യജമാൻ മരിച്ചതറിഞ്ഞത്‌ അദ്ദേഹത്തിന്റെ നായക്കുട്ടി ചെയ്തത് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന് നായക്കുട്ടി

ഒരു പക്ഷെ മനുഷ്യനെ കാളും പെട്ടന് ഇണങ്ങുന്നത് മൃഗങ്ങൾ ആയിരിക്കും. സ്നേഹിച്ചാൽ എന്നും അത് നമ്മുടെ കൂടെ തന്നെയുണ്ടാവും ഒരുനേരത്തെ ഭക്ഷണം നൽകിയ അതിന്റെ സ്നേഹം മൃഗങ്ങൾക്ക് എന്നും ഉണ്ടാവും. ഇങ്ങനെയുള്ള കാര്യങ്ങളിൽ നായകൾ മറ്റുള മൃഗങ്ങളെ കാളും ഒരു പിടി മുന്നിലാണ് എന്ന് പറയുന്നതാണ് സത്യം. അത്തരത്തിൽ ഉള്ള ഒരു നയകുട്ടിയുടെയും യജമാന്റെയും ഒരു യഥാർത്ഥ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

യജമാൻ ഗ്ലാഡിസും അദ്ദേഹത്തിന്റെ നയകുട്ടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുന്നത്. ഈ സംഭവം നടക്കുന്നത് അങ് സ്വിറ്റസർലാന്റിലാണ്.ഒരിക്കൽ ഗ്ലാഡിസ് നടക്കാൻ ഇറങ്ങിയപ്പോൾ വഴിയിൽ ആരോ ഉപേക്ഷിച്ച നിലയിൽ ഒരു നായക്കുട്ടിയെ അദ്ദേഹം കാണാൻ ഇടയായി. ഒരു നേരത്തെ ആഹാരം ലഭിക്കാതെ എല്ലും തോലും ആയി ആ നായ കുട്ടിയെ കണ്ട അദ്ദേഹം അതിന് ഭക്ഷണം വാങ്ങികൊടുത്തു. എന്നാൽ മറ്റു നായകളിൽ നിന്ന് പരിക്ക് പറ്റിയത് കാരണം ഇദ്ദേഹത്തിന് ആ നായയെ വഴിയിൽ ഉപേക്ഷിച്ചു വരാൻ പറ്റിയില്ല അങ്ങനെ ഗ്ലാഡിസ് ആ നായക്കുട്ടിയെ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു.

അതിന് വേണ്ട ഭക്ഷണം നൽകിയും പരിപാലിച്ചു പിനീട്‌ ആ നായകുട്ടി ഗ്ലാഡിസിന്റെ ജീവിതത്തിന്റെ ഒരു ഭാഗം ആയി മാറിയിരുന്നു. എന്നാൽ വർഷങ്ങൾ ശേഷം ഗ്ലാഡിസ് ആയ നായക്കുട്ടിയെ ഒറ്റക്ക് ആക്കി വിടവാങ്ങി.
പിന്നീട് നടന്നത് ചരിത്രം ആയിരുന്നു. തന്റെ യജമാനെ അടക്കം ചെയ്ത ആ സ്‌ഥലത്ത് ഈ നായക്കുട്ടി താമസം ഏറ്റെടുക്കുകയായിരുന്നു. എന്നാൽ നായക്കുട്ടിയെ വീട്ടിലേക്ക് കൊണ്ട് പോവാൻ വീട്ടുകാർ ശ്രമിച്ചിരുന്നു എന്നാൽ നായക്കുട്ടി അവരെ കൂടെ പോവാൻ തയാർ ആയിരുന്നില്ല.

പകൽ നേരം മുഴുവൻ കറങ്ങി നടന്ന് എന്നാൽ കൂടുതൽ നേരവും ഗ്ലാഡിസിന്റെ കുഴിമാടത്തിൽ തല വെച്ച് കിടക്കുകയാണ് ഈ നായ കുട്ടി. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംഭവം അറിഞ്ഞു നിരവധി ആൾക്കാരാണ് ആ സ്ഥലത്തേക്ക് എത്തിയിരിക്കുന്നത്. എന്തായാലും നായകൂട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരിക്കുകയാണ്.

 

Leave a Comment

Your email address will not be published. Required fields are marked *