സംഭാവന നൽകിയത് നാലഞ്ചു വർഷങ്ങൾ തന്നെയായിരുന്നു. ഇന്ന് കൽപ്പിച്ചിരിക്കുന്ന ഭ്രഷ്ട് മലയാളിയുടെ കപട സദാചാര മുഖം മാത്രമാണ്. അറിഞ്ഞിടുത്തോളം ഷക്കീല എന്ന കലാകാരി മറ്റുള്ള സെലിബ്രിറ്റികളെക്കാൾ കൂടുതൽ അനാഥമാക്കപ്പെട്ട ബാല്യങ്ങളോടും അഗതികളോടും ചേർന്നുനിന്ന് കൊണ്ട് ഒത്തിരി കാലമായി പ്രവർത്തിക്കുന്നു. ട്രാൻസ്ജെൻഡർ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു ജീവകാരുണ്യ സംഘടന തന്നെ അവരുടെ കീഴിലുണ്ട്.

അല്ലെങ്കിലും ഒരാളെ സ്മാർത്തവിചാരം നടത്താൻ മാത്രം യോഗ്യതയുള്ള എത്ര സദാചാരക്കാരുണ്ട്? കേട്ടത് ശരിയാണെങ്കിൽ ഹൈലൈറ്റ് മാൾ ചെയ്തത് വല്യ തെറ്റാണ് തിരുത്താൻ പറ്റാത്ത വല്യ തെറ്റ്. ഇതേ ഹൈലൈറ്റ് മാളിൽ ഷക്കീല എന്ന ആർട്ടിസ്റ്റ് ഒരു പർച്ചേസിങ്ങിനായിട്ടാണ് വന്നതെങ്കിൽ അവരെ പുറത്താക്കുമായിരുന്നോ?

 

തീയിലിട്ട് ഊട്ടിയെടുത്ത കാന്തി ചുറ്റും വിതറി പാപ്തിക്കുട്ടി പുറത്തേക്കിറങ്ങി. പുറംകൈയിനാൽ അഞ്ചാം പുരയുടെ വാതിൽ പിന്നിൽ തട്ടിയടച്ചു. ഓർമയില്ലാത്ത ജൻമങ്ങളായി അനുഭവിക്കുന്ന പാരതന്ത്ര്യത്തിൽനിന്നു മുക്തി നേടി. സവിതാവിനെ മുഖദർശനം സാധിച്ച് സിദ്ധകാമയായി. പകച്ചുനോക്കുന്ന വൈദികരെ നോക്കി മാന്ത്രികച്ചിരി ചിരിച്ചു. ആകർഷിച്ചടുപ്പിച്ച് ജീവനെടുക്കുന്ന മുഗ്ധഹാസം. ഓരോ പാദപതനത്തിലും ഭൂമി കുലുങ്ങി

Leave a Comment

Your email address will not be published. Required fields are marked *